Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ കുറവില്ല; കുട്ടികളുമായി ബന്ധപ്പെട്ട് തൊടുപുഴ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ലൈംഗികാതിക്രമം, ദേഹോപദ്രവം, സംരക്ഷണം നല്‍കാതിരിക്കല്‍ തുടങ്ങിയ നിരവധി കേസുകൾ

05 JUNE 2022 08:42 AM IST
മലയാളി വാര്‍ത്ത

തൊടുപുഴ ജില്ലയില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ കുറവില്ലെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ലൈംഗികാതിക്രമം, ദേഹോപദ്രവം, സംരക്ഷണം നല്‍കാതിരിക്കല്‍ തുടങ്ങിയ നിരവധി കേസുകളാണ് കുട്ടികളുമായി ബന്ധപ്പെട്ട് ജില്ലയില്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നവജാത ശിശു ഉള്‍പ്പെടെ നാല് കുട്ടികളാണ് മൂന്നുവര്‍ഷത്തിനിടെ മാത്രം ഈ ജില്ലയില്‍ കൊല്ലപ്പെട്ടത്.

അതോടൊപ്പം തന്നെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരായ വിവിധ അതിക്രമ കേസുകളുമായി ബന്ധപ്പെട്ട് 2021ല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത് 220 കേസുകളാണ്. മറ്റ് അതിക്രമ പരാതികള്‍ മുന്നൂറിലധികം വരുകയും ചെയ്യുന്നു. രണ്ടരവര്‍ഷത്തിനിടെ മാത്രം 24 കുട്ടികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ കാരണങ്ങളാല്‍ ജീവനൊടുക്കിയത്. മിക്ക കേസുകളിലും കുട്ടികളുടെ ബന്ധുക്കളോ പരിചയക്കാരോ ആണ് പ്രതി സ്ഥാനത്ത് ഉള്ളത്.

കൂടാതെ ശൈശവ വിവാഹം, ബാലവേല എന്നിവക്കും കുട്ടികള്‍ ഇരയാകുന്നുണ്ട്. വണ്ടിപ്പെരിയാറില്‍ മാത്രം ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടന്നുവരുകയാണ്. മൂന്നാര്‍ ഗുണ്ട് മലയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച്‌ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ മൂന്നുവര്‍ഷമായിട്ടും പ്രതികളെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

അതേസമയം അടുത്തിടെ നെടുങ്കണ്ടം താലൂക്കില്‍ ശൈശവ വിവാഹങ്ങള്‍ നടന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികളുടെ നിരീക്ഷണത്തിന് ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെട്ട് പ്രത്യേക സമിതി രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടെത്താന്‍ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്‍റെ നേതൃത്വത്തില്‍ ഒട്ടേറെ ബോധവത്കരണ പരിപാടികളും നടത്തിവരുകയാണ്.

ഇതിന് പുറമെ തന്നെ പൊലീസും വനിത സംഘടനകളും സംയുക്തമായി ബോധവത്കരണമടക്കം നടത്തുന്നുമുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ചൂഷണങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ 1098 അല്ലെങ്കില്‍ 1517 എന്നീ നമ്ബറുകളില്‍ വിളിക്കാവുന്നതാണ്. സൗജന്യമായി 24 മണിക്കൂറും സേവനം ലഭിക്കും.കൂടാതെ 04862 200108 എന്ന നമ്പറില്‍ ജില്ല ശിശുസംരക്ഷണ യൂനിറ്റിനെയും ബന്ധപ്പെടാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (1 hour ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (1 hour ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (1 hour ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (1 hour ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (2 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (2 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (2 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (3 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (3 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (3 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (4 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (5 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (6 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (6 hours ago)

Malayali Vartha Recommends