പരിഭ്രാന്തരോടെ വിദ്യാര്‍ത്ഥികള്‍.... വൈക്കത്ത് കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് ചരിഞ്ഞു....നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ വന്‍ ദുരന്ത ഒഴിവാക്കി....

പരിഭ്രാന്തരോടെ വിദ്യാര്‍ത്ഥികള്‍.... വൈക്കത്ത് കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് ചരിഞ്ഞു....നാട്ടുാരുടെ അവസരോചിതമായ ഇടപെടല്‍ വന്‍ ദുരന്ത ഒഴിവാക്കി....
ഇന്നലെ വൈകുന്നേരം 4.45ന് മാരാംവീട് പാലത്തിനു കിഴക്കു വശത്തുള്ള ചെറുകാട് ഭാഗത്തെ തോട്ടിലേക്കാണ് സ്‌കൂള്‍ ബസ് ചരിഞ്ഞത്. വൈക്കം ചാലപ്പറമ്പ് വിവേകാനന്ദ വിദ്യാമന്ദിറിലെ സ്‌കൂള്‍ വാഹനമാണ് 12 കുട്ടികളുമായി അപകടത്തില്‍പെട്ടത്.
സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍മൂലം ബസ് തോട്ടിലേക്ക് മറിയാതെ സംരക്ഷിച്ചു. കുട്ടികളെ ഡ്രൈവര്‍ സീറ്റിന്റെ ഭാഗത്തുകൂടി പുറത്തിറക്കി രക്ഷപ്പെടുത്തി.
വാഹനത്തിലുണ്ടായിരുന്ന ആയ ഉഷയ്ക്ക് ചെറിയ പരുക്കേറ്റു. കുട്ടികളെ ഡ്രൈവര്‍ ബാബുവും ഉഷയും ചേര്‍ന്ന് ഓട്ടോറിക്ഷ വരുത്തി വീടുകളില്‍ എത്തിച്ചു.
അതേസമയം വട്ടം ചാടിയ താറാവിനെ രക്ഷിക്കാനായി ബസ് വശത്തേക്ക് ഒതുക്കിയപ്പോള്‍ വാഹനത്തിന്റെ ഒരു ഭാഗം തോടിന്റെ ചിറയിലേക്ക് ചരിയുകയായിരുന്നുവെന്ന് ഡ്രൈവര്‍.
" f
https://www.facebook.com/Malayalivartha
























