കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നവീകരിച്ച കവാടത്തിൽ സ്ഥാപിച്ചിരുന്ന ഗേറ്റ് തകർന്നുവീണു

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നവീകരിച്ച കവാടത്തിൽ സ്ഥാപിച്ചിരുന്ന ഗേറ്റ് തകർന്നുവീണു. കൂറ്റൻ ഗേറ്റ് തകർന്നുവീഴുമ്പോൾ ഇതുവഴി വന്ന ഓട്ടോറിക്ഷ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി സ്‌പോൺസർ സ്ഥാപിച്ച ഗേറ്റാണ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ തകർന്നുവീണത്. പ്രധാന കവാടത്തിലെ നാലു പാളികളിൽ ഒന്നാണിത്. ഇതിലൂടെ കടന്നുപോകുമ്പോൾ ഓട്ടോയുടെ തൊട്ടടുത്താണ് ഗേറ്റ് വീണതെന്ന് ഓട്ടോ ഡ്രൈവർ ചന്ദ്രൻ പറഞ്ഞു. ഓട്ടോയിൽ മൂന്ന് യാത്രക്കാരും ഉണ്ടായിരുന്നെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha





















