102 ആം വയസിൽ സ്വാതന്ത്ര്യസമര സേനാനി അഞ്ജലി പൊന്നുസ്വാമി അമ്മാൾ അന്തരിച്ചു; വിട വാങ്ങിയത് ബ്രിട്ടനെതിരെ തോക്കെടുത്തു പോരാടിയ സ്വാതന്ത്ര്യസമര സേനാനി

സ്വാതന്ത്ര്യസമര സേനാനി അഞ്ജലി പൊന്നുസ്വാമി അമ്മാൾ അന്തരിച്ചു. 102 വയസ്സായിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷനൽ ആർമിയിൽ ചേർന്നു ബ്രിട്ടനെതിരെ തോക്കെടുത്തു പോരാടിയ സ്വാതന്ത്ര്യസമര സേനാനിയാണ് വിട വാങ്ങിയിരിക്കുന്നത്. 21ാം വയസ്സിലാണ് പാർട്ടിയിൽ ചേർന്നത്. രണ്ടാം മഹാലോകയുദ്ധ സമയത്തായിരുന്നു ഇന്ത്യൻ നാഷനൽ ആർമി (ഐഎൻഎ) യുടെ വനിതാ വിഭാഗമായ ഝാൻസി റാണി റെജിമെന്റിൽ ചേർന്നത്. ജപ്പാന്റെ പിന്തുണയോടെ 1943ൽ നേതാജി ഐഎൻഎ സ്ഥാപിക്കുകയുണ്ടായി.
ജപ്പാൻ അധിനിവേശം നടന്നപ്പോൾ നിരവധി ഇന്ത്യൻ വനിതകൾ ഝാൻസി റാണി റെജിമെന്റിൽ ചേരുകയായിരുന്നു. ഇതായിരുന്നു അഞ്ജലിക്ക് പാർട്ടിയിൽ ചേരാൻ പ്രചോദനമായത്. സിംഗപ്പൂരിൽ ആയുധ പരിശീലനം കഴിഞ്ഞ സമയത്ത് ബർമയിലേക്ക് പോയി. വനിതകളെ ഐഎൻഎയിലെടുക്കാൻ നേതാജിയായിരുന്നു തീരുമാനിച്ചത്. എന്നാൽ ഇതിനോട് ജപ്പാൻ സൈനിക നേതൃത്വത്തിന് വിയോജിപ്പായിരുന്നു.
എന്നാൽ അവരുടെ യുദ്ധസാമർഥ്യം ബോധ്യമായതോടെ പ്രതിഷേധം അവസാനിച്ചു. യുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടിരുന്നു. ഐഎൻഎ പിരിച്ചുവിട്ടപ്പോൾ അഞ്ജലി മലേഷ്യയിലേക്കു മടങ്ങി . തന്റെ പോരാട്ടം അഭിമുഖങ്ങളിൽ അഞ്ജലി പറഞ്ഞിട്ടുണ്ട്. മലേഷ്യയിലേക്കു കുടിയേറിയ തമിഴ് കുടുംബത്തിലായിരുന്നു അഞ്ചലി ജനിച്ചത്.
https://www.facebook.com/Malayalivartha


























