കണ്ണീരടക്കാനാവാതെ.... അച്ഛനും മുത്തശ്ശിക്കും പിന്നാലെ അനാമികയും യാത്രയായി.... വടകര കെടി ബസാറില്‍ കാറും ലോറിയും കൂട്ടിയിടിച്ച് പരുക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

കണ്ണീരടക്കാനാവാതെ.... അച്ഛനും മുത്തശ്ശിക്കും പിന്നാലെ അനാമികയും യാത്രയായി.... വടകര കെടി ബസാറില്‍ കാറും ലോറിയും കൂട്ടിയിടിച്ച് പരുക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട് കാരപറമ്പ് സ്വദേശിനി അനാമിക (9) ആണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അതേസമയം മേയ് 22നു കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അനാമിക സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
ദേശീയപാതയില്‍ നാദാപുരം റോഡ് കെ ടി ബസാറില്‍ ലോറിയും കാറും കൂട്ടിയിടിച്ചാണ് അമ്മയും മകനും മരിച്ചത്. അനാമികയുടെ അച്ഛന്‍ രാഗേഷും രാഗേഷിന്റെ മാതാവ് ഗിരിജയമാണ് അപകടത്തില്‍ മരിച്ചത്.
കാറില്‍ ഒമ്പത് പേരാണ് യാത്രചെയ്തത്. കുട്ടികളടക്കം പരിക്കേറ്റ ഏഴുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മരിച്ചവരുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച പകല്‍ 12.45 നാണ് അപകടം. കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. വടകരനിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന എം എച്ച് 12 ക്യുഡബ്ലു -6411 ലോറിയാണ് എതിരെവന്ന കെ എല്‍ 11 എ എല്‍- 3147 മഹിന്ദ്ര സൈലോ കാറില്‍ ഇടിച്ചത്.
ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് വാഹനം ഓടിച്ച രാഗേഷിനെ പുറത്തെടുത്തത്. അപ്പോഴേക്കും രാഗേഷ് മരിച്ചിരുന്നു. ഗിരിജയെ വടകര പാര്‍ക്കോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
രാഗേഷിന്റെ ഭാര്യ ദീപ്തി, മക്കളായ അനാമിക, അദ്വിക, രാഗേഷിന്റെ സഹോദരി രാഖി, ഇവരുടെ ഭര്‍ത്താവ് ജ്യോതിഷ്, മക്കളായ തീര്‍ത്ഥ, ശ്രീഹരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനാമികയുടെയും തീര്‍ത്ഥയുടെയും നില ഗുരുതരമായിരുന്നു. അതില്‍ അനാമിക അച്ഛനും മുത്തശ്ശിക്കും പിന്നാലെ യാത്രയായി. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
"
https://www.facebook.com/Malayalivartha