Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

തൃക്കാക്കരയില്‍ ജയിച്ചത് ഉമാതോമസല്ല, ജയിച്ചത് കേരളത്തിന്റെ മതേതര മനസ്...! വോട്ടര്‍മാര്‍ നല്‍കുന്ന ആ സന്ദശം, മലയാളികൾക്ക് ഇടത് പക്ഷത്തോടുള്ള ആ തെറ്റിദ്ധാരണ മാറ്റിയത് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം...!

04 JUNE 2022 05:32 PM IST
മലയാളി വാര്‍ത്ത

More Stories...

അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സു​ഗ​മ​യാ​ത്ര​യൊ​രു​ക്കാ​ൻ ആ​ദ്യ​ഘ​ട്ട​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ടി​ക്കു​ന്ന​ത് 450 ബ​സ്... ഭ​ക്ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് കൂ​ടു​ത​ൽ ബ​സു​ക​ൾ ഓ​ടി​ക്കു​മെ​ന്ന്​ കെ.​എ​സ്. ആ​ർ. ടി. ​സി പ​മ്പ സ്പെ​ഷ​ൽ ഓ​ഫി​സ​ർ

കൃഷിപ്പണിയിൽ ഏർപ്പെട്ടിരിക്കെ കടന്നൽക്കുത്തേറ്റ് കർഷകൻ മരിച്ചു....

വൈഷ്ണ അതുക്കും മേലെ... കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ തീരുമാനം ഇന്നറിയാം

ഞാൻ ഇനി ശബരിമലയിൽ വരില്ല..! മാല പിണറായിയുടെ മുഖത്ത് വലിച്ചെറിഞ്ഞു...! നിലവിളിച്ച് അയ്യപ്പന്മാർ..!

കേസ് റദ്ദാക്കി വിചാരണ കൂടാതെ തന്നെ കുറ്റവിമുക്തനാക്കി വിട്ടയക്കണമെന്ന പ്രതി ക്ലബ് സെക്രട്ടറി രഘു ചന്ദ്രൻ നായരുടെ വിടുതൽ ഹർജി  തള്ളിക്കൊണ്ട് പ്രതി വിചാരണ നേരിടാൻ ഹൈക്കോടതിയും സുപ്രീം കോടതിയും  ഉത്തരവിട്ട കേസ് :  വിചാരണ തുടങ്ങി

ഇടതു പൊട്ടന്മാരെ ഇനി കടലില്‍ തള്ളാം. ഒന്നും വേണ്ടസമയത്ത് പഠിക്കാത്തവര്‍. ഒന്നും വേണ്ടപോലെ മനസിലാകാത്തവര്‍....നന്നായി വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരാണ് ഇടതു പക്ഷക്കാര്‍ എന്നൊരു അപഖ്യാതി അവരെക്കുറിച്ച് പണ്ടേയുണ്ട്. ചരിത്രവും സംസ്‌കാരവും പഠിക്കാനും അപഗ്രഥിക്കാനും അവരേക്കാള്‍ മിടുക്കന്മാര്‍  ആരുമില്ലന്നൊക്കയായിരുന്നു പാവം മലയാളികള്‍ തെറ്റിദ്ധരിച്ചിരുന്നതും.

ആ തെറ്റിദ്ധാരണ മാറ്റുന്നതായി തെരഞ്ഞെടുപ്പു ഫലം.  നെഴ്‌സറി പുസ്തകങ്ങള്‍ പോലും മനസിലാകുന്നവരല്ല അവരെന്നിപ്പിള്‍ ബോധ്യയമായിരിക്കുന്നു. ഉപതെരഞ്ഞെടുപ്പിന്റെ ഏറ്റവും നല്ല ഫലശ്രുതിയും ഇതുതന്നെ. തൃക്കാക്കരയില്‍ ജയിച്ചത് ഉമാതോമസാണെന്നു നാം തെറ്റിദ്ധരിയ്ക്കരുത്. സഹതാപ തരംഗമോ  പി.ടി.യുടെ വ്യക്തിത്വമോ കോണ്‍ഗ്രസുകാരുടേയും മുന്നണിയുടേയും ഒത്തൊരുമയോ വി.ഡി.സതീശന്റെ മിടുക്കോ സുധാകരന്റെ ആക്രോശങ്ങളോ അല്ല. ജയിച്ചത് കേരളത്തിന്റെ മതേതര മനസാണ്.

അവര്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ജനാധിപത്യ മൂല്യങ്ങളാണ്. മതസഹിഷ്ണുതയാണ്. ഇതൊന്നും കുറേ വെറിപിച്ചവരുടെ കാല്‍ക്കല്‍ പണയം വയ്ക്കില്ലെന്ന അവരുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ വിജയമാണിത്. അതിന്റെ സത്ഫലമാണ് ഈ വിജയം. അതിന്റെ ഗുണഭോക്താവ് ഉമയായി എന്നേയുള്ളു.  ഇതു തിരിച്ചറയാന്‍ മൂന്നു മുന്നണികള്‍ക്കും കഴിയണം. അങ്ങനെ ഒരു സന്ദേശം കൂടി വോട്ടര്‍മാര്‍ നല്‍കുന്നുണ്ട്. അര്‍ഥശൂന്യമായ ആവേശങ്ങള്‍ക്ക് തങ്ങളുടെ മനസിളക്കാന്‍  ആകില്ലെന്നൊരു മുന്നറിയിപ്പുകൂടിയുണ്ടതില്‍.

ഇന്നു കേരളവും രാജ്യവും നേരിടുന്ന ഗുരുതരമായ വര്‍ഗീയ താണ്ഡവങ്ങള്‍ക്കുള്ള മറുപടി തങ്ങളുടെ കയ്യിലുണ്ടെന്ന് തൃക്കാക്കരക്കാര്‍ വിളിച്ചു പറയുന്നു. ഇത് മുന്നണികള്‍ കേള്‍ക്കണം. ഈ മനസിനേയാണ് നാം പരിപാലാക്കേണ്ടത്.  സമീപകാലത്ത് കേരളത്തിലരങ്ങേറിയ പലസംഭവങ്ങളും മതേതര വിശ്വാസികളെ വലിയ ആശങ്കയിലാക്കിയിരുന്നു. അത് തിരിച്ചറിഞ്ഞ മുന്നണികള്‍ ആ ആശങ്കകളെ പെരുപ്പിക്കാനും അതില്‍ നിന്നു മുതലെടുക്കാനുമാണ് ശ്രമിച്ചത്. ഇതില്‍ ഏറ്റവും മുന്നില്‍ ഇടതുമുന്നണിയായിരുന്നു.

നൂറുതികയ്ക്കാന്‍  വേണ്ടി തങ്ങളിതുവരെ തങ്ങളുടേത് മാത്രമാണെന്ന് അവകാശപ്പെട്ടിരുന്നതിനെയെല്ലാം കാറ്റില്‍പ്പറത്തി. അവര്‍ ജയത്തിലായി കുറക്കുവഴികള്‍ അന്വേഷിക്കുകയായിരുന്നു. കുറുക്കുവഴികള്‍ നീളം കൂടിയ വഴികളേക്കാള്‍ നീളം കൂടിയവയാണെന്ന ചരിത്രപാഠം അവര്‍ മറന്നു. അതിന്റെ വിലയാണിപ്പോള്‍ തൃക്കാക്കരയില്‍ നല്‍കേണ്ടി വന്നത്.

ശരിയായൊരു രാഷ്ട്രീയ തെരഞ്ഞെടുപ്പാണ് നടന്നിരുന്നെങ്കില്‍ ഇത്രയും ക്ഷീണം തങ്ങള്‍ക്കുണ്ടാകുമായിരുന്നില്ലെന്ന് ഇപ്പോഴവര്‍ തിരിച്ചറിയുന്നുണ്ടാകും. ദേശീയ സംസ്ഥാന തലങ്ങളില്‍ കോണ്‍ഗ്രസിനുണ്ടായ ക്ഷീണം. സംസ്ഥാനത്തെ ഗ്രൂപ്പു പോരാട്ടങ്ങള്‍ കരുത്തരായ ചില പ്രാദേശിക നേതാക്കളുടേയും പ്രവര്‍ത്തകരുടേയും കൊഴിഞ്ഞു പോക്ക്. അവിശ്വാസത്തിലകപ്പെട്ട് അങ്കലാപ്പിലായ മുന്നണി. സ്ഥാനാര്‍ഥി മോഹികള്‍ തുടക്കത്തില്‍ സൃഷ്ടിച്ച ചില സങ്കീര്‍ണതകള്‍.

തെരഞ്ഞെടുപ്പു ജയിച്ചാല്‍ വി.ഡി.സതീശനും കെ.സുധാകരനുണ്ടാകാന്‍ ഇടയുള്ള ഇമേജിന്റെ വര്‍ധന. അത് രമേശിനേയും ഉമ്മന്‍ചാണ്ടിയേയും പോലുള്ള സീനിയര്‍ നേതാക്കളിലുണ്ടാക്കിയ അങ്കലാപ്പ്. ഇങ്ങനെ അകവും പുറവും ഒരു പോലെ ഉലഞ്ഞു നില്‍ക്കുകയായിരുന്നു അവര്‍. ആകെയുണ്ടായിരുന്ന ആനുകൂല്യം ഉമയ്ക്കു കിട്ടാന്‍ സാധ്യതയുള്ള സഹതാപ വോട്ടുകളായിരുന്നു. പിന്നെ കെ.റെയില്‍ പോലുള്ള വിഷയങ്ങളും. 

ഇടതുമുന്നണിക്ക് ഇങ്ങനെയുള്ള വിഷയങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒപ്പം ഭരണത്തിന്റെ സൗകര്യങ്ങള്‍ ഉപയോഗിക്കാനും കഴിയുമായിരുന്നു. വികസനം എന്നൊരു കരുത്തള്ള മുദ്രാവാക്യവും അവരുടെ കയ്യിലുണ്ടായിരുന്നു. പണത്തിനും ക്ഷാമമൊന്നുമില്ല. മുന്നണിയുടെ കെട്ടുറപ്പും ശക്തമായിരുന്നു. ഇത്രയും അനുകൂലമായിരുന്നു ഇടതുമുന്നണിക്കുകാര്യങ്ങള്‍. ഏതു രീതിയില്‍ നോക്കിയാലും പോസിറ്റീവായ അന്തരീക്ഷം. 

ഇത്രയും മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഉള്ളപ്പോഴാണ് അവര്‍ കുറുക്കുവഴികള്‍ അന്വേഷിച്ചത്. പ്രധാനം സ്ഥാനാര്‍ഥിയായിരുന്നു. മണ്ഡലത്തിലെ 40 ശതമാനം ക്രിസ്ത്യന്‍ വോട്ടില്‍ കണ്ണുവച്ചായിരുന്നു ജോ ജോസഫിനെ ഇറക്കിയത്. ഇരുപതു ശതമാനം എസ്.ഡി.പി.ഐ ക്കാരുടെ വോട്ടില്‍ കണ്ണുവച്ച് അവരേയും തഴുകി. സമീപകാലത്ത് അവര്‍ സംസ്ഥാനത്തുണ്ടാക്കിയ അതിക്രമങ്ങളെ ഗൗരവമായിട്ടെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

വോട്ടു ചോര്‍ച്ചയെ അവര്‍ ഭയപ്പെട്ടു. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗയതയും ആപത്താണെന്നു പറയാറുണ്ടായിരുന്നെങ്കിലും ആക്രമണം ഭൂരിപക്ഷ വര്‍ഗീയതയിലേക്ക് അവര്‍ ബോധപൂര്‍വം ചുരുക്കി. വകസനത്തെ സംബന്ധിച്ച കാര്യങ്ങള്‍ പോലും രണ്ടാം സ്ഥാനത്തേക്കുപോയി. വര്‍ഗീയതയാണ് വോട്ടു നേടാനുള്ള ഏറ്റവും എളപ്പ മാര്‍ഗമെന്ന് അവര്‍ കരുതിയിരിക്കണം.

എന്തായാലും മണ്ഡലത്തിലെ ഹിന്ദുക്കളോ ക്രിസ്ത്യാനകളോ മുസ്ലീങ്ങളോ വോട്ടു ചെയ്യുമ്പോള്‍ തങ്ങളുടെ മതങ്ങളെ മറന്നു. നാട്ടില്‍ നിലനല്‍ക്കണം എന്നവര്‍ ആഗ്രഹിച്ച മൂല്യങ്ങളില്‍ മാത്രം മനസൂന്നി. മതമേധവാകളുടെ തീട്ടൂരങ്ങളൊന്നും അവരെ ഏശിയില്ല. സ്ഥാനാര്‍ഥികളുടെ ജാതി അവര്‍ നോക്കിയില്ല. തമ്മില്‍ ഭേദം ആരെന്നു നോക്കി അത്രമാത്രം. പി.ടി.തോമസിന്റെ ഭാര്യയാണെങ്കിലും ഉമ ഹിന്ദുവാണെന്ന കാര്യം ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ കണക്കിലെടുത്തില്ല. ഹിന്ദുവാണെങ്കിലും ക്രിസ്്ത്യാനിയായ പി.ടി.തോമസിന്റെ ഭാര്യാണ് ഉമ എന്നകാര്യം ഹിന്ദുക്കളും കണക്കിലെടുത്തില്ല. അവര്‍ക്ക് അതിലൊന്നുമായിരുന്നില്ല ശ്രദ്ധ.

ഹിന്ദുക്കളുടെ രക്ഷരെന്ന രീതിയില്‍ പ്രത്യക്ഷപ്പെട്ട ബി.ജെ.പിയെ ഹിന്ദുക്കള്‍ ശ്രദ്ധിച്ചതേയില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ബി.ജെ.പി യുടെ വോട്ട് ഇത്രയും താഴേക്കു പോകുമായിരുന്നില്ലല്ലോ. ചുരുക്കത്തില്‍ എല്ലാ ജാതിമത സമവാക്യങ്ങളേയും തൃക്കാക്കരയിലെ വോട്ടര്‍മാര്‍ അട്ടിമറിച്ചു. ഇതൊക്കെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അപകടമുണ്ടാക്കുന്നവയാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. ഈ തിരിച്ചറിവിലാണ് മുന്നണികള്‍ ഇനി ശ്രദ്ധ ഊന്നേണ്ടതെന്ന് അവര്‍ പരോക്ഷമായി ഉപദേശിക്കുകയായിരുന്നു.

ഈ സത്യം ഇടതുമുന്നണിയാണ് കൂടുതല്‍ മനസിലാക്കേണ്ടത്. പണ്ടെത്തപ്പോലെ സഭകളുടേയും എന്‍.എസ്.എസ് ന്റേയും എസ്.എന്‍.ഡി.പി യുടേയും മറ്റു ജാതിമത സംഘടകളുടേയും പോക്കറ്റിലല്ല കേരളത്തിലെ വോട്ടര്‍മാര്‍ എന്ന തിരിച്ചറിവ് മുന്നണികല്‍ക്കുണ്ടാകണം. ഏത് പരിഷ്‌കൃത സമൂഹത്തിലുമെന്ന പോലെ വിശ്വാസങ്ങള്‍ വ്യക്തിനിഷ്ഠമാണെന്ന് തിരിച്ചറിവിലേക്ക് കേരളവും പതുക്കെ നടന്നടുക്കുകയാണ്.

ഇനി വിശ്വാസികളെ കളിമണ്ണുപോലെ വിവിധരൂപങ്ങള്‍ യഥേഷ്ടമുണ്ടാക്കി കളിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് കഴിയില്ലെന്നര്‍ഥം. സൂക്ഷ്മ ദൃക്കുകളെന്നു പറഞ്ഞു നടക്കുന്ന ഇടതുപക്ഷക്കാര്‍ക്ക് കേരളത്തില്‍ പതുക്കെ രൂപപ്പെട്ടുവരുന്ന ഈ യാഥാര്‍ഥ്യങ്ങളെ മനസിലാക്കാന്‍ കഴിയാതെ പോയടുത്താണ് അവരുടെ പരാജയത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ ഇരിക്കുന്നത്.

സമാനമായ മറ്റൊരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കേണ്ടതാണ് 2009-ലെ പാര്‍ലമെന്റു തെരഞ്ഞെടുപ്പില്‍ മദനിയുമായി പൊന്നാനിയില്‍ വേദി പങ്കിട്ട പണറായി വിജയന്റെ ചിത്രം എല്ലാവരും ഓര്‍മിക്കുന്നുണ്ടാകും. മുസ്ലീം സമുദായത്തിലെ പുതിയ തലമുറയുടെ ഉള്ളില്‍ അവരുടെ മതത്തിന്റെ യാഥാസ്ഥിതിക മനോഭാവത്തിനെതിരെ പുതുതിരികള്‍ ജ്വലി്ച്ചു വന്നൊരു കാലമായിരുന്നു അത്. അവരുടെ മനസുകള്‍ ഇടതു മുന്നണിയുടെ പുരോഗമനാശയങ്ങളോട് കൂടുതല്‍ അടുക്കുകയായിരുന്നു അപ്പോള്‍ പക്ഷേ പിണറായിയുടെ വേദി പങ്കിടല്‍ അതിനയെല്ലാം പൊളിച്ചടുക്കി.

ഫലം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയു ചെയ്തു. 14 സീറ്റുകള്‍ അന്ന് യു.ഡി.എഫിന് നേടാനുമായി. 2004-ല്‍ ഒരു സീറ്റില്‍ ഒതുങ്ങിപ്പോയവരെ പിണറായിയുടെ ബുദ്ധിശൂന്യത 14 സീറ്റുകളില്‍ എത്തിച്ചു എന്നു ചുരുക്കം. മികച്ചൊരു രാഷ്ട്രീയ പോരാട്ടത്തിന് കളമൊരുക്കേണ്ടതിനു പകരം തൃക്കാക്കരയില്‍ വിളവുകൊയ്യാന്‍ വര്‍ഗീയതയെ ഉപയോഗിച്ചതിന്റെ ഫലമാണിത്. ചരിത്രത്തില്‍ നിന്ന് പിണറായിയും പാര്‍ട്ടിുയും ഒന്നും പഠിക്കുന്നില്ല.

മലയാളിയുടെ മനസ് മാറുകയാണ്. അത് കൂടുതല്‍ മതേതരമാകാനും ജനാധിപത്യപരമാകാനും ആഗ്രഹിക്കുന്നു. മുന്നണികള്‍ അതിന് പാരവെയ്ക്കരുത്. ഈ സന്ദേശം മുന്നോട്ടുവയ്ക്കുകയാണ് തൃക്കാക്കയിലെ വോട്ടര്‍മാര്‍. ഈ സന്ദേശം മനസിലാക്കിയാല്‍ നന്ന്. അല്ലെങ്കില്‍ ചരിത്രം മാപ്പില്ലാത്ത കുറ്റത്തിന് മുന്നണികളെ ശിക്ഷിക്കും. ഈ സന്ദേശം ഇടതുവലതുമുന്നണികര്‍ക്കു മാത്രമല്ല. ബി.ജെ.പി യ്ക്കും ബാധകമാണ്. അല്ലെങ്കില്‍ അവര്‍ എന്നും രണ്ടിഞ്ചു പൊക്കം മാത്രമുള്ള കുള്ളന്മാരായി സംസ്ഥാന രാഷ്ട്രീയത്തിന്റെ പുറമ്പോക്കുകളില്‍ പരിഹാസ്യരായി അലയേണ്ടിവരും.   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ടി​ക്കു​ന്ന​ത്450 ബ​സ്...  (8 minutes ago)

കടന്നൽക്കുത്തേറ്റ് കർഷകൻ മരിച്ചു....  (11 minutes ago)

വൈഷ്ണ അതുക്കും മേലെ... കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ തീരുമാനം ഇന്നറിയാം  (55 minutes ago)

ഹയര്‍ സെക്കന്‍ഡറി വിഭാഗം പരീക്ഷ രണ്ട് ഘട്ടമായാണ് നടത്തുക...  (1 hour ago)

മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനമാണ് ബിസിസിഐ മാറ്റിവച്ചത്  (1 hour ago)

ഞാൻ ഇനി ശബരിമലയിൽ വരില്ല..! മാല പിണറായിയുടെ മുഖത്ത് വലിച്ചെറിഞ്ഞു...! നിലവിളിച്ച് അയ്യപ്പന്മാർ..!  (1 hour ago)

ഗോൾഫ് ക്ലബ് മരം മുറി കേസ്:  (1 hour ago)

ചോദ്യം ചെയ്യലുകൾക്ക് ശേഷം  (2 hours ago)

ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവർ...  (2 hours ago)

ബു​​ധ​​നാ​​ഴ്ച ഗ​​വ​​ർ​​ണ​​ർ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ് ഖാ​​ന് നി​​തീ​​ഷ് കു​​മാ​​ർ രാ​​ജി സ​​മ​​ർ​​പ്പി​​ക്കും...  (2 hours ago)

വൈറ്റ് കോളറിന്റെ സാങ്കേതിക സഹായം  (2 hours ago)

പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ....  (2 hours ago)

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി  (2 hours ago)

ഡൽഹി സ്ഫോടനം അറസ്റ്റ് തുടരുന്നു  (3 hours ago)

കണ്ണേറ്റുമുക്കിൽ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ തീപിടുത്തം  (3 hours ago)

Malayali Vartha Recommends