കാറിന്റെ മുന്‍ സീറ്റ് ഒഴിച്ചിട്ട് യാത്ര... മകളുടെ ആത്മാവ് തനിക്കൊപ്പം വിധി കേള്‍ക്കാന്‍ കോടതിയില്‍ വരുന്നുണ്ടെന്ന് പിതാവ്... വിധി കേള്‍ക്കാനായി മകള്‍ക്ക് സ്ത്രീധനമായി നല്‍കിയ കാറില്‍ വിസ്മയയുടെ പിതാവ് കോടതിയിലേക്ക്...

കാറിന്റെ മുന്‍ സീറ്റ് ഒഴിച്ചിട്ട് യാത്ര... മകളുടെ ആത്മാവ് തനിക്കൊപ്പം വിധി കേള്‍ക്കാന്‍ കോടതിയില്‍ വരുന്നുണ്ടെന്ന് പിതാവ്... വിധി കേള്‍ക്കാനായി മകള്‍ക്ക് സ്ത്രീധനമായി നല്‍കിയ കാറില്‍ വിസ്മയയുടെ പിതാവ് കോടതിയിലേക്ക്...
വിസ്മയയെ കിരണ്‍ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചത് ഈ കാറിനെ ചൊല്ലിയായിരുന്നു. ത്രിവിക്രമന്‍ നായരും ഒരു ബന്ധുവുമാണ് കോടതിയിലേക്ക് പോകുന്നത്. ത്രിവിക്രമന്‍ നായര്‍ വാഹനം ഓടിക്കുമ്പോള്‍ ബന്ധു പിന്‍സീറ്റിലാണിരിക്കുന്നത്.
അതേസമയം, വിസ്മയ കേസില്‍ കോടതി ഇന്ന് വിധി പറയും. ഐപിസി 304 ബി (സ്ത്രീധന പീഡന മരണം), 498 എ( ഗാര്‍ഹിക പീഡനം), 306 (ആത്മഹത്യാ പ്രേരണ) എന്നീ വകുപ്പുകള്‍ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരവുമാണ് പ്രതി കുറ്റക്കാരനാണെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. സുജിത്ത് കണ്ടെത്തിയത്.
സ്ത്രീധനപീഡന വകുപ്പില്‍ ജീവപര്യന്തം ശിക്ഷവരെ ലഭിക്കാം. കുറഞ്ഞ ശിക്ഷ ഏഴു വര്‍ഷമാണ്.ആത്മഹത്യാപ്രേരണയ്ക്കു പരമാവധി പത്തുവര്‍ഷം തടവും പിഴയുമാണു ശിക്ഷ. ഗാര്‍ഹിക പീഡനത്തിനു പരമാവധി മൂന്നു വര്‍ഷം തടവും പിഴയുമാണു ശിക്ഷയായി ലഭിക്കുക.
ഇന്നലെ രാവിലെ കോടതി ചേര്‍ന്നപ്പോള്‍ അഞ്ചാമതായാണ് കേസ് പരിഗണിച്ചത്. പത്തു മിനിറ്റിനകം നടപടികള്‍ പൂര്‍ത്തിയാക്കിയ ജഡ്ജി, ഇന്ത്യന്‍ പീനല്‍ കോഡിലെ മൂന്നു വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്നു വ്യക്തമാക്കി. പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ കോടതി വിധിപ്രഖ്യാപനം ഇന്നത്തേക്കു മാറ്റുകയായിരുന്നു.
തുടര്‍ന്ന് പ്രതി കിരണ്‍കുമാറിനെ പോലീസ് കാവലില്‍ സമീപത്തെ ജില്ലാ ജയിലിലേക്കു മാറ്റി. ഇന്നു രാവിലെ കോടതി ചേരുമ്പോള്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ടശേഷമായിരിക്കും വിധി പ്രഖ്യാപിക്കുക.
2021 ജൂണ്‍ 21നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ വിസ്മയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധനമായി വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനാകാതെയും വാഗ്ദാനം ചെയ്ത അത്രയും സ്വര്‍ണം നല്‍കാത്തതിനാലും ഇയാള്‍ ഭാര്യയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് കിരണ്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി വിസ്മയ അടുത്ത ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും അയച്ച വാട്ട്‌സ് ആപ് ചാറ്റുകളും സന്ദേശങ്ങളും കിരണ്‍കുമാറിന്റെ ഫോണില്‍നിന്നു ലഭിച്ച തെളിവുകളും കേസില്‍ നിര്‍ണായകമായി.
അറസ്റ്റിലായതിനെത്തുടര്‍ന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോ ഗസ്ഥനായിരുന്ന കിരണിനെ സര്‍വീസില്‍നിന്നു പുറത്താക്കിയിരുന്നു. 507 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി 41 സാക്ഷികളെ വിസ്തരിച്ചു. 12 തൊണ്ടിമുതലുകളും 112 രേഖകളും തെളിവായി ഹാജരാക്കിയിരുന്നു.
https://www.facebook.com/Malayalivartha