ലക്ഷദ്വീപിൽ നിന്ന് കേൾക്കുന്ന വാർത്തകൾ മനസിനെ വല്ലാതെ അസ്വസ്ഥതമാക്കുന്നുണ്ട്; 400 പേർക്ക് സഞ്ചരിക്കാവുന്ന കപ്പലിൽ രണ്ട് ഇരട്ടിയിലധികം ആളുകളാണ് കയറിയത്; അത്യാഹിതം സംഭവിച്ചാൽ ആകെയുള്ളത് 400 പേർക്കുള്ള സുരക്ഷാ സംവിധാനങ്ങൾ മാത്രമാണ്; വലിയൊരു ട്രാജഡിയാകും അത് വഴിയുണ്ടാവുക; കപ്പലുകൾ വെട്ടിച്ചുരുക്കിയതോടെ വലഞ്ഞ ജനം ആകെയുള്ള കപ്പലിലേക്ക് ഇരച്ചു കയറിയത് ചൂണ്ടിക്കാണിച്ച് ഫാത്തിമ താഹിലിയ

ലക്ഷദ്വീപിൽ നിന്ന് കേൾക്കുന്ന വാർത്തകൾ മനസിനെ വല്ലാതെ അസ്വസ്ഥതമാക്കുന്നുണ്ടെന്ന് ഫാത്തിമ താഹിലിയ. കപ്പലുകൾ വെട്ടിച്ചുരുക്കിയതോടെ വലഞ്ഞ ജനം ആകെയുള്ള കപ്പലിലേക്ക് ഇരച്ചു കയറിയെന്നും ഫാത്തിമ ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടികാണിക്കുന്നു. ഫാത്തിമ ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :
ലക്ഷദ്വീപിൽ നിന്ന് കേൾക്കുന്ന വാർത്തകൾ മനസിനെ വല്ലാതെ അസ്വസ്ഥതമാക്കുന്നുണ്ട്. യാത്രാ കപ്പലുകൾ വെട്ടിച്ചുരുക്കിയതോടെ വലഞ്ഞ ജനം ആകെയുള്ള കപ്പലിലേക്ക് ഇരച്ചു കയറി. 400 പേർക്ക് സഞ്ചരിക്കാവുന്ന കപ്പലിൽ രണ്ട് ഇരട്ടിയിലധികം ആളുകളാണ് കയറിയത്. അതല്ലാതെ അവർക്ക് മാർഗമില്ല.
കൂടുതൽ ആളുകൾ കയറിയെന്ന് കരുതി കപ്പൽ മുങ്ങിയെന്ന് വരില്ല, പക്ഷേ വല്ലാതെ അത്യാഹിതവും സംഭവിച്ചാൽ ആകെയുള്ളത് 400 പേർക്കുള്ള സുരക്ഷാ സംവിധാനങ്ങൾ മാത്രമാണ്. വലിയൊരു ട്രാജഡിയാകും അത് വഴിയുണ്ടാവുക. മണ്സൂണ് ആരംഭിച്ചതോടെ ഹൈസ്പീഡ് ക്രാഫ്റ്റുകൾ ഇനി പ്രവർത്തിപ്പിക്കാൻ സാധിക്കില്ല. കൂടുതൽ കപ്പലുകൾ സഞ്ചാര യോഗ്യമാക്കിയിലെങ്കിൽ ഈ മണ്സൂണിൽ ദ്വീപ് ജനത വലിയ ദുരിതം പേറും.
https://www.facebook.com/Malayalivartha