Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

കെ റെയിൽ സ്വാഹാ! തേഞ്ഞു.... ഹൈക്കോടതിയിൽ ചുരുട്ടിക്കൂട്ടി നാലായി വലിച്ചു കീറി കേന്ദ്രം... വെള്ളിടി വെട്ടി പിണറായി... ആഞ്ഞടിച്ച് മെട്രോമാനും; വെറും തട്ടിക്കൂട്ട് ഡിപിആർ

03 JUNE 2022 06:17 PM IST
മലയാളി വാര്‍ത്ത

കേരളസർക്കാരിന്റെ സ്വപ്ന പദ്ധതിയായി കൊട്ടി ഘോഷിക്കുന്ന കെ റെയിലിന് ഇനി അനുമതി കിട്ടാനുള്ള എല്ലാ സാധ്യതയും മങ്ങിയിരിക്കുകയാണ്. മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമായി ഇത് ചുരുങ്ങുമോ എന്ന ആശങ്കയിലാണ് സർക്കാരിപ്പോൾ. എങ്ങനെയൊക്കെ കിണഞ്ഞ് പരിശ്രമിച്ചിട്ടും ഒര തരത്തിലും അടുക്കാത്ത മട്ടിലാണ് കേന്ദ്ര സർക്കാർ. അതിനിടയിലാണ് ഇപ്പോൾ ഒരു മുട്ടൻ പണി കൂടി കിട്ടിയിരിക്കുന്നത്.

വേറെ നിവർത്തിയില്ലാതെ വന്നപ്പോഴാണ് ഹൈക്കോടതിയേ ശരണം എന്ന മട്ടിൽ സംസ്ഥാന സർക്കാർ സമീപിച്ചത്. അവിടെയെങ്കിലും ഒരു ആശ്വാസകരമായ സാഹചര്യം ഉണ്ടാകുമെന്ന് കരുതിയപ്പോഴാണ് ഇടിത്തീ പോലെ നിലപാട് കടുപ്പിച്ച് കേന്ദ്രവും നിൽക്കുന്നത്. അതായത്, കെ റെയിലിന് അനുമതി നൽകിയിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നും സർക്കാർ വ്യക്തമാക്കി. തത്വത്തിൽ അനുമതി നൽകിയത് വിശദ പദ്ധതി രേഖ സമർപ്പിക്കാനായിട്ടാണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പദ്ധതിയ്‌ക്ക് സാമ്പത്തികാനുമതി നൽകിയിട്ടില്ലെന്നും കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി കെ.റെയിൽ സർവ്വേയ്‌ക്കെതിരായ വിവിധ ഹർജികളിലാണ് കേന്ദ്രം വീണ്ടും നിലപാട് വ്യക്തമാക്കിയത്.

നേരത്തെ തന്നെ കെ റെയിൽ പദ്ധതിയ്‌ക്ക് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ അനുമതി ലഭിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സംസ്ഥാന സർക്കാർ കല്ലിടലടക്കമുള്ള പ്രവൃത്തികൾ ആരംഭിക്കുകയായിരുന്നു. ജനരോഷം വർദ്ധിച്ചതും ഉപതിരഞ്ഞെടുപ്പ് അടുത്തതും കല്ലിടലിൽ നിന്ന് പിൻവാങ്ങാൻ സംസ്ഥാന സർക്കാരിനെ നിർബന്ധിതരാക്കുകയായിരുന്നു.

കെ റെയിൽ പദ്ധതിയുടെ ഡിപിആർ അപൂർണമെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാർ അവകാശപ്പെടുന്നതിനേക്കാൾ അധികം തുക ചെലവ് വരുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ സാങ്കേതിക വിവരങ്ങൾ പൂർണമായി ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നും പരാമർശിക്കുന്നുണ്ട്.

പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞിരുന്നു. പദ്ധതിയുടെ ചെലവ് 63,941 കോടി രൂപയാണെന്നും പദ്ധതി പരിഗണിക്കുന്നത് സാങ്കേതികവും സാമ്പത്തികവുമായ ശേഷിയെ കൂടി ആശ്രയിച്ചായിരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ട് സാമ്പത്തികാനുമതിയുടെ കാര്യത്തിൽ തിരിച്ചടി കിട്ടുമെന്ന് സർക്കാരിന് ഏകദേശം ഉറപ്പായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ ഇനി വീണ്ടും കെ റെയിലുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുമെന്ന കാര്യം ഉറപ്പാണ്.

അതിനിടെ, മെട്രോമാൻ ഇ. ശ്രീധരനും കഴിഞ്ഞ ദിവസം ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണം അറിയിച്ചിരുന്നു. സില്‍വര്‍ലൈന്‍ വന്നാല്‍ കേരളത്തിന് നിരവധി പാരിസ്ഥിതിക നേരിടേണ്ടിവരുമെന്നും തട്ടിക്കൂട്ട് ഡിപിആറില്‍ ആരും വായ്പ നല്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ റെയില്‍ നമ്മുടെ പരിസ്ഥിതിക്ക് ചേര്‍ന്നതല്ല. 591 കിലോ മീറ്ററില്‍ 391 കിലോമീറ്ററും എംബാന്‍മെന്റിലൂടെയാണ് നിര്‍മിക്കുന്നത്. സാധാരണ ഒരിടത്തും ഹൈ സ്പീഡ് ട്രെയിന്‍ നിലത്തുകൂടെ കൊണ്ടു പോകില്ല. എംബാന്‍മെന്റിന് ഏകദേശം ഏഴു മുതല്‍ എട്ട് മീറ്റര്‍ ഉയരമുള്ളതും ഭാരമേറിയതുമാണ്. ഇതിന്റെ ഭാരം താങ്ങാനുള്ള കരുത്ത് നമ്മുടെ ഭൂപ്രകൃതിക്ക് ഇല്ല എന്നതാണ് മറ്റൊരു വസ്തുത.

ഹൈ സ്പീഡ് റെയില്‍വേയില്‍ ആളുകളോ മൃഗങ്ങളോ ക്രോസ് ചെയ്യാന്‍ പാടില്ല. അതിനാല്‍ രണ്ടു വശങ്ങളിലും എട്ട് ഒന്‍പത് അടി ഉയരത്തില്‍ മതില്‍ കെട്ടേണ്ടി വരും. 600 കിലോമീറ്റര്‍ ദൂരവും 60 കിലോമീറ്റര്‍ വീതിയുമുള്ള കേരളത്തില്‍ 400 കിലോമീറ്റര്‍ ദൂരത്തില്‍ മതില്‍ പണിയുന്നത് കേരളത്തെ രണ്ടായി വിഭജിക്കുന്നതാകുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

ഡിപിആറില്‍ വലിയ ബ്രിഡ്ജുകളെക്കുറിച്ച് മാത്രമാണ് പറയുന്നത്. ചെറിയ ബ്രിഡ്ജുകളെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. കൊങ്കണ്‍ റെയില്‍വെയില്‍ ഒരു കിലോമീറ്ററില്‍ 10 ചെറിയ ബ്രിഡ്ജുകളാണ് ഉണ്ടായിരുന്നത്. അപ്പോള്‍ 400 കിലോമീറ്ററില്‍ എത്ര ചെറിയ ബ്രിഡ്ജുകള്‍ ഉണ്ടാകുമെന്ന് ചിന്തിക്കാവുന്നതെയുള്ളു.

എന്നാല്‍ അതിനുവേണ്ട പണത്തിന്റെ ചെലവോ ഭൂമിയെയോ നിര്‍മിക്കാനെടുക്കുന്ന സമയത്തെക്കുറിച്ചോ ഡിപിആറില്‍ ഒന്നും പറയുന്നില്ല. ഇതിലേക്ക് ഭൂമി എവിടെനിന്ന് എടുക്കുമെന്ന് പറയുന്നില്ല. 1568 ഹെക്ടര്‍ സ്ഥലമാണ് ഡിപിആറില്‍ പറയുന്നത്, അതിന്റെ ഇരട്ടിവേണ്ടിവരും. ഇപ്പോള്‍ പറയുന്ന 9000 പകരം 20,000 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടിവരും.

ഇപ്പോള്‍ ഉണ്ടാക്കിയ ഡിപിആര്‍ തട്ടിക്കൂട്ടിയുണ്ടാക്കിയതാണ്. ഇതിന്റെ ആകെ ചെലവ് ചുരുക്കികാണിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി നേടിയെടുക്കാനാണ് കെആര്‍ഡിസിഎല്‍ ശ്രമിക്കുന്നത്. അഞ്ചു കൊല്ലം കൊണ്ട് ഇതിന്റെ പണി പൂര്‍ത്തിയാക്കുമെന്നാണ് പറയുന്നത്. ഏറ്റവും മികച്ച ഒരു ഏജന്‍സിയെക്കൊണ്ട് പണിചെയ്താല്‍പ്പോലും മിനിമം 10 വര്‍ഷമെടുക്കും ഇത് പൂര്‍ത്തീകരിക്കാന്‍. അത് കേരള സര്‍ക്കാര്‍ പണിയുകയാണെങ്കില്‍ കുറഞ്ഞത് 20 കൊല്ലമെങ്കിലുമെടുക്കും.

ഇങ്ങനെയുള്ള റെയില്‍വെയിലൂടെ ഗുഡ്‌സ് സര്‍വീസ് നടത്താന്‍ കഴിയില്ല. പകല്‍ ഓരോ അഞ്ചു മിനിട്ടിലും യാത്രക്കാരെ വഹിച്ചുള്ള ട്രെയിനുകളാണ് ഓടുന്നത്. മെയിന്റനന്‍സ് നടത്തേണ്ടതിനാല്‍ രാത്രിയിലും ഗുഡ്‌സ് ഓടിക്കാന്‍ കഴിയില്ല. സ്ലീപ്പര്‍ ട്രെയിനിനെക്കുറിച്ച് ഡിപിആറില്‍ പറയുന്നു. നാലുമണിക്കൂര്‍ യാത്രയ്ക്ക് എന്തിനാണ് സ്ലീപ്പര്‍ ട്രെയിന്‍ എന്നും ഇ. ശ്രീധരന്‍ ചോദിച്ചു.

ശരിയായ എസ്റ്റിമേറ്റ് ഉണ്ടാക്കി പുതിയ ഡിപിആര്‍ തയ്യാറാക്കണം. പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും എടുക്കും. വിദഗ്ധര്‍ ഇതിന് 1,24,000 കോടി രൂപയാണ് ചെലവ് കാണുന്നത്. കേരളം ഇപ്പോള്‍ത്തന്നെ 3 ലക്ഷം കോടി രൂപയുടെ കടത്തിലാണ്. ചെലവ് മുഴുവന്‍ കേരളം തന്നെ വഹിക്കണമെന്നാണ് റെയില്‍വെ പറയുന്നത്. മാത്രമല്ല കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വായ്പയെടുക്കാനും കേരളത്തിനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (3 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (3 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (4 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (4 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (4 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (4 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (4 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (5 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (5 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (5 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (6 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (8 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (8 hours ago)

Malayali Vartha Recommends