ഒരു കൊച്ചു കുട്ടിയെ തോളിലെടുത്ത് വെച്ച് അതിനെ കൊണ്ട് വർഗ്ഗീയ വിഷം തുപ്പിച്ച്, അതിന് കൊട്ടും പാട്ടും ആർപ്പുവിളിയുമായി ഏറ്റ് വിളിക്കുന്ന ആ വർഗ്ഗീയകൂട്ടമത്രയും നാടിന്റെ മതേതരത്വത്തിന് വെല്ലുവിളിയാണ്; പോപ്പുലർ ഫ്രണ്ടിന്റെ ഈ തോന്നിവാസത്തിൽ പങ്കെടുത്ത ആ മുദ്രാവാക്യം വിളിക്കുന്ന കുട്ടിയ്ക്കും ഏറ്റു വിളിക്കുന്നവർക്കുമെതിരെ കേസ് എടുത്ത് ശിക്ഷിക്കണം; രാജ്യത്തിന്റെ ഭരണഘടനയോടും, മതേതരത്വത്തോടും മര്യാദ വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ഒരു കുട്ടിയെക്കൊണ്ട് കുന്തിരിക്കവും അവിലും മലരും വാങ്ങി വെക്കാൻ വാണിംഗ് കൊടുപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വീഡിയോക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.
അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ : അരിയും, മലരും തൊട്ട് കുന്തിരിക്കം വരെ വീട്ടിൽ വാങ്ങി വെയ്ക്കണം' മരണാനന്തര ചടങ്ങുകൾക്കുള്ള സാധനങ്ങൾ വാങ്ങി വെക്കണമെന്ന് തന്നെയാണ് മുദ്രാവാക്യത്തിലൂടെ ആക്രോശിക്കുന്നത്. ഒരു കൊച്ചു കുട്ടിയെ തോളിലെടുത്ത് വെച്ച് അതിനെ കൊണ്ട് വർഗ്ഗീയ വിഷം തുപ്പിച്ച്, അതിന് കൊട്ടും പാട്ടും ആർപ്പുവിളിയുമായി ഏറ്റ് വിളിക്കുന്ന ആ വർഗ്ഗീയകൂട്ടമത്രയും നാടിന്റെ മതേതരത്വത്തിന് വെല്ലുവിളിയാണ്.
പോപ്പുലർ ഫ്രണ്ടിന്റെ ഈ തോന്നിവാസത്തിൽ പങ്കെടുത്ത ആ മുദ്രാവാക്യം വിളിക്കുന്ന കുട്ടിയ്ക്കും ഏറ്റു വിളിക്കുന്നവർക്കുമെതിരെ കേസ് എടുത്ത് ശിക്ഷിക്കണം. ആ കുട്ടി പറഞ്ഞ ഒരു കാര്യം ആ കുട്ടിയോടും, ആ കൂട്ടത്തോടും പറയാനൊള്ളു, 'മര്യാദ വേണം'. എന്ത് മര്യാദ ആണെന്നറിയുമോ, രാജ്യത്തിന്റെ ഭരണഘടനയോടും, മതേതരത്വത്തോടും..!
https://www.facebook.com/Malayalivartha


























