കേന്ദ്ര സുരക്ഷ വേണമെന്നും സംസ്ഥാന പൊലീസില്‍ വിശ്വാസമില്ലെന്നും വ്യക്തമാക്കി സ്വപ്ന സുരേഷ് നല്‍കിയ അപേക്ഷ എറണാകുളം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണനയില്‍

കേന്ദ്ര സുരക്ഷ വേണമെന്നും സംസ്ഥാന പൊലീസില്‍ വിശ്വാസമില്ലെന്നും വ്യക്തമാക്കി സ്വപ്ന സുരേഷ് നല്‍കിയ അപേക്ഷ എറണാകുളം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണനയില്‍. വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയില്‍ നിന്നുള്‍പ്പടെ ഭീഷണി ഉണ്ടെന്നും ഇഡി ഇടപെട്ട് കേന്ദ്ര സുരക്ഷ ഒരുക്കണമെന്നുമാണ് സ്വപ്നയുടെ ആവശ്യം.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സ്വപ്ന ഹര്‍ജി നല്‍കിയത്. ഇഡിക്ക് പോലും കേരളത്തില്‍ സുരക്ഷയില്ലെന്നും സ്വപ്നയുടെ ആവശ്യത്തില്‍ കോടതി തീരുമാനമനുസരിച്ച് നടപടിയെടുക്കാമെന്നുമാണ് ഇഡി അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
എംആര്‍ അജിത്ത് കുമാര്‍ പരാതി പിന്‍വലിപ്പിക്കാനായി ഏജന്റിനെ പോലെ പ്രവര്‍ത്തിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. ഇപ്പോള്‍ ചുറ്റുമുള്ള പൊലീസ് തന്നെ നിരീക്ഷിക്കാനാണെന്നും ഇവരെ പിന്‍വലിക്കണമെന്നും സ്വപ്ന കോടതിയെ അറിയിച്ചു.
അതിനിടെ, സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സ്വന്തം നിലയില്‍ സ്വപ്‌ന സുരേഷ് ബോഡി ഗാര്‍ഡുകളെ നിയോഗിച്ചിരുന്നു. സുരക്ഷയ്ക്കായി രണ്ട് ജീവനക്കാരെയാണ് സ്വപ്ന നിയോഗിച്ചത്.
"
https://www.facebook.com/Malayalivartha
























