Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ആദ്യ ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച ശേഷം അഭയയുമൊത്ത് ലിവിംഗ് ടുഗെദർ റിലേഷൻഷിപ്പിൽ പത്തു വർഷം കഴിഞ്ഞ ഒരാളെ സ്വീകരിക്കുവാനുള്ള തീരുമാനം അമൃതയുടെ മാത്രം പേഴ്സണൽ ചോയ്സ്. അതിന്റെ നെല്ലും പതിരും ചികയേണ്ടതും അതിന്റെഗുണവും ദോഷവും അനുഭവിക്കേണ്ടതും അവർ മാത്രം...' വൈറലായി കുറിപ്പ്

28 MAY 2022 11:55 AM IST
മലയാളി വാര്‍ത്ത

അമൃത സുരേഷും ഗോപി സുന്ദറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ ഗൗരവകരമായ ചര്‍ച്ചകളാണ് നടന്നുവരുന്നത്. കഴിഞ്ഞ ദിവസം ഗോപിയോട് ചേര്‍ന്നുനിന്നുള്ള ഫോട്ടോയായിരുന്നു അമൃത പോസ്റ്റ് ചെയതിരുന്നത് . അതിനുപിന്നാലെ ഇരുവരും പ്രണയത്തിലാണെന്നും അവരുടെ വിവാഹം കഴിഞ്ഞുവെന്ന തരത്തിലുള്ള വിവരങ്ങളും സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുകയുണ്ടായി. അത് അമൃതയുടെ പേഴ്‌സണല്‍ ചോയ്‌സാണെന്നും എന്തിനാണ് അതേക്കുറിച്ച് മറ്റുള്ളവര്‍ ജഡ്ജ്‌മെന്റുകള്‍ നടത്തുന്നതെന്നുമായിരുന്നു അഞ്ജു പാര്‍വതി പ്രബീഷ് ചോദിച്ചത്. സോഷ്യല്‍മീഡിയയിലൂടെ അഞ്ജുവിന്റെ കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്.


ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

അയ്യേ ഈ സിനിമാക്കാർക്ക് ഇത് തന്നെ പണിയെന്നും ബാല നേരത്തേ രക്ഷപ്പെട്ടുവെന്നും ഒക്കെ മുക്കിലും മൂലയിലും ഉഗ്രമായ ചർച്ചകൾ നടക്കുന്നുണ്ട്. അന്യന്റെ സ്വകാര്യതകള്‍ക്കു മേൽ ഒളിച്ചുനോട്ടം നടത്തി അത് നാടൊട്ടുക്കും വിളമ്പുന്ന മാധ്യമങ്ങൾ അര നാഴിക ഇടവിട്ട് ഈ വാർത്ത തന്നെ പല രൂപത്തിലും ഭാവത്തിലും നിറത്തിലും ജനസമക്ഷം എത്തിക്കുന്നുമുണ്ട്. A divorced daughter is better than a dead daughter എന്നും A divorced daughter is much much better than a married daughter എന്നുമൊക്കെ രണ്ടു ദിവസം മുമ്പ് സ്റ്റാറ്റസ് ഇട്ട് ആഘോഷിച്ചവരൊക്കെ സെക്കന്റ് ഹാൻഡ്, ഓടി തുരുമ്പിച്ച വണ്ടി എന്നൊക്കെ എഴുതി സ്ത്രീ ശാക്തീകരണത്തിന് മാറ്റ് കൂട്ടുന്നുണ്ട്.

മല്ലു പൊളിയാണ്, തേങ്ങയാണ് മാങ്ങയാണ് എന്ന് വിശേഷിപ്പിക്കുന്നവരൊക്കെയാണ് അന്യന്റെ തീർത്തും സ്വകാര്യമായ തീരുമാനങ്ങൾ കണ്ട് വായും പൊളിച്ച് ഇരവാദം മുഴക്കുന്നത്. ഒരു മുഖത്തിനുള്ളിൽ പലതരം കാപട്യം ഒളിപ്പിച്ചു കടത്തുന്നവന്റെ പേരാണ് മലയാളി. അവന് ഒരു ദിവസം തന്നെ പല മുഖമാണ് . ഫെയ്സ്ബുക്കിൽ പോസ്റ്റിടുമ്പോൾ ഒരു മുഖം. അടുത്തവന്റെ പോസ്റ്റിനോ വാർത്തയ്ക്കോ കീഴെ പോസ്റ്റിടുമ്പോൾ മറ്റൊരു മുഖം. വാട്സാപ്പിൽ സ്റ്റാറ്റസ് ഇടുമ്പോൾ വീണ്ടുമൊരു മുഖം . നൂറ് പോസ്റ്റിൽ പോയി നൂറ് തരം വാദഗതികൾ നിരത്തി സ്വയം ആത്മരതി അടയുന്ന കൂട്ടർ! സ്വന്തം കാരുണ്യഭാവത്തെ വാഴ്ത്തി പോസ്റ്റിട്ട ശേഷം അടുത്ത നിമിഷം അടുത്തൊരാളോട് എംപതി കാട്ടാനറിയാത്ത മനുഷ്യർ. എന്നാലും ഇവർ സ്വയം വിശേഷിപ്പിക്കുന്നത് പ്രബുദ്ധർ എന്നാണ്.

ഗോപി സുന്ദർ ഒന്നോ രണ്ടോ പത്തോ കെട്ടിയാലും അതിന്റെ ഗുണവും ദോഷവും അയാൾക്ക് മാത്രമുള്ളത്. അത് നമ്മളെയോ സമൂഹത്തെയോ യാതൊരു വിധത്തിലും ബാധിക്കുന്നതേയില്ല. ആദ്യ ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച ശേഷം അഭയയുമൊത്ത് ലിവിംഗ് ടുഗെദർ റിലേഷൻഷിപ്പിൽ പത്തു വർഷം കഴിഞ്ഞ ഒരാളെ സ്വീകരിക്കുവാനുള്ള തീരുമാനം അമൃതയുടെ മാത്രം പേഴ്സണൽ ചോയ്സ്. അതിന്റെ നെല്ലും പതിരും ചികയേണ്ടതും അതിന്റെഗുണവും ദോഷവും അനുഭവിക്കേണ്ടതും അവർ മാത്രം. അത് ജഡ്ജ് ചെയ്യാൻ നമ്മളാര്?

 

 

സെലിബ്രിറ്റികളുടെ ജീവിതം കോപ്പി ചെയ്ത് മാതൃകയാക്കാൻ തക്ക വെളിവുകേട് ഉള്ളവർ ഈ 2022 ൽ ഉണ്ടെങ്കിൽ അത് അവരുടെ മാത്രം ബുദ്ധിശൂന്യത. ഒരു സംഗീത സംവിധായകന്ഫറെ ട്യൂണുകളെ ഇഷ്ടപ്പെടാം; ഇഷ്ടപ്പെടാതിരിക്കാം. അത് നമ്മുടെ ചോയ്സ്. ഒരു ഗായികയുടെ ആലാപനത്തെയും സ്വരമാധുരിയേയും ഇഷ്ടപ്പെടാം; ഇഷ്ടപ്പെടാതെയിരിക്കാം. അതും നമ്മുടെ ചോയ്സ്. പക്ഷേ അവരുടെ തീർത്തും പേഴ്സണലായ തീരുമാനങ്ങളെ ; അതും സമൂഹത്തിന് ഒരു രീതിയിലും ബാധകമാവാത്ത കാര്യങ്ങളെ ചോദ്യം ചെയ്യാൻ നമുക്ക് എന്തവകാശം?

അവരായി; അവരുടെ പാടായി!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (3 minutes ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (14 minutes ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (36 minutes ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (40 minutes ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (49 minutes ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (1 hour ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (1 hour ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (2 hours ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (2 hours ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (4 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (5 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (5 hours ago)

Malayali Vartha Recommends