അടുത്ത മണിക്കൂറിൽ കൊടും കാറ്റ് ഈ ജില്ലകൾക്ക് അലേർട്ട്.. കാലവർഷം നാളെയെത്തും.. ദൈവമേ വരുന്നത് പെരും മഴ

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കേരളത്തില്‍ നാളെയോടെ കാലവര്‍ഷം എത്തിച്ചേരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കാലവര്‍ഷത്തിന് മുന്നോടിയായുള്ള പടിഞ്ഞാറന്‍ കാറ്റ് ശക്തമായതിനാല്‍ സംസ്ഥാനത്ത് മഴ തുടരും..
ജലസംഭരണിയിൽ അടിഞ്ഞു കിടക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിനും ഷട്ടറിന്റെ അറ്റകുറ്റപ്പണികൾക്കുമായി ഇടുക്കി കല്ലാർ ഡാം ഇന്ന് തുറക്കും. ഷട്ടർ 10 സെ.മീ ഉയർത്തി അഞ്ച് ഘനമീറ്റർ വെള്ളം ഒഴുക്കി കളയും. ഇന്ന് (മെയ് 26) മുതൽ മെയ് 31 വരെയുള്ള ദിവസങ്ങളിൽ പല പ്രാവശ്യമായാണ് ഡാം തുറക്കുക. ഇടുക്കി കല്ലാർ ഡാം തുറക്കുന്നതിനാൽ കല്ലാർ, ചിന്നാർ പുഴകളുടെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനം നിരോധിച്ചിരിക്കുന്നു
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 26-05-2022 മുതൽ 27-05-2022 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
https://www.facebook.com/Malayalivartha