Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് കുളിമുറിയിൽ വീണ് ബോധരഹിതയായെന്നു പറഞ്ഞ്; കൊലപാതകമാണെന്നു തെളിഞ്ഞത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ചു നടത്തിയ അന്വേഷണത്തിൽ 7 ദിവസങ്ങൾക്കു ശേഷം, ‘എനിക്ക് കല്യാണം വേണ്ടായിരുന്നു അച്ഛാ...’ എന്ന മകളുടെ വാക്കുകളിൽ വിങ്ങിപ്പൊട്ടി പിതാവ്, മാനസികാസ്വാസ്ഥ്യമുള്ള ഹേനയെ എല്ലാം അറിഞ്ഞു വിവാഹം ചെയ്തിട്ടു കൊല ചെയ്തതിനു ശിക്ഷ ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്നു കുടുംബം...

04 JUNE 2022 09:25 AM IST
മലയാളി വാര്‍ത്ത

ഭർതൃവീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ കൊട്ടാരക്കര വെളിനല്ലൂർ സ്വദേശിനി ഹേനയുടെ (42) ഭർത്താവ് കാളികുളം അനന്തപുരം അപ്പുക്കുട്ടനെ (50) റിമാൻഡ് ചെയ്യുകയുണ്ടായി. പ്രതിയെ ഇന്നലെ രാവിലെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. ഇതേതുടർന്ന് ചേർത്തല ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി– രണ്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുണ്ടായി.

സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പരാതിയിൽ തുടരന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ‍ വാങ്ങാൻ അപേക്ഷ നൽകുമെന്ന് ചേർത്തല സിഐ ബി.വിനോദ്കുമാർ വ്യക്തമാക്കി. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഉൾപ്പെടെ പരിശോധിക്കുന്നതാണ്. അതിനു ശേഷമേ സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കണോ എന്നു തീരുമാനിക്കുകയുള്ളു. ഗാർഹിക പീഡനം, കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തിയിരിക്കുകയാണ്. കഴിഞ്ഞ 26ന് രാവിലെ 11.30നാണ് ഹേനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അതോടൊപ്പം തന്നെ കുളിമുറിയിൽ വീണ് ബോധരഹിതയായെന്നു പറഞ്ഞാണ് ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മരണം സ്ഥിരീകരിച്ചതോടെ തന്നെ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികളിലേക്കു കടക്കുകയുണ്ടായി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ചു നടത്തിയ അന്വേഷണത്തിലാണ് 7 ദിവസങ്ങൾക്കു ശേഷം കൊലപാതകമാണെന്നു തെളിഞ്ഞത് പോലും. മാനസികാസ്വാസ്ഥ്യമുള്ള കുട്ടിയെ എല്ലാം അറിഞ്ഞു വിവാഹം ചെയ്തിട്ടു കൊല ചെയ്തതിനു ശിക്ഷ ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്നു കുടുംബം ചൂണ്ടിക്കാണിച്ചു. മന്ത്രി ജെ.ചിഞ്ചുറാണി ഹേനയുടെ വീട് സന്ദർശിച്ചു. സർക്കാരിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

അതേസമയം മകൾ എപ്പോഴും വീട്ടിൽ തനിച്ചിരുന്നു മടുക്കുകയാണെന്ന് മനസ്സിലാക്കിയാണ് അച്ഛൻ എസ്.പ്രേംകുമാർ ബിസിനസ് തുടങ്ങാൻ തീരുമാനിച്ചത് തന്നെ. 9 വർഷങ്ങൾക്ക് മുൻപ് ഓയൂർ ചുങ്കത്തറയിൽ കട വാടകയ്ക്ക് എടുത്താണ് ഹേനയ്ക്ക് വേണ്ടി ‘ക്ലാസിക് ട്രേഡേഴ്സ്’ എന്ന സ്ഥാപനം ആരംഭിച്ചു. രാവിലെ 9ന് കൃത്യമായി ഹേന കട തുറക്കുകയും ചെയ്യുമായിരുന്നു. സ്റ്റേഷനറി സാധനങ്ങളും കുട്ടികളുടെ കളിപ്പാട്ടങ്ങളും ചെരിപ്പും എല്ലാം തന്നെ ഈ കടയിൽ ഉണ്ടായിരുന്നു. സമയം ഉള്ളപ്പോൾ പിതാവും ഹേനയെ സഹായിക്കാൻ കൂടെ കൂടും. 4 വർഷം മുൻപ് സ്വന്തമായി കട വാങ്ങി കരിങ്ങൂരേക്ക് മാറിയിരുന്നു. കല്യാണം കഴിഞ്ഞ് ചേർത്തലയിൽ പോകും വരെയും ഹേന തന്നെയാണ് കട നടത്തിയിരുന്നത്. കടയിൽ എത്തുന്നവരെ പുഞ്ചിരിയോടെ സ്വീകരിക്കുന്ന ഹേനയുടെ മുഖമാണ് നാട്ടുകാരുടെ ഓർമകളിലും ഉള്ളത്.

കൂടത്തെ ഭിന്നശേഷിക്കാരിയായ തന്റെ മകളെ പൊന്നു പോലെയാണ് അച്ഛൻ കൊണ്ടു നടന്നിരുന്നത്. പണം ആവശ്യപ്പെട്ട് താൻ മർദനത്തിന് ഇരയാകുന്നുണ്ടെന്ന് ഹേന വീട്ടിൽ പറയുകയും ചെയ്തിരുന്നു. ഒരിക്കൽ ചേർത്തലയിലെ വീട്ടിൽ സംസാരിക്കാൻ എത്തിയ പിതാവ് പ്രേം കുമാർ അപ്പുക്കുട്ടന്റെ അനുവാദത്തോടെ മകളെ എറണാകുളം വരെ കൊണ്ടു പോയി ആവശ്യമായ സാധനങ്ങൾ എല്ലാം വാങ്ങി നൽകിയിരുന്നു. വീട്ടിലേക്ക് മടങ്ങി വരാൻ പറഞ്ഞെങ്കിലും ഹേന വിസമ്മതിച്ചെന്നും ‘എനിക്ക് കല്യാണം വേണ്ടായിരുന്നു അച്ഛാ’ എന്ന് പറഞ്ഞെന്നും വേദനയോടെയാണ് പ്രേം കുമാർ ഇപ്പോൾ ഓർക്കുന്നത്.

അങ്ങനെ മകളെ പല കാരണം പറഞ്ഞും ഭർത്താവ് അപ്പുക്കുട്ടൻ മർദിക്കുന്നുണ്ടെന്ന് പിതാവ് അറിഞ്ഞിരുന്നു. എന്നാൽ ഇത് ചോദിച്ചപ്പോൾ ‘‘അച്ഛന് അറിയാമല്ലോ ഞാൻ കോപിഷ്ഠനാണ്.’’ എന്നായിരുന്നു മറുപടി നൽകിയിരുന്നത്. മാനസിക അസ്വാസ്ഥ്യം ഉള്ള കുട്ടിയാണെന്ന് വ്യക്തമാക്കി തന്നെയായിരുന്നു വിവാഹം കഴിച്ചത്. അത് കുഴപ്പമില്ലെന്നു പറഞ്ഞ അപ്പുക്കുട്ടന് പക്ഷേ വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഹേനയുടെ പെരുമാറ്റത്തിൽ ഇഷ്ടക്കേടുകൾ വന്ന് തുടങ്ങിയിരുന്നു. കൂടുതൽ പണം ആവശ്യപ്പെട്ടും ചെയ്യുന്ന ജോലികൾക്ക് വൃത്തിയില്ലെന്ന് ആരോപിച്ചുമായിരുന്നു മർദനം നടത്തിയത്. അവൾ വയ്യാത്ത കുട്ടിയല്ലേ.. ഇങ്ങനെ ഉപദ്രവിക്കരുത് എന്ന് ആവശ്യപ്പെട്ടപ്പോൾ തല്ലിയാലും ഞാൻ അവളെ ചതിക്കില്ല എന്നായിരുന്നു അപ്പുക്കുട്ടൻ മറുപടി നൽകിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (3 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (3 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (3 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (4 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (4 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (4 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (4 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (5 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (5 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (5 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (6 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (8 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (8 hours ago)

Malayali Vartha Recommends