ക്രൈംബ്രാഞ്ച് തലപ്പത്ത് ആ പുലിക്കുട്ടി വരുന്നു 'ദര്‍വേശ് സാഹിബ് പുറത്ത്..ദിലീപിന് കൗണ്ടൗണ്‍ തുടങ്ങി

നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ട് പരാതി സമർപ്പിച്ചതിന് പിന്നാലെ സെക്രട്ടറിയേറ്റിൽ തിരക്കിട്ട ചർച്ചകൾ. ഡിജിപിയെയും ക്രെെം ബ്രാഞ്ച് എഡിജിപിയെയും മുഖ്യമന്ത്രി വിളിച്ചു വരുത്തി. അതിജീവിതയുടെ സാന്നിധ്യത്തിലാണ് ഇരുവരെയും വിളിച്ചത്. 15 മിനുട്ടു നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം അതിജീവിത മടങ്ങി. ശേഷം ഡിജിപിയുമായും എഡിജിപിയുമായി മുഖ്യമന്ത്രി ചർച്ച നടത്തി. കേസിലെ മുന്നോട്ടുള്ള നടപടി ക്രമങ്ങളെ പറ്റി ഇരുവരും മുഖ്യമന്ത്രിയോട് സംസാരിച്ചു..
അന്വേഷണത്തിന്റെ മേൽ നോട്ട ചുമതലയിൽ നിന്നും ക്രെെം ബ്രാഞ്ച് മേധാവി ദർവേശ് സാഹിബിനെ മാറ്റുന്നതിനെ പറ്റി സർക്കാർ തലത്തിൽ ആലോചന നടക്കുന്നുണ്ടെന്നാണ് സൂചന. ക്രെെെം ബ്രാഞ്ച് മേധാവിയായി ദർവേശ് ചുമതലയേറ്റ ശേഷം കേസിൽ കാര്യമായ ചലനം ഇല്ലെന്ന് വിലയിരുത്തലുണ്ട്. ചുമതലയേറ്റ ശേഷം ഇദ്ദേഹം ഇതുവരെയും കൊച്ചിയിലെത്തി കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തിയിട്ടില്ല.
ഒരു വട്ടം തിരുവനന്തപുരത്തേക്ക് അന്വേഷണ സംഘത്തെ വിളിച്ചു വരുത്തി സംസാരിക്കുകയാണുണ്ടായത്. അതിജീവിത പരാതി ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിൽ കേസന്വേഷണ ചുമതല മറ്റൊരു ഉദ്യോഗസ്ഥന് നൽകാനാണ് സർക്കാർ ആലോചിക്കുന്നത്.
അതിജീവിത കേസിൽ അട്ടിമറി സംശയമാരോപിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയത് പ്രതിപക്ഷം വലിയ തോതിൽ ആയുധമാക്കുന്നുണ്ട്. ഇത് തിരിച്ചടിയാവുമെന്ന നിഗമനത്തിലാണ് സർക്കാർ. ഈ സാഹചര്യത്തിൽ കൂടിയാണ് നീക്കം. തുടരന്വേഷണത്തില്‍ അഡ്വ രാമന്‍പിള്ളയുടെ അറസ്റ്റിലേക്ക് നീങ്ങുന്ന കാര്യങ്ങള്‍ ഒഴിവാക്കണം എന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്നു എന്നാണ് സൂചന. ഇതിന്റെ മറവില്‍ ദര്‍വേശ് സാഹെബ് ദിലീപിനെ രക്ഷിക്കാന്‍ ഇറങ്ങിയിരിക്കുകയാണോ എന്നാണ് സര്‍ക്കാരിന്റെ സംശയം.
പൂർണ വിശ്വാസമെന്ന് അതിജീവിതപതിനഞ്ച് മിനുട്ട് നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അതിജീവിത മടങ്ങിയത്. ഒപ്പം ഭർത്താവും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമുണ്ടായിരുന്നു. കേസ് സംബന്ധിച്ച് രേഖാമൂലം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. തനിക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ വാക്കുകളെ പൂർണമായും വിശ്വസിക്കുന്നെന്നും അതിജീവിത കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ വളരെ നാളുകളായി കാണണമെന്ന് ഉണ്ടായിരുന്നു. അതിപ്പോഴാണ് ഒത്ത് വന്നത്.
അതിൽ ഞാൻ വളരെ സംതൃപ്തയാണ്. കാര്യങ്ങൾ ബോധ്യപ്പെടുത്താൻ പറ്റിയെന്നാണ് എന്റെ വിശ്വാസം. ഈ കേസിൽ എന്റെ കൂടെ തന്നെയാണെന്ന് പരിപൂർണമായി എനിക്ക് ഉറപ്പ് തന്നിട്ടുണ്ട്. അതിൽ വളരെയധികം നന്ദിയുണ്ടെന്നും അതിജീവിത പറഞ്ഞു. സർക്കാരിനെതിരെ ഒന്നും സംസാരിച്ചിട്ടില്ലെന്നും ഹർജി അത്തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും അതിജീവിത വ്യക്തമാക്കി.
https://www.facebook.com/Malayalivartha