നാല് സുന്ദരികള്‍ നൈറ്റ് ക്ലബില്‍ സല്‍മാന്‍ഖാനെ മയക്കികിടത്തി കൊള്ളയടിച്ചതായി റിപ്പോര്‍ട്ട്

ബോളീവുഡ് താരം സല്‍മാന്‍ ഖാനെ നാലു സുന്ദരികള്‍ ചേര്‍ന്ന് നൈറ്റ് കഌില്‍ വെച്ച് കൊള്ളയടിച്ചതായി റിപ്പോര്‍ട്ട്. ബാന്ദ്രയിലെ നൈറ്റ് ക്ലബില്‍ വെച്ച് ആരാധകര്‍ ചമഞ്ഞ് അടുത്തെത്തിയ പെണ്‍കുട്ടികളാണ് സല്‍മാനെ കൊള്ളയടിച്ചത്. കവര്‍ച്ചയില്‍ താരത്തിന് പഴ്‌സും കണ്ണാടിയും മാലയും നഷ്ടമായതായിട്ടാണ് വിവരം.
സംഭവം പുറത്തുവിട്ട മുംബൈ മിറര്‍ നല്കുന്ന റിപ്പോര്‍ട്ട് പ്രകാരം നൈറ്റ് കഌില്‍ നാല് സുന്ദരികള്‍ സല്‍മാന്റെ ഏറ്റവും വലിയ ആരാധകരെന്ന് പറഞ്ഞ് താരത്തിന്റെ അടുത്തു കൂടുകയായിരുന്നു. സാധാരണഗതിയില്‍ തന്നെ ഇവരുമായി സല്‍മാന്‍ സംസാരം തുടങ്ങുകയും പിന്നീട് എല്ലാവരും പോയപ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്നു പണമടങ്ങിയ പഴ്‌സ്, വാച്ച്, സണ്‍ഗഌസ്സ്, ബജ്രംഗി ഭായിജാന്‍ സിനിമയില്‍ ഉപയോഗിച്ച പതക്കം അടങ്ങിയ മാല എന്നിവ കാണാതായതായി തിരിച്ചറിയുകയായിരുന്നു.
സംഭവം വ്യക്തമായതോടെ അംഗരക്ഷകര്‍ പോലീസില്‍ പരാതി കൊടുക്കാന്‍ താരത്തോട് നിര്‍ബ്ബന്ധിച്ചെങ്കിലും ചെയ്യാന്‍ സല്‍മാന്‍ തയ്യാറല്ലായിരുന്നു. പോലീസ് കേസിന് പോകുന്നതിന് പകരം താരം സുരക്ഷ കൂട്ടുകയാണ് ചെയ്തത്. സല്‍മാന്‍ അംഗരക്ഷകരെ കൂട്ടിയ വിവരം നിര്‍മ്മാതാവും സംവിധായകനുമായ നന്ദിതാ സിംഗും പറഞ്ഞിരുന്നെങ്കിലും താരം കൊള്ളയടിക്കപ്പെട്ടിട്ടില്ലെന്ന നിലപാടിലാണ് സല്‍മാന്റെ സഹോദരി അര്‍പ്പിത. സല്‍മാന്‍ അടുത്ത കാലത്തെങ്ങും നൈറ്റ് കഌില്‍ പോയിട്ടില്ലെന്നും ഇനി പോയാല്‍ തന്നെ പഴ്‌സ് കൊണ്ടുപോകാറില്ലെന്നും അര്‍പ്പിത പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























