ദേശീയ ഷൂട്ടിംഗ് താരം സിപ്പി സിദ്ധുവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ....ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ മകള്‍ അറസ്റ്റില്‍

ദേശീയ ഷൂട്ടിംഗ് താരം സിപ്പി സിദ്ധുവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ....ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ മകള്‍ അറസ്റ്റില്‍.
ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സബിനയുടെ മകള്‍ കല്യാണി സിംഗാണ് അറസ്റ്റിലായിരിക്കുന്നത്. കൊലപാതകം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് കേസിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നത്. സിപ്പി സിദ്ധുവിനെ കൊലപ്പെടുത്തിയത് മറ്റൊരാളാണെന്നാണ് സിബിഐ നല്‍കുന്ന വിവരം.
അതേസമയം കല്യാണി സിംഗ് കൊലപാതകിയെ സഹായിച്ചുവെന്നാണ് സൂചനകള്‍ . 2015 സെപ്തംബര്‍ 20നാണ് ദേശീയ ഷൂട്ടിംഗ് താരവും കോര്‍പ്പറേറ്റ് അഭിഭാഷകനുമായ സുഖ്മാന്‍ സിപ്പി സിംഗിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വെടിയേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടത്.
ചണ്ഡിഗഢിലെ പാര്‍ക്കില്‍ നിന്നുമാണ് മൃതദേഹം കിട്ടിയത്. 2001ലെ ദേശീയ ഗെയിംസില്‍ പഞ്ചാബിന് സ്വര്‍ണ്ണം നേടിക്കൊടുത്ത താരമാണ് സിപ്പി. 2016ല്‍ കേസന്വേഷണം സിബിഐയ്ക്ക് കൈമാറി. കൊലപാതകിയ്ക്ക് സഹായിയായി ഒരു സ്ത്രീ കൂടിയുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. കൊലപാതകത്തെ കുറിച്ച് വിവരങ്ങള്‍ പങ്കുവെയ്ക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം വരെ സിബിഐ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
2020 വരെ കേസിനെ കുറിച്ചുള്ള ഒരു സൂചനയും പോലീസിനും സിബിഐയ്ക്കും കിട്ടിയിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കല്യാണി സിംഗിന്റെ പങ്ക് സിബിഐ കണ്ടെത്തിയത്. കല്യാണി സിംഗിനെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. അടുത്ത നാല് ദിവസം ഇവരെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha
























