കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍, മൊബൈലിന് അടിമപ്പെട്ടുവെന്ന് ആത്മഹത്യാകുറിപ്പ്, പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും കുറിപ്പില്‍, പോലീസ് അന്വേഷണം തുടരുന്നു

കല്ലമ്പലത്ത് മൊബൈല്‍ ഫോണിന് അടിമയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. അമിതമായ മൊബൈല്‍ ഉപയോഗമാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് കത്തില്‍ പറഞ്ഞിട്ടുള്ളത്.
മൊബൈലിന് അടിമയായ തനിക്ക് അടുത്ത സുഹൃത്തുക്കള്‍ ആരും ഇല്ലെന്നാണ് പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. ഫോണിനും സോഷ്യല്‍ മീഡിയയ്ക്കും താന്‍ അടിമപ്പെട്ടുവെന്ന് പെണ്‍കുട്ടി കത്തില്‍ പറയുന്നു.
തന്റെ ഇളയ സഹോദരിക്ക് മൊബൈല്‍ കൊടുത്ത് ശീലിപ്പിക്കരുത്. മൊബൈലിന് അടിമയായ പെണ്‍കുട്ടിക്ക് വിഷാദ രോഗം ബാധിച്ചുവെന്നും ഇതുമൂലമുള്ള നിരാശയിലാണ് ആത്മഹത്യ ചെയ്തത് എന്നുമാണ് പോലീസ് പറയുന്നത്.
വിശദമായ അന്വേഷണത്തിനായി പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടരുന്നു.
https://www.facebook.com/Malayalivartha























