വര്‍ക്കലയില്‍ പതിനേഴുകാരന് പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനം

പതിനേഴുകാരനായ വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ ആരോപണവിധേയനായ വര്‍ക്കല പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ (എസ്.ഐ) ആഷില്‍ രവിയെ സ്ഥലംമാറ്റി. വിഷയത്തില്‍ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് ഭരണപരമായ നടപടിയുടെ ഭാഗമായി അടിയന്തര സ്ഥലംമാറ്റം. പതിനേഴുകാരന് മര്‍ദനമേറ്റ സംഭവത്തില്‍ പോലീസിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥിയോട് എസ്.ഐ അപമര്യാദയായി പെരുമാറുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ പരാതി.
സംഭവം വിവാദമായതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അന്വേഷണവിധേയമായിട്ടാണ് നിലവിലെ നടപടി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























