ലോക വേദികള്‍ കീഴടക്കിയ പ്രശസ്ത തകില്‍ വിദ്വാന്‍ ആര്‍ കരുണാമൂര്‍ത്തി അന്തരിച്ചു.... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

ലോക വേദികള്‍ കീഴടക്കിയ പ്രശസ്ത തകില്‍ വിദ്വാന്‍ ആര്‍ കരുണാമൂര്‍ത്തി (53) അന്തരിച്ചു.... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അദ്ദേഹത്തിന് കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന്‍ പദവി ലഭിച്ചിട്ടുണ്ട്.
രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളില്‍ കലാപ്രകടനം നടത്തിയ കരുണാമൂര്‍ത്തി കോട്ടയം ജില്ലയിലെ വൈക്കം ചാലപ്പറമ്പ് സ്വദേശിയാണ്. വൈക്കം ക്ഷേത്ര കലാപീഠം മുന്‍ അധ്യാപകനായിരുന്നു. സംസ്‌കാരം നാളെ ഉച്ചക്ക് 2 ന് വൈക്കത്തെ വീട്ടുവളപ്പില്‍ നടക്കും. പത്താം വയസ്സിലാണ് കരുണാമൂര്‍ത്തി കൊട്ടിതുടങ്ങുന്നത്. ജന്മനാട്ടിലെ മൂന്ന് വര്‍ഷത്തെ പ്രാഥമിക പഠനത്തിന് ശേഷം കൂടുതല്‍ പഠനങ്ങള്‍ക്കായി തമിഴ്‌നാട്ടിലേക്ക് പോയി.
തഞ്ചാവൂര്‍ ഗോവിന്ദ രാജന്‍, മണ്ണാര്‍ക്കുടി വാസുദേവന്‍ അടക്കം മഹാന്മാരുടെ പ്രിയശിഷ്യനായി മാറിയ കൗമാരക്കാരന്‍ പിന്നീട് ഗുരുക്കന്മാര്‍ക്കൊപ്പം കച്ചേരി അവതരിപ്പിക്കുന്ന നിലയിലേക്ക് വളര്‍ന്നു.
1996 ല്‍ ജര്‍മ്മനിയില്‍ നിന്നെത്തിയ ക്രിസ്റ്റ്യന്‍ ഓയറെയെന്ന ആരാധിക തകില്‍ പഠിക്കാനുള്ള മോഹം പങ്കുവച്ച് ഒപ്പം ചേര്‍ന്നു. അങ്ങനെ ആ ഒത്തുചേരലിലൂടെ ആഗോള സംഗീത ലോകത്തേക്ക് അദ്ദേഹമെത്തി. ജര്‍മ്മനിയിലേക്ക് പറന്ന കരുണാമൂര്‍ത്തി, ലോക വേദികളാണ് കീഴടക്കിയത് .
രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളിൽ അദ്ദേഹം കലാപ്രകടനം നടത്തിയിട്ടുണ്ട്. കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാൻ പദവി ലഭിച്ചിട്ടുണ്ട്. വൈക്കം ചാലപ്പറമ്പ് സ്വദേശിയാണ്. ഭാര്യ: ശ്രീലത മൂർത്തി. മക്കൾ: ആതിര മൂർത്തി, ആനന്ദ് മൂർത്തി. മരുമകൻ: മനു ശങ്കർ.
https://www.facebook.com/Malayalivartha
























