Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

'മനുഷ്യരെ വേർപിരിയുവാനും, divorce ചെയ്യുവാനും അനുവദിക്കുന്നില്ല എന്നത് എന്തൊരു സമൂഹ വിപത്താണ്. തലമുറകൾ മാറി. രീതികൾ എല്ലാം മാറി.. പ്രണയത്തിന്റെയും സെക്സിന്റേയും ആകാശം കൂടുതൽ വലുതായി കൊണ്ടിരിക്കുന്നു, വിമർശനങ്ങൾ ആകാം, പക്ഷെ മറ്റൊരുവന്റെ ശരീരവും മനസും ആരംഭിക്കുന്നിടത്ത് ആ വിമർശനങ്ങൾ അവസാനിപ്പിക്കുക എന്നത് മനുഷത്വം ആണെന്ന് കൂടി പറയട്ടെ...' വൈറലായി കുറിപ്പ്

03 JUNE 2022 03:09 PM IST
മലയാളി വാര്‍ത്ത

പ്രണയത്തിന് വിളക്കുകൾ കൽപ്പിക്കുന്ന സമൂഹം. അവരുടെ നടുവിലേക്കാണ് ആദിലയുടെ കൈപിടിച്ച് നൂറ എത്തിയത്. പ്രണയത്തിന് വേർതിരിവുകളും പുതിയ നിർവചനങ്ങളും ആവശ്യമില്ലെന്ന് തെളിയിച്ച ഇരുവർക്കും ആശംസകളുമായി സോഷ്യൽ മീ‍ഡിയ ഒന്നടങ്കം എത്തി. ഇപ്പോഴിതാ ആ വേറിട്ട പ്രണയത്തിന് ആശംസനേർന്ന് അൻസി വിഷ്ണു പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാകുകയാണ്. ആണ് പെണ്ണ് എന്ന ബൈനറിയിൽ നിന്ന് അല്ലാതെയും പ്രണയവും സെക്സും അനുഭവിക്കാൻ പ്രാപ്തരായവർ ഉണ്ട് എന്ന് വേണം കരുതാനെന്നും അൻസി കുറിക്കുകയാണ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

വേറിട്ട ആകാശം തുന്നുന്ന പ്രണയങ്ങൾ ആണിന് പെണ്ണിനോട്/പെണ്ണിന് ആണിനോട് മാത്രമേ sexual attraction പറ്റുള്ളൂ, sex പറ്റുള്ളൂ എന്ന് എന്തിനാണ് പൊതുസമൂഹം നിർബന്ധം പിടിക്കുന്നത്. ആണും പെണ്ണുമായി മാത്രമായി ജീവിക്കണം എന്നതിൽ എന്തിന് വാശി പിടിക്കണം, gender identification നടത്തുവാനുള്ള സ്വാതന്ത്ര്യത്തെ എന്തിന് ചോദ്യം ചെയ്യണം? ആണ് പെണ്ണ് എന്ന ബൈനറിയിൽ നിന്ന് അല്ലാതെയും പ്രണയവും sex ഉം അനുഭവിക്കാൻ പ്രാപ്തരായവർ ഉണ്ട് എന്ന് തന്നെ വേണം പറയാൻ. ആദിലയുടെയും നൂറയുടെയും സ്വവർഗ പ്രണയത്തെ കുറിച്ച് വാർത്തകൾ വന്നത് മുതൽ ഈ പൊതുസമൂഹത്തിന്റെ സദാചാരം എത്ര കണ്ട് മുളച്ച് പൊന്തി..

ആദിലയുടെയും നൂറയുടെയും ഫോട്ടോ status ഇട്ടപ്പോൾ എനിക്ക് വന്ന കുറച്ച് comments നോക്കാം. അവർക്ക് പണിയൊന്നുമില്ല Whatsapp ൽ വലിയൊരു മാന്യനിൽ നിന്ന് വന്നൊരു കമന്റ്‌, എന്താണ് ഉദ്ദേശിച്ചത് എന്ന് ചോദ്യം ഞാൻ ഉന്നയിച്ചപ്പോൾ രണ്ട് വനിതകൾ വിവാഹം കഴിച്ചത് കൊണ്ട് പറഞ്ഞതാണെന്ന്... രണ്ട് ആണുങ്ങൾക്ക് വിവാഹം കഴിക്കാൻ രണ്ട് സ്ത്രീകൾ നഷ്ട്ടപെട്ടു ആണിന് വിവാഹം കഴിക്കുവാനും sex ചെയ്യുവാനും മാത്രമുള്ള ജീവനുകൾ ആണോ സ്ത്രീ.. ആണിന് മാത്രമല്ല സ്ത്രീക്ക് ലൈംഗിക സംതൃപ്തി നൽകാൻ കഴിയുക ... ഇവർക്ക് കുഞ്ഞുങ്ങൾ ഉണ്ടാകില്ലല്ലോ? കുഞ്ഞുങ്ങൾ ഉണ്ടാവുക എന്നതല്ല വിവാഹത്തിന്റെയും പ്രണയത്തിന്റെയും conclusion. രണ്ട് വനിതകൾ / രണ്ട് പുരുഷന്മാർ വിവാഹം കഴിച്ചാൽ അവർക്കിടയിലേക്ക് സദാചാര മലയാളികൾ തൊടുത്ത് വിടുന്ന ഒരു ചോദ്യമാണ് നിങ്ങളിൽ ആരാണ് ഭർത്താവ്, ആരാണ് ഭാര്യ ആരാണ് ആണ് ആരാണ് പെണ്ണ് എന്നത്...

പ്രണയത്തിൽ ആണും പെണ്ണും, ഭർത്താവും ഭാര്യയും നിർബന്ധം എന്ന് നിങ്ങൾ വിചാരിക്കുന്നത് നിങ്ങളുടെ ലൈംഗിക ദാരിദ്ര്യം എന്ന് തന്നെ വേണം പറയാൻ... രണ്ടാമത്തെ കാര്യം lesbian വിവാഹങ്ങളിലും ഗേ വിവാഹങ്ങളിലും ആളുകൾ എത്തിനോക്കുന്നത് അവരുടെ sex relationship ലേക്കാണ്, വൃത്തികേടിന്റെ മറ്റൊരു മുഖം, അവർ പരസ്പരം sex ഉം പ്രണയവും ആസ്വദിക്കുന്നു എന്നതിൽ പൊതു സമൂഹത്തിന് എന്താണ് അതിൽ കാര്യം, അല്ലെങ്കിൽ തന്നെ രണ്ട് പേരുടെ sex relationship ലേക്ക് കണ്ണാടിയോ ക്യാമെറയോ വെക്കാൻ ആർക്കാണ് അവകാശം..., lesbian വിവാഹങ്ങളിലും ഗേ വിവാഹങ്ങളിലും സമൂഹം ഉന്നയിക്കുന്ന മറ്റൊരു ചോദ്യം അവരുടെ മാതാ പിതാക്കൾ എത്ര വിഷമിച്ച് കാണും എന്നാണ് പതിനെട്ടു വയസ് പൂർത്തിയായ രണ്ട് മനുഷ്യരുടെ പ്രണയത്തിൽ, സെക്സിൽ അവർക്ക് ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യത്തിൽ മാതാപിതാക്കൾക്കോ അധ്യാപകർക്കോ എന്താണ് പ്രാധാന്യം...

മകൾ ആണിനൊപ്പം തന്നെ ജീവിക്കണം എന്ന് നിർബന്ധം പിടിക്കാതെ അവൾക്ക് ഇഷ്ടമുള്ള sexuality തിരഞ്ഞെടുക്കാൻ freedom നൽകുക എന്നതല്ലേ നല്ല parenting. സമൂഹത്തിന്റെ നിർബന്ധങ്ങളിലേക്ക് എന്തിനാണ് മനുഷ്യരെ വലിച്ചിടുന്നത്.. ആണ് പെണ്ണ് എന്നതിൽ നിന്ന്, transmen, transwomen, എന്നൊക്കെയുള്ള കാറ്റഗറിയിലേക്ക് മനുഷ്യർ പുരോഗമിക്കപെടുമ്പോൾ, Bisexual, homosexual എന്നൊക്കെയുള്ള വിശാലമായ ലൈംഗികതയിലേക്ക് സമൂഹം സഞ്ചരിക്കുമ്പോൾ നമ്മൾ അതിന് ആശംസകൾ നേർന്ന് അങ്ങ് മാറിനിന്നേക്കണം, എത്ര വൃത്തികേടാണ് മറ്റൊരാളുടെ ലൈംഗികതയിലേക്ക് എത്തിനോക്കുന്നത് എന്നെങ്കിലും മനസിലാക്കുക....
...................

പരസ്പരം വിശ്വാസവും, പ്രണയവും ഉള്ളിടത്തോളം ഒരുമിച്ച് നിൽക്കുക എന്നത് മാത്രമാണ് ഒരു പ്രണയബന്ധത്തിലും, sexual റിലേഷൻഷിപ്പിലും നിർവചിക്കേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം... ബന്ധങ്ങൾ വേർപിരിയുവാനും space ഉണ്ടാകുന്നത് എത്ര ഭംഗിയാണ്... ലെസ്ബിയൻ വിവാഹങ്ങളിലും ഗേ ബന്ധങ്ങളിലും ഉന്നയിക്കുന്ന മറ്റൊരു പരിഹാസം, ഓ എത്ര നാളത്തേക്കാണ് എന്നതാണ് അതിന്റെ മറുപടി ഉള്ളിടത്തോളം എന്നാണ്, മരിക്കും വരെ ഒരാളോട് തന്നെ പ്രണയം ഉണ്ടാകണമെന്നോ ആ ഒരാളുമായി തന്നെ sex വേണമെന്നോ ഒരു നിർബന്ധവുമില്ല.

മനുഷ്യരെ വേർപിരിയുവാനും, divorce ചെയ്യുവാനും അനുവദിക്കുന്നില്ല എന്നത് എന്തൊരു സമൂഹ വിപത്താണ്. തലമുറകൾ മാറി. രീതികൾ എല്ലാം മാറി.. പ്രണയത്തിന്റെയും സെക്സിന്റേയും ആകാശം കൂടുതൽ വലുതായി കൊണ്ടിരിക്കുന്നു, വിമർശനങ്ങൾ ആകാം, പക്ഷെ മറ്റൊരുവന്റെ ശരീരവും മനസും ആരംഭിക്കുന്നിടത്ത് ആ വിമർശനങ്ങൾ അവസാനിപ്പിക്കുക എന്നത് മനുഷത്വം ആണെന്ന് കൂടി പറയട്ടെ... മനുഷ്യർ സ്ത്രീയോ പുരുഷനോ ട്രാൻസ് മനുഷ്യരോ ആരുമാകട്ടെ, സ്വന്തം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ ഉള്ള അവരുടെ സ്വാതന്ത്ര്യത്തിലേക്ക് എത്തിനോക്കാതിരിക്കുക എന്നത് മാന്യതയാണ്...

 

ഒരു കുഞ്ഞിന്റെ അച്ഛനും അമ്മയും ആയിരിക്കുക എന്നാൽ, മകന്റെ/ മകളുടെ സെക്സ് വ്യക്തിത്വത്തെ തിരിച്ചറിഞ് ആ രീതിയിൽ അവരെ ജീവിക്കാൻ അനുവദിക്കുക എന്നത് കൂടിയാണ്.. ആണിന് പെണ്ണാവനും പെണ്ണിന് ആണാവനും, പെണ്ണോ ആണോ ആയി മാറാതെ, ജീവിക്കുവാനും...homo sexual ആകുവാനും, bisexual ആകുവാനും, സ്വന്തം sexual ഐഡന്റിറ്റി തിരഞ്ഞെടുക്കുവാനും ഈ രാജ്യത്ത് അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ആദിലാക്കും നൂറക്കും ഒപ്പം കോടതി നിന്നത്, അവരുടെ പ്രണയത്തെ ബഹുമാനിച്ചത്.... പൊങ്ങി വരുന്ന സദാചാരം മാറി നിന്ന് അങ്ങ് ചൊറിഞ്ഞു തീർത്തേക്കുക...... അവർ അവരുടെ ജീവിതം ജീവിക്കട്ടെ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (4 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (4 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (4 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (4 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (5 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (5 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (5 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (6 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (6 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (6 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (7 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (8 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (9 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (9 hours ago)

Malayali Vartha Recommends