മാഹി-തലശ്ശേരി ബൈപ്പാസിന്റെ പ്രവൃത്തി 90 ശതമാനം പൂര്‍ത്തിയായി.... ഉത്തരകേരളത്തിലെ ആദ്യ നാലുവരി ബൈപ്പാസ് , മൂന്നുമാസത്തിനകം പാത തുറന്നുകൊടുക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയില്‍

മാഹി-തലശ്ശേരി ബൈപ്പാസിന്റെ പ്രവൃത്തി 90 ശതമാനം പൂര്‍ത്തിയായി.... ഉത്തരകേരളത്തിലെ ആദ്യ നാലുവരി ബൈപ്പാസ് , മൂന്നുമാസത്തിനകം പാത തുറന്നുകൊടുക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയില്‍ നടക്കുന്നു.
ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ദേശീയപാത വികസനപദ്ധതിയില്‍പ്പെടുത്തി 1300 കോടി രൂപ ചെലവിലാണ് 18.6 കിലോമീറ്ററില്‍ ബൈപ്പാസ് നിര്‍മിച്ചത്. 40 വര്‍ഷംമുമ്പേ തുടങ്ങിയതാണ് ബൈപ്പാസിന്റെ സ്ഥലമേറ്റെടുപ്പ് നടപടികള്‍. ഇത് പൂര്‍ണതയിലെത്തി പ്രവൃത്തി തുടങ്ങിയത് 2017 ഡിസംബറിലാണ്.
30 മാസംകൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടെങ്കിലും രണ്ടുവര്‍ഷത്തെ പ്രളയങ്ങളും കോവിഡും തടസ്സമായതോടെ നിര്‍മാണം താമസിച്ചു. എറണാകുളത്തെ ഇ.കെ.കെ. ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ജി.എച്ച്.വി. ഇന്‍ഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് പ്രവൃത്തി നടത്തുന്നത്.
നാല് വലിയ പാലമാണ് ബൈപ്പാസിലുള്ളത്. മാഹി, കുയ്യാലി, ധര്‍മടം, അഞ്ചരക്കണ്ടി പുഴകള്‍ക്ക് കുറുകെയാണിവ. ഇതെല്ലാം പൂര്‍ത്തിയായി. മുഴപ്പിലങ്ങാടിനുസമീപത്തായി ഇനി 270 മീറ്ററില്‍ മേല്‍പ്പാലം നിര്‍മിക്കാന്‍ ബാക്കിയുണ്ട്. ഇതേതു രീതിയില്‍ വേണമെന്നതിനെക്കുറിച്ച് അന്തിമതീരുമാനമായില്ല.
മണ്ണിട്ടുയര്‍ത്തിയുള്ള എംബാങ്ക്മെന്റ് വേണോ, തൂണില്‍ ഉയര്‍ത്തിയുള്ള പാലം വേണോ എന്നതാണ് തീരുമാനമാകാത്തത്. വൈകാതെതന്നെ ഇതില്‍ തീരുമാനമാകുമെന്ന് ഉദ്യോഗസ്ഥര്‍ .
വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന നാല് അടിപ്പാതകളും ചെറിയ വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കുന്ന 21 അടിപ്പാതകളും പാതയിലുണ്ട്. ഒരു ഓവര്‍പ്പാസും. ഇതെല്ലാം പൂര്‍ത്തിയായി.
മാഹി റെയില്‍വേസ്റ്റേഷനുസമീപം ഒരു റെയില്‍വേ മേല്‍പ്പാലവുമുണ്ട്. ഇതാണ് പൂര്‍ത്തിയാകാനുള്ള ഒരു പ്രധാന പദ്ധതി. 60 ശതമാനത്തോളം പണികഴിഞ്ഞു. തൂണ്‍ ഉള്‍പ്പെടെയുള്ളവ ഉയര്‍ത്തി. ഇതിനുമുകളില്‍ സ്ഥാപിക്കാനുള്ള കോമ്പോസിറ്റ് ഗര്‍ഡര്‍ റെയില്‍വേ തിരഞ്ഞെടുത്തുനല്‍കണം. ഇതു കഴിഞ്ഞാല്‍ പെട്ടെന്നുതന്നെ പ്രവൃത്തി പൂര്‍ത്തിയാക്കാനാകും.
പാതനിര്‍മാണവും അതിന്റെ ടാറിങ്ങുമെല്ലാം (ബിറ്റുമിന്‍ മെക്കാഡം ആന്‍ഡ് ബിറ്റുമിന്‍ കോണ്‍ക്രീറ്റ്) ഏതാണ്ട് പൂര്‍ണമായി. പാതയുടെ ഇരുവശത്തും സര്‍വീസ് റോഡിന്റെ പ്രവൃത്തിയും പുരോഗമിക്കുന്നു.16.17 കിലോമീറ്റര്‍ ദൂരത്തിലാണ് സര്‍വീസ് റോഡുള്ളത്. അഴിയൂരില്‍ ദേശീയപാതയുമായി ബൈപ്പാസ് ചേരുന്ന സ്ഥലത്തെ 150 മീറ്റര്‍ഭാഗത്തെ നിര്‍മാണവും ഇനി പൂര്‍ത്തിയാകാനുണ്ട്.
" f
https://www.facebook.com/Malayalivartha
























