ആനയെ പേടിച്ചാ പോരെ, ആന പിണ്ഡത്തെ പേടിക്കണോ.. എസ്എഫ്‌ഐ തലപ്പത്തെ പിടികിട്ടാപുള്ളിയെ തൊടാന്‍ പോലീസിന് പേടി, മുട്ടുവിറച്ചു! പുതിയ സംസ്ഥാന സെക്രട്ടറിയുടെ കുത്സിത പ്രവര്‍ത്തനങ്ങള്‍ കണ്ട് നാട്ടുകാര്‍ മൂക്കത്ത് വിരല്‍വെച്ചു.. എന്നിട്ടും പിണറായിക്ക് കുലുക്കമില്ല; മുഖ്യനും കൊള്ളാം ശിഷ്യന്മാരും കൊള്ളാം..

വീണ്ടും ക്രിമിനലുകള്‍ക്ക് വാഴാനുള്ള ഇടമായി എല്‍ഡിഎഫ് പ്രസ്ഥാനം മാറിയിരിക്കുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി.എം ആര്‍ഷോ പിടികിട്ടാപ്പുള്ളിയെന്ന് കേരള പോലീസ് വ്യക്തമാക്കി. നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത്. എവിടേയും പിടികൊടുക്കാതെ പോലീസിനെ കബളിപ്പിച്ച് മുങ്ങി നടന്നയാളാണ് എസ്എഫ്‌ഐ തലപ്പത്ത് എത്തിയിരിക്കുന്നത്.
ഇതെല്ലാം കേട്ട് പൊതുജനം മൂക്കത്ത് വിരല്‍ വെച്ചാലും സിപിഎമ്മിലെ പ്രമാണിമാരെ സംബന്ധിച്ചിടത്തോളം ഇതൊന്നും ഒന്നുമല്ല. കോളോക്യലായി പറഞ്ഞാല്‍ ചീള് കേസ്. കാരണം കള്ളന്മാരല്ലാത്ത ഒരെണ്ണം പോലും ഇടതുപക്ഷത്ത് ഇല്ല എന്നുള്ള അവസ്ഥയാണ് എന്നതാണ് ഏറ്റവും വലിയ രസം. ആശാനും മുഖ്യനും മരുമകനും എല്ലാം തന്നെ ഇക്കഴിഞ്ഞ കാലയളവുകളില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ആരോപണങ്ങള്‍ നേരിട്ടവരാണ്.
അതിനെല്ലാം പിന്നാലെയാണ് ഇപ്പോഴിതാ വളര്‍ന്നുവരുന്ന ശിഷ്യഗണങ്ങളും അതേ പാത സ്വീകരിച്ചിരിക്കുന്നത്. അങ്ങനെ പറയുന്നതിനേക്കാള്‍ നല്ലത്, വളര്‍ന്നുവരുന്ന കുട്ടി ക്രിമിനലുകളെ അണിനിരത്തി പാര്‍ട്ടി വിപുലീകരിക്കുന്നു എന്ന് പറയുന്നതാവും കുറച്ചുകൂടി നല്ലത്.
പി.എം ആര്‍ഷോയെ സംബന്ധിച്ചിടത്തോളം ഒന്നല്ല ഒരുപാട് കേസുകളുണ്ട്. ഇയാള്‍ക്കെതിരെയുള്ള ഓരോ കേസുകളും അതിന്റെ നിലവിലെ അവസ്ഥ എന്താണെന്നും നമുക്ക് പരിശോധിക്കാം..
2018 നവംബര്‍ എട്ടിന് ഈരാറ്റുപേട്ട സ്വദേശി നിസാം നാസറിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വധശ്രമക്കേസിണിത്. ആ കേസില്‍ പ്രതിയായ ആര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഈ സംഭവത്തിന് ശേഷം ഇയാളെ കാണാനില്ലെന്നാണ് പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചത്.
പിന്നീട് 2019 ജനുവരി 22നാണ് ആര്‍ഷോയെ അറസ്റ്റ് ചെയ്തത്. ശേഷം കര്‍ശന വ്യവസ്ഥകളോടെ ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു. കുറ്റകൃത്യത്തിലേര്‍പ്പെട്ടാല്‍ ജാമ്യം റദ്ദാക്കാനുള്ള കാരണമാകുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ജാമ്യം അനുവദിച്ച ശേഷം ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയായി. അങ്ങനെ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് കോടതിയെ അറിയിച്ചപ്പോഴാണ് പ്രതിയെ കാണാനില്ലെന്ന് പൊലീസിന്റെ പ്രതികരണമുണ്ടായത്.
അടുത്തത് ഒരു ലൈംഗിക ആരോപണമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21ന് എംജി യൂണിവേഴ്‌സിറ്റിയിലെ സെനറ്റ് തിരഞ്ഞെടുപ്പിനിടെ എഐഎസ്എഫ് വനിതാ നേതാവിനെ ലൈംഗികമായി അതിക്രമിച്ചിരുന്നു. എന്നാല്‍ പോലീസില്‍ നിന്ന് രക്ഷപ്പെട്ട് നടക്കുകയാണ് ഉണ്ടായത്. സംഭവങ്ങള്‍ക്കിടെ തന്റെ മാറിടത്തില്‍ പിടിച്ച് ലൈംഗികമായി അതിക്രമിച്ചു എന്നാണ് കോട്ടയം ഗാന്ധി നഗര്‍ പൊലീസിന് എഐഎസ്എഫ് സംസ്ഥാന ചുമതലയുള്ള നേതാവ് നല്‍കിയിരിക്കുന്ന മൊഴി. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയ്ക്ക് ഇമെയില്‍ വഴിയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.
ഈയടുത്ത് അതായത് മെയ് മാസം 19ാം തീയതി ഇയാളുടെ ജാമ്യം റദ്ദാക്കിയ ഹര്‍ജി വീണ്ടും കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍ അപ്പോഴും ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരുന്നത്. ഇയാള്‍ എല്ലാ സ്ഥലങ്ങളിലും, പാര്‍ട്ടി വേദികളിലടക്കം പങ്കെടുക്കുന്നുണ്ട്, എന്നാല്‍ ഇയാളെ കാണാനില്ല എന്ന സ്ഥിരം പല്ലവിയാണ് പോലീസ് നല്‍കുന്നത്.
അതേസമയം ജാമ്യവ്യവസ്ഥ ലംഘിച്ചതിന് മാത്രം ആര്‍ഷോക്കെതിരെ മൂന്നോ നാലോ തവണ ഹൈക്കോടതിയില്‍ കേസ് വന്നിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഒളിവിലാണെന്നായിരുന്നു പോലീസിന്റെ പ്രതികരണം. രാഷ്ട്രീയപൊലീസ് പിന്തുണയോടെയാണ് ഇയാള്‍ നിയമത്തിന്റെ കണ്ണില്‍ നിന്ന് ഒളിച്ച് നടക്കുന്നത്.
ഇപ്പോഴും ഇയാള്‍ പിടികിട്ടാപ്പുള്ളിയായി നടക്കുമ്പോഴാണ് പോലീസിന്റെ കണ്‍മുന്നില്‍ തന്നെ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതെന്നത് എന്നതാണ് ഏറെ ശ്രദ്ദേയം. പിണറായി സര്‍ക്കാരിന് കീഴില്‍ ഇത്തരം ക്രിമിനലുകള്‍ തഴച്ചുവളരും എന്നതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദോഹരണമാണിത്.
https://www.facebook.com/Malayalivartha