Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നാളെയും നിയന്ത്രണം; 14 ട്രെയിനുകള്‍ പൂര്‍ണമായും ആറ് തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കി! പത്ത് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. തിങ്കളാഴ്ചയും ഏതാനും ട്രെയിനുകള്‍ റദ്ദാക്കി, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

28 MAY 2022 04:14 PM IST
മലയാളി വാര്‍ത്ത

ഏറ്റുമാനൂര്‍-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നാളെയും (ഞായറാഴ്ച) നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട്. 14 ട്രെയിനുകള്‍ പൂര്‍ണമായും ആറ് തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. കൂടാതെ പത്ത് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. തിങ്കളാഴ്ചയും ഏതാനും ട്രെയിനുകള്‍ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

അതോടൊപ്പം തന്നെ പാലക്കാട്- തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് ഞായറാഴ്ച പാലക്കാട്ടു നിന്ന് ഒന്നേകാല്‍ മണിക്കൂര്‍ വൈകിയേ പുറപ്പെടുകയുള്ളൂ. 6.20 നാകും ടെയിന്‍ യാത്ര പുറപ്പെടുകയെന്ന് റെയില്‍വേ അറിയിക്കുകയുണ്ടായി. രണ്ട് ട്രെയിനിന് പ്രത്യേക സ്‌റ്റോപ്പും അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലം ചങ്ങനാശ്ശേരി റൂട്ടില്‍ രണ്ട് ട്രെയിന്‍ പ്രത്യേക സര്‍വീസും നടത്തുന്നതാണ്.

പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍ ഇങ്ങനെ;

ചെന്നൈ സെന്‍ട്രല്‍ -തിരുവനന്തപുരം മെയില്‍, തിരുവനന്തപുരം സെന്‍ട്രല്‍-ചെന്നൈ മെയില്‍, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, തിരുവനന്തപുരം -ഷൊര്‍ണൂര്‍ വേണാട് , ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട്, പുനലൂര്‍-ഗുരുവായൂര്‍ , ഗുരുവായൂര്‍ - പുനലൂര്‍, എറണാകുളം ജങ്ഷന്‍-ആലപ്പുഴ പാസഞ്ചര്‍, ആലപ്പുഴ -എറണാകുളം പാസഞ്ചര്‍, കൊല്ലം- എറണാകുളം ജങ്ഷന്‍ മെമു, എറണാകുളം - കൊല്ലം ജങ്ഷന്‍ മെമു, എറണാകുളം ജങ്ഷന്‍ - കായംകുളം പാസഞ്ചര്‍, കായംകുളം-എറണാകുളം പാസഞ്ചര്‍ (ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ റദ്ദാക്കി), കോട്ടയം- കൊല്ലം പാസഞ്ചര്‍ (തിങ്കള്‍ മാത്രം റദ്ദാക്കി).

ഭാഗികമായി റദ്ദാക്കിയത്;

സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ് തൃശൂരില്‍ നിന്നാകും യാത്ര പുറപ്പെടുക. തിരുവനന്തപുരത്തിനും തൃശൂരിനും ഇടയില്‍ ട്രെയിന്‍ സര്‍വീസില്ല.

നാഗര്‍കോവില്‍-മംഗളൂരു പരശുറാം എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ നിന്നാകും പുറപ്പെടുക. നിലമ്പൂര്‍ റോഡ് -കോട്ടയം പാസഞ്ചര്‍ തിങ്കളാഴ്ച ഭാഗികമായി റദ്ദാക്കി. ട്രെയിന്‍ എറണാകുളം ടൗണില്‍ യാത്ര അവസാനിപ്പിക്കും. നാഗര്‍കോവില്‍ -കോട്ടയം പാസഞ്ചര്‍ തിങ്കളാഴ്ച ഭാഗികമായി റദ്ദാക്കി. കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.

 

ആലപ്പുഴ വഴി തിരിച്ചുവിടുന്നവ ഇത്;

സില്‍ച്ചര്‍-തിരുവനന്തപുരം വീക്കിലി എക്‌സ്പ്രസ് , ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് , ബംഗളൂരു- കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് , ലോക്മാന്യതിലക് -കൊച്ചുവേളി ബൈ വീക്കിലി എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് , കന്യാകുമാരി -പുണെ എക്‌സ്പ്രസ് , മംഗളൂരു-നാഗര്‍കോവില്‍ പരശുറാം, കൊച്ചുവേളി-ലോക്മാന്യതിലക് ബൈ വീക്കിലി ഗരീബ് രഥ്, കന്യാകുമാരി-കെ എസ് ആര്‍ ബംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ്, നാഗര്‍കോവില്‍ - ഷാലിമാര്‍ ഗുരുദേവ് വീക്കിലി എക്‌സ്പ്രസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (7 minutes ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (11 minutes ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (20 minutes ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (31 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (1 hour ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (1 hour ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (2 hours ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (2 hours ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (5 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (5 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (6 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (6 hours ago)

Malayali Vartha Recommends