സംസ്ഥാനത്ത് കൊച്ചിയിലും തിരുവനന്തപുരത്തും ഉള്‍പ്പെടെ പലയിടത്തും കനത്ത മഴ... തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ മഴ ശക്തമാകും

സംസ്ഥാനത്ത് കൊച്ചിയിലും തിരുവനന്തപുരത്തും ഉള്‍പ്പെടെ പലയിടത്തും കനത്ത മഴ. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഇല്ലെങ്കിലും കൊച്ചിയില്‍ രാത്രി മുതല്‍ ഇടവിട്ട് പെയ്ത മഴയില്‍ വെള്ളക്കെട്ട് രൂപപ്പെടുകയുണ്ടായി.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്നില്‍ രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാരെയേറെ ബുദ്ധിമുട്ടിലാക്കി. ഡ്രെയിനേജ് പ്രശ്‌നം പരിഹരിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലും, ആലുവയിലും കൊച്ചി നഗരത്തിലും പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
അതേസമയം കാലവര്‍ഷത്തിന് മുന്നോടിയായുള്ള മഴയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവര്‍ഷത്തിന്റെ ഭാഗമായുള്ള തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായിട്ടുണ്ട്.
അടുത്ത 3 മണിക്കൂറില്‍ സംസ്ഥാനത്ത് 5 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. എന്നാല്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല.
റെഡ്, ഓറഞ്ച്, യെല്ലോ ജാഗ്രതാ നിര്‍ദ്ദേശങ്ങളും ഇന്ന് ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല. വെള്ളിയാഴ്ചയോടെ കാലവര്‍ഷം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
"
https://www.facebook.com/Malayalivartha


























