മൂന്നാം റൗണ്ട് വോട്ടെണ്ണലില്‍ തൃക്കാക്കരയില്‍ യുഡിഎഫിന് വന്‍ വിജയം... ഉമയുടെ ലീഡ് 8000 കടന്നു .... ആഹ്ലാദപ്രകടനം തുടങ്ങി യുഡിഎഫ്

മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ തൃക്കാക്കരയില്‍ യുഡിഎഫിന് മൃഗീയ ലീഡ്. മൂന്നാം റൗണ്ട് ബൂത്തുകളുടെ ഫലസൂചനകള്‍ വരുമ്പോള്‍ 8210 വോട്ടിനാണ് ഉമ തോമസ് മുന്നിലുള്ളത്.
25 ശതമാനം വോട്ടണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഉമ നടത്തിയ മുന്നേറ്റം യുഡിഎഫ് ക്യാമ്പിനെ പോലും അതിശയിപ്പിക്കുന്നതാണ്. പോളിംഗ് കുറഞ്ഞ കോര്‍പ്പറേഷന്‍ ബൂത്തിലും ഉമ മുന്നിലാണ്. മൂന്നാം റൗണ്ടില്‍ തന്നെ ഉമയ്ക്ക് കുതിപ്പ് തുടരുന്നു.
പി.ടി.തോമസിന് നാലാം റൗണ്ട് പിന്നിട്ടപ്പോള്‍ മാത്രമാണ് ലീഡ് 5,000 കടന്നത്. മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ തന്നെ നേടിയ മികച്ച ലീഡ് ഭൂരിപക്ഷം 25,000 വോട്ടിലേക്ക് എത്തിക്കുമെന്നും യുഡിഎഫ് നേതൃത്വം പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്.
മുഴുവന്‍ വോട്ടും എണ്ണിത്തീരാന്‍ 12 റൗണ്ടുകളാണ് ആവശ്യമായിവരുക. ഒരു റൗണ്ടില്‍ 21 ബൂത്തുകള്‍ എണ്ണും. ആകെ 239 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. വാശിയേറിയ പ്രചാരണത്തിന് ശേഷവും പോളിങ് ശതമാനം ഉയരാത്തതിനാല്‍ വിജയിക്കുന്ന സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറവാകുമെന്നാണ് ഇരു മുന്നണിയുടെയും വിലയിരുത്തല്‍.
പി.ടി. തോമസിന്റെ ഭൂരിപക്ഷത്തിന് ഒപ്പം എത്തില്ലെങ്കിലും ഉമ തോമസ് ജയിച്ചുകയറുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. ഡോ. ജോ ജോസഫിലൂടെ അട്ടിമറി വിജയത്തിന് തൃക്കാക്കര വേദിയാകുമെന്ന അവകാശവാദം എല്‍.ഡി.എഫും ഉയര്‍ത്തുന്നു.
2021ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ച 15,483 വോട്ടുകളില്‍നിന്ന് ഗണ്യമായ വര്‍ധന ബി.ജെ.പി സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍ നേടുമെന്ന് എന്‍.ഡി.എ കേന്ദ്രങ്ങളും പറയുന്നു
"
https://www.facebook.com/Malayalivartha


























