പോപ്പുലർ ഫ്രണ്ട് റാലിയിൽ മത വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബാപ്പ ഉൾപ്പടെ പതിനെട്ട് എസ്ഡിപിഐ നേതാക്കൾ അറസ്റ്റിലായി . അറസ്റ്റിലായവർ റാലിയുടെ സംഘാടകരായ നേതാക്കളാണ്..റാലിയുടെ മറവിൽ മതവിദ്വേഷം വളർത്താൻ ശ്രമിച്ചതിനാണ് നേതാക്കളെ അറസ്റ്റ് ചെയ്തത്. .

പോപ്പുലർ ഫ്രണ്ട് റാലിയിൽ മത വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് പതിനെട്ട് എസ്ഡിപിഐ നേതാക്കൾ അറസ്റ്റിലായി . അറസ്റ്റിലായവർ റാലിയുടെ സംഘാടകരായ നേതാക്കളാണ് . റാലിയുടെ മറവിൽ മതവിദ്വേഷം വളർത്താൻ ശ്രമിച്ചതിനാണ് നേതാക്കളെ അറസ്റ്റ് ചെയ്തത്. .
അതേസമയം എസ്‌ഡിപിഐ റാലിക്കിടെ മത വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് അസ്‌കർ മുസാഫിറിനെ പോലീസ് അറസ്റ്റ് ചെയ്തു .സംഘപരിവാറിനെതിരെയാണ് കുട്ടി മുദ്രാവാക്യം മുഴക്കിയതെന്നും , ചെയ്തതില്‍ തെറ്റില്ലെന്നുമാണ് പിതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് . മുന്‍പും ഈ മുദ്രാവാക്യം വിളിച്ചിട്ടുള്ളതാണ്. ഇതിന്റെ വീഡിയോകളൊക്കെയുണ്ട്. അപ്പോഴൊന്നും പ്രശ്നമുണ്ടായിട്ടില്ല. ഇപ്പോള്‍ വിവാദമായത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു
ഇറച്ചിവെട്ടുകാരനായ അസ്‌കർ പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനാണ്. പോപ്പുലർ ഫ്രണ്ടിന്റെ നിരവധി സമരങ്ങൾക്ക് ഇത്തരത്തിലുള്ള മുദ്രാവാക്യം വിളിക്കാൻ ഇയാൾ മകനെ ഉപയോഗിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രതിഷേധത്തിലും ഇതേ കുട്ടി മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പുറത്തുവന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്..
അതേസമയം വിദ്വേഷ മുദ്രവാക്യം വിളിച്ചത് സ്വന്തം ഇഷ്ടപ്രകാരം ആണെന്നും അർത്ഥം അറിയിള്ള എങ്കിലും പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും കുട്ടി പ്രതികരിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha