കുന്തിരിക്കത്തിനും ചന്ദനത്തിരിക്കും പകരം മനസ്സുനിറയെ സ്നേഹവും ലോകത്തെപ്പറ്റിയുള്ള ആഴത്തിലുള്ള വായനയും വേണം; പൗരോഹിത്യം ഇല്ലാത്ത ഇസ്ലാമിൽ, പുരോഹിത വർഗ്ഗവും തീവ്രവാദി വർഗ്ഗവും തമ്മിലുള്ള വേർതിരിവില്ലാതെ പോയത് വേദനയോടെ മനസ്സിലാക്കുന്ന അഫ്ഗാൻ ജനതയുടെ ചിത്രം പരമദയനീയമാണ്; അതുകൊണ്ടുതന്നെ നമുക്ക് കുന്തിരിക്കവും ചന്ദനത്തിരിയും വേണ്ടെന്ന് ഡോ .സുൽഫി നൂഹു

ഒരു കുട്ടിയെക്കൊണ്ട് കുന്തിരിക്കവും അവിലും മലരും വാങ്ങി വെക്കാൻ വാണിംഗ് കൊടുപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വീഡിയോക്കെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഡോ .സുൽഫി നൂഹു. ഡോക്ടർ ഫേസ്ബുക്കിൽ പങ്കുവെച്ച് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :കുന്തിരിക്കം കരുതി വെയ്ക്കാൻ പറഞ്ഞ കുട്ടിയോട്❗
കുന്തിരിക്കവും ചന്ദനത്തിരിയുമല്ല കരുതി വെക്കേണ്ടത് . മനസ്സ് നിറയെ സ്നേഹവും പരന്ന വായനയും . അങ്ങേ വീട്ടിലെ ജോസഫിനോടും രാമുവിനോടും കലവറയില്ലാത്ത സ്നേഹം വേണം . അങ്ങനെയാണ് മതം പഠിപ്പിച്ചത് . അന്യമതസ്ഥനെ ബഹുമാനിക്കാത്തവർ ഇസ്ലാമല്ല എന്നു തന്നെ തീർത്തും പറയുന്നു.
അപ്പോൾ കുന്തിരിക്കത്തിനും ചന്ദനത്തിരിക്കും പകരം മനസ്സുനിറയെ സ്നേഹവും ലോകത്തെപ്പറ്റിയുള്ള ആഴത്തിലുള്ള വായനയും വേണം. കേരളത്തെക്കുറിച്ച്. ഭാരതത്തെക്കുറിച്ച് . എല്ലാ രാജ്യങ്ങളെ കുറിച്ചും വായിക്കണം. പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനെ കുറിച്ച്. പൗരോഹിത്യം ഇല്ലാത്ത ഇസ്ലാമിൽ, പുരോഹിത വർഗ്ഗവും തീവ്രവാദി വർഗ്ഗവും തമ്മിലുള്ള വേർതിരിവില്ലാതെ പോയത് വേദനയോടെ മനസ്സിലാക്കുന്ന അഫ്ഗാൻ ജനതയുടെ ചിത്രം പരമദയനീയമാണ്. അതുകൊണ്ടുതന്നെ നമുക്ക് കുന്തിരിക്കവും ചന്ദനത്തിരിയും വേണ്ട. നമുക്ക് വേണ്ടത് ആഴമുള്ള സ്നേഹവും ആഴമുള്ള വായനയും.
https://www.facebook.com/Malayalivartha


























