ഇനിയെങ്കിലും പ്രതിരോധിച്ചില്ലെങ്കിൽ ഈ സമൂഹത്തെയും അമ്പേ പിഴുതു കൊണ്ടേ ഇവർ പോകൂ; വർഗീയവാദികളെ ഒരു മതത്തിലും കെട്ടേണ്ട; വിഷം കലക്കുന്നവരെ എല്ലാവരെയും ഒറ്റപ്പെടുത്തണം; ആ കുട്ടിയെക്കൊണ്ട് ഇത് ചെയ്യിച്ച രക്ഷിതാവിനെതിരെ, കൂട്ടത്തിൽ ആരൊക്കെയുണ്ടോ ഒന്നൊഴിയാതെ അവർക്കെതിരെയെല്ലാം നിയമനടപടി എടുക്കണം; വർഗീയവാദത്തിന്റെ വേര് നമുക്കിടയിൽ ആഴ്‌ന്നിറങ്ങിക്കൂടായെന്ന് ഡോ. ഷിംന അസീസ്

ഒരു കുട്ടിയെക്കൊണ്ട് കുന്തിരിക്കവും അവിലും മലരും വാങ്ങി വെക്കാൻ വാണിംഗ് കൊടുപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വീഡിയോക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഡോക്ടർ ഷിംന അസീസ്. ഡോക്ടർ ഫേസ്ബുക്കിൽ പങ്കുവെച്ച് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ : ഒരു കുട്ടിയെക്കൊണ്ട് കുന്തിരിക്കവും അവിലും മലരും വാങ്ങി വെക്കാൻ വാണിംഗ് കൊടുപ്പിക്കുക, അത് വേറെ കുറേ പേർ ഏറ്റ് വിളിക്കുക...
ആ വകയിൽ സംഘിക്ക് ആവശ്യമുള്ള മണ്ണാണ് പിഎഫ്‌ഐ ഇവിടെ ലോഡ് കണക്കിന് കൊണ്ട് വന്ന് തട്ടുന്നത്. അതല്ലെങ്കിലും പൊതുജനത്തിനു മുന്നിൽ ശത്രുക്കളും പിന്നിലൂടെ പരസ്പരസഹായവുമാണല്ലോ...! കിട്ടിയ താപ്പിന് ആവശ്യത്തിലധികം പബ്ലിസിറ്റിയും മുതലെടുപ്പുമെല്ലാം ഇപ്പോൾ തന്നെ അവർ നേടിയിട്ടുണ്ടാവും.
ഇനിയെങ്കിലും പ്രതിരോധിച്ചില്ലെങ്കിൽ ഈ സമൂഹത്തെയും അമ്പേ പിഴുതു കൊണ്ടേ ഇവർ പോകൂ. വർഗീയവാദികളെ ഒരു മതത്തിലും കെട്ടേണ്ട. ജനിച്ചപ്പോൾ കിട്ടിയ പേര് എന്തായാലും അവർ വേറെത്തന്നെയാണ്. വിഷം കലക്കുന്നവരെ എല്ലാവരെയും ഒറ്റപ്പെടുത്തണം.
ആ കുട്ടിയെക്കൊണ്ട് ഇത് ചെയ്യിച്ച രക്ഷിതാവിനെതിരെ, കൂട്ടത്തിൽ ആരൊക്കെയുണ്ടോ ഒന്നൊഴിയാതെ അവർക്കെതിരെയെല്ലാം നിയമനടപടി എടുക്കണം. ഇനിയൊരു 'കുന്തിരിക്കം കൊട്ടേഷൻ' ഏത് ഭാഷാന്തരത്തിലായാലും ഇവിടെ പിറന്നുകൂടാ... വർഗീയവാദത്തിന്റെ വേര് നമുക്കിടയിൽ ആഴ്‌ന്നിറങ്ങിക്കൂടാ... പ്രതിരോധിച്ചേ മതിയാകൂ....
https://www.facebook.com/Malayalivartha


























