കോവിഡ് കാലം വരുത്തിയ സാമ്പത്തിക പരാധീനതകളെയും ഭാഷാ അതിര്‍ വരമ്പുകളെയും മറി കടന്ന് അതിഥി തൊഴിലാളി ദമ്പതികളുടെ മകന് ഫുള്‍ എ പ്ലസ്

കോവിഡ് കാലം വരുത്തിയ സാമ്പത്തിക പരാധീനതകളെയും ഭാഷാ അതിര്‍ വരമ്പുകളെയും മറി കടന്ന് അതിഥി തൊഴിലാളി ദമ്പതികളുടെ മകന് ഫുള്‍ എ പ്ലസ് . ചോര്‍ന്നൊലിക്കുന്ന വാടക വീട്ടില്‍ പരിമിത സാഹചര്യങ്ങളോട് പൊരുതിയാണ് കഴിയുന്നത്.
നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി ഉത്തര്‍പ്രദേശ് ഗോരഖ്പുര്‍ സ്വദേശി കുല്‍ദീപ് യാദവാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. കുല്‍ദീപ് യാദവിന്റെ സഹോദരി ഒന്‍പതാം ക്ലാസുകാരി അനാമികയും ഇതേ സ്‌കൂളില്‍ പഠിക്കുന്നു.
കോവിഡ് കാലം വരുത്തിയ സാമ്പത്തിക പരാധീനതകളെയും ഭാഷാ അതിര്‍ വരമ്പുകളെയും മറി കടന്നാണ് ഉജ്വല നേട്ടം. പിതാവ് രാം കരണ്‍ നിര്‍മാണ തൊഴിലാളിയും അമ്മ സബിത കശുവണ്ടി ഫാക്ടറി തൊഴിലാളിയുമാണ്.
പതിനഞ്ചു വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. ചാലുക്കോണത്തെ പൊളിഞ്ഞു വീഴാറായ വാടക വീട്ടിലെ പരിമിതമായ സാഹചര്യങ്ങളിലാണ് ജീവിതം. കുട്ടിക്കാലത്തേ മലയാള ഭാഷ സ്വായത്തമാക്കിയ കുല്‍ദീപ് യാദവ് പഠനത്തില്‍ മികവ് കാട്ടി.
മാതാപിതാക്കളുടെ തുച്ഛമായ വരുമാനത്തിലൊതുങ്ങിയായിരുന്നു പഠന സാഹചര്യം. കോവിഡ് നിയന്ത്രണ കാലത്ത് മാതാപിതാക്കള്‍ക്ക് ജോലി ഇല്ലാതായി. വരുമാനം നിലയ്ക്കുകയും ചെയ്തു. ഐപിഎസ് ഓഫിസറാകാനാണ് ആഗ്രഹം.
"
https://www.facebook.com/Malayalivartha
























