പിന്നെ മരുമോനിലേക്ക്... വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഗാന്ധി കുടുംബത്തെ ഇഡി നാലും നാല് വഴിക്കാക്കും; മൂന്ന് ദിനവും 30 മണിക്കൂറും ചോദ്യം ചെയ്തിട്ടും രേഖകള്‍ കാട്ടിയിട്ടും രാഹുലിന് കുലുക്കമില്ല; നാളെ ചോദ്യം ചെയ്യലിനോടൊപ്പം അറസ്റ്റിനും സാധ്യത

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഗാന്ധി കുടുംബത്തെ നാലും നാല് വഴിക്കാക്കാനാണ് ഇഡിയുടെ ശ്രമം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇഡി നാളെ വീണ്ടും ചോദ്യം ചെയ്യും. തുടര്‍ച്ചയായ മൂന്നാം ദിവസമായ ഇന്നലെ 30 മണിക്കൂറിലേറെ സമയമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഹുല്‍ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തിയത്.
എത്രയൊക്കെ ചോദ്യം ചെയ്തിട്ടും രാഹുല്‍ എല്ലാം നിഷേധിക്കുകയാണ് ചെയ്തത്. ഓരോ തവണ ചോദ്യം ചെയ്യുമ്പോഴും ഡല്‍ഹിയില്‍ വലിയ സീനാണ് ഉണ്ടാകുന്നത്. രണ്ട് മുഖ്യമന്ത്രിമാരുടേയും വേണുഗോപാലിന്റേയും കേരള എംപി ജബിന്‍ മേത്തറിന്റേയും വലിയ പ്രകടനമാണ് നടക്കുന്നത്. വേണുഗോപാലിന് കുറേ തലകറങ്ങേണ്ടി വരുമെന്നാണ് സൂചന.
രാഹുലിനെ ചോദ്യം ചെയ്ത് അറസ്റ്റിലേക്ക് നീങ്ങിയാല്‍ അടുത്ത ഊഴം സോണിയയും പ്രിയങ്കയുമാണ്. അവസാനം മരുമോന്‍ വധേരയിലെത്തും. അപ്പോഴും സമരം ചെയ്യുമോയെന്ന് കണ്ടറിയാം.
ഡോടെക്‌സ് മെര്‍ച്ചന്‍ഡെയ്‌സ് െ്രെപവറ്റ് ലിമിറ്റഡ് എന്ന കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയും യംഗ് ഇന്ത്യന്‍ എന്ന രാഹുലിന്റെ കൂടി ഉടമസ്ഥതയില്‍ ഉള്ള കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ചോദ്യങ്ങളാണ് അന്വേഷണ സംഘം ഇന്നലെ ചോദിച്ചത്.
ചോദ്യം ചെയ്യലിന് ഒരു ദിവസം ഇടവേള നല്‍കി വെള്ളിയാഴ്ച രാഹുല്‍ വീണ്ടുമെത്തണമെന്ന് പറഞ്ഞയക്കുമ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ മനസിലെന്താകും എന്ന ചോദ്യം ബാക്കിയാണ്. മൂന്ന് ദിവസം കൊണ്ട് മുപ്പത് മണിക്കൂറോളമാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനെ ഇ ഡി ചോദ്യം ചെയ്തത്. നൂറിനടുത്തുള്ള ചോദ്യങ്ങളും രാഹുലിന് നേരെ ഉയര്‍ന്നു. സാമ്പത്തിക രേഖകള്‍ കാട്ടിയും ഇ ഡി രാഹുലിനെ ചോദ്യം ചെയ്തു. എന്നാല്‍ ആരോപണങ്ങളെല്ലാം രാഹുല്‍ നിഷേധിച്ചു.
രാഷ്ട്രീയ പകപോക്കല്‍ എന്ന നിലയില്‍ കോണ്‍ഗ്രസ് പ്രതിഷേധവും ശക്തമാക്കിയിട്ടുണ്ട്. മൂന്ന് നാള്‍ രാഹുലിനെ ചോദ്യം ചെയ്തപ്പോഴും പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധവുമായി രാജ്യതലസ്ഥാനത്ത് നിലയുറപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ചോദ്യം ചെയ്യലിന്റെ നാലാം നാളായ വെള്ളിയാഴ്ച രാഹുല്‍ ഗാന്ധിയുടെ ഭാവി തീരുമാനിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
ഒരു കോടി രൂപ പലിശ രഹിത വായ്പയായി യംഗ് ഇന്ത്യയ്ക്ക് ഡോടെക്‌സ് മെര്‍ച്ചന്‍ഡെയ്‌സ് നല്‍കിയെങ്കിലും ഈ വായ്പാ തുക യംഗ് ഇന്ത്യ ഇതുവരെ തിരിച്ചടച്ചിട്ടില്ല. ഈ ഇടപാട് കള്ളപ്പണം വെളുപ്പിക്കലായിരുന്നു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിഗമനം.
രാഹുല്‍ ഗാന്ധി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകുന്ന നാളെ രാജ്യത്തെ ജില്ലാ ഭരണ സിരാ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും കോണ്‍ഗ്രസ് പ്രതിഷേധം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ തെളിവുണ്ടെന്നാണ് എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. നിഴല്‍ കമ്പനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത് വിശദീകരിക്കാന്‍ രാഹുല്‍ ഗാന്ധിക്കായില്ലെന്നാണ് ഇ ഡി ഉദ്യോഗസ്ഥരുടെ പക്ഷം. ഡോടെക്‌സ് മെര്‍ക്കന്‍ഡൈസ് എന്ന കമ്പനിക്ക് രാഹുല്‍ ഗാന്ധി ഒരു ലക്ഷം രൂപ കമ്മീഷന്‍ നല്‍കിയെന്നും ഇക്കാര്യത്തില്‍ തെളിവുണ്ടെന്ന് ഇ ഡി വ്യക്തമാക്കിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കാനായിരുന്നു കമ്മീഷനെന്നാണ് ആരോപണം. ഇന്നത്തെ ചോദ്യം ചെയ്യല്‍ ഒമ്പതര മണിയോടെയാണ് അവസാനിച്ചത്. ഇനിയെല്ലാം വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യലില്‍ അറിയാം. അതേസമയം രാഹുലിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസ് പ്രതിഷേധം ഇന്നലെയും രാജ്യതലസ്ഥാനത്ത് ശക്തമായിരുന്നു. എഐസിസി ആസ്ഥാനത്ത് കയറി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും ഇല്ലെന്നും കോണ്‍ഗ്രസുകാര്‍ തന്നെ ശരി വയ്ക്കുന്നു. എന്തായാലും വെള്ളിയാഴ്ചയോടെ രാഹുലിന്റെ കാര്യത്തില്‍ തീരുമാനമാകും.
https://www.facebook.com/Malayalivartha
























