Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

സെഞ്ചുറി അടിക്കുമെന്ന് പറഞ്ഞവരെ ജനങ്ങൾ ക്ലീൻ ബൗൾഡ് ആക്കി!ജനവിരുദ്ധമായ നയങ്ങള്‍ തുടരുന്ന എല്‍ഡിഎഫിനെതിരായി ശക്തമായ ജനവിധിയാണ് ഉണ്ടായത്; തൃക്കാക്കരയിലെ ഉജ്ജ്വല വിജയത്തിനു ശേഷം ഇന്ദിരാഭവനിൽവെച്ച് രമേശ് ചെന്നിത്തല

03 JUNE 2022 03:30 PM IST
മലയാളി വാര്‍ത്ത

സെഞ്ചുറി അടിക്കുമെന്ന് പറഞ്ഞവരെ ജനങ്ങൾ ക്ലീൻ ബൗൾഡ് ആക്കിയെന്നു രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഉള്‍പ്പെടെ നേതൃത്വം കൊടുത്തിട്ടും തൃക്കാക്കരയിലെ ജനങ്ങള്‍ തളളിക്കളഞ്ഞ എല്‍ഡിഎഫിനെയാണ് കാണാന്‍ കഴിയുന്നത്. ജനവിരുദ്ധമായ നയങ്ങള്‍ തുടരുന്ന എല്‍ഡിഎഫിനെതിരായി ശക്തമായ ജനവിധിയാണ് ഉണ്ടായത്. ജാതിയും മതവും പറഞ്ഞ് മന്ത്രിമാര്‍ വീടുകളില്‍ കയറിയിറങ്ങി നടന്നിട്ടും തൃക്കാക്കരയിലെ മതേതരവിശ്വാസികളായ ജനങ്ങള്‍ എല്‍ഡിഎഫിന്‍റെ അഭ്യര്‍ത്ഥന തളളിക്കളഞ്ഞ് ഉമാ തോമസിന് വമ്പിച്ച വിജയമാണ് നല്‍കിയത്.

ഇത് യുഡിഎഫിന്‍റെ അതിശക്തമായ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്ന ഒന്നാണ്. പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു എന്നുളളതാണ് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു വെച്ച എല്ലാത്തിനെയും ജനങ്ങള്‍ തളളിക്കളഞ്ഞിരിക്കുന്നു. കെ -റെയിലിന് എതിരെ ജനങ്ങൾ ശക്തമായ വികാരം പ്രകടിപ്പിച്ചത് എടുത്തുപറയേണ്ട ഒന്നാണ്.

യുഡിഎഫ് ഒരു കാലത്തും ഉണ്ടാകാത്ത രീതിയില്‍ ഒറ്റക്കെട്ടായി ഒരുമിച്ച് നടത്തിയ പ്രവര്‍ത്തനമായിരുന്നു തൃക്കാക്കരയില്‍ കാണാന്‍ സാധിച്ചത്. എല്ലാ നേതാക്കന്‍മാരും പ്രവര്‍ത്തകരും ഒരു മനസ്സോടെ ഒറ്റക്കെട്ടായി ഇറങ്ങി പ്രവര്‍ത്തിച്ച് വിജയം നേടിയിരിക്കുന്നു. പി.റ്റി. തോമസിന്‍റെ സഹധര്‍മ്മിണി എന്നനിലയില്‍ ഉമാ തോമസിന്റെ പ്രവര്‍ത്തനം അങ്ങേയറ്റം അഭിനന്ദിക്കപ്പെടേണ്ടതാണ്. വളരെ പക്വതയോടെ, യാഥാര്‍ത്ഥ്യബോധത്തോടെ, വിനയത്തോടെ ആണ് അവർ വോട്ടര്‍മാരെ സമീപിച്ചത്. ഈ ജനവിധി കേരളത്തിലെ യുഡിഎഫിന് ജനങ്ങള്‍ നല്‍കിയ വമ്പിച്ച പിന്തുണയായി ഞാന്‍ കണക്കാക്കുകയാണ്. കേരളത്തിലെ ഇടതുപക്ഷ ദുര്‍ഭരണത്തിനെതിരായി ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതിനുളള ഏറ്റവും നല്ല തെളിവാണ് തൃക്കാക്കരയില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. തൃക്കാക്കര ജനവിധിയിലൂടെ ഈ ഗവണ്‍മെന്‍റ് പാഠം പഠിക്കുമെന്ന് ഞാന്‍ കരുതുന്നു. ജനവിരുദ്ധ നയങ്ങള്‍ തിരുത്തുമെന്ന് ഞാന്‍ കരുതുന്നു.

ഇനി ഒരിടത്തും മഞ്ഞക്കുറ്റിയുമായി വന്ന് കല്ലിടാന്‍ ഈ ഗവണ്‍മെന്‍റ് തയ്യാറാകില്ല എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ജനവികാരം മനസ്സിലാക്കാതെ ജനങ്ങളുടെ മേല്‍ കുതിര കയറുന്ന ഏകാധിപതിയായ പിണറായി വിജയനുളള ശക്തമായ തിരിച്ചടിയായി ഈ തെരഞ്ഞെടുപ്പിനെ നമുക്ക് വിലയിരുത്തുവാന്‍ സാധിക്കും. ജനങ്ങള്‍ നല്‍കിയ ഈവിധിയെ വളരെ വിനീതമായി ഞങ്ങള്‍ സ്വീകരിക്കുന്നു. ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ഒറ്റക്കെട്ടായി ഞങ്ങള്‍ മുന്നോട്ട് പോകും. കേരളത്തിൽ യുഡിഎഫിന്‍റെ തിരിച്ചുവരവിന് ഇത് കളമൊരുക്കും. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിനെ വിജയിപ്പിച്ച എല്ലാ വോട്ടര്‍മാരോടും നന്ദി രേഖപ്പെടുത്തുകയാണ്.

ചോദ്യങ്ങൾക്കുള്ള മറുപടി

ജില്ലാ സെക്രട്ടറി മോഹനന്‍ മുന്‍കൂര്‍ ജാമ്യം എടുക്കുകയാണ് .മുഖ്യമന്ത്രി അവിടെ താമസിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എല്ലാ ഔദ്യോഗികപരിപാടികളും ക്യാബിനറ്റ് യോഗം പോലും മാറ്റിവെച്ച് മുഖ്യമന്ത്രി അവിടെ താമസിച്ച് നടത്തിയ ഇലക്ഷന്‍ പ്രചരണത്തിന് ഫലം കണ്ടില്ല. ജനങ്ങള്‍ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചില്ല .ജനങ്ങള്‍ മുഖ്യമന്ത്രിയെ തളളിക്കളഞ്ഞു എന്നുളളതിന്‍റെ ഉദാഹരണമാണ് പി.ടി. തോമസിനേക്കാള്‍ വലിയ വിജയം ഇവിടെ ലഭിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (3 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (3 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (4 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (4 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (4 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (4 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (4 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (5 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (5 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (5 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (6 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (8 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (8 hours ago)

Malayali Vartha Recommends