എസ്എസ്എൽസി പരീക്ഷയിൽ 8 എ പ്ലസോടെ വിജയം നേടിയ അക്ഷയ്കുമാറിന്റെ ഉള്ളിൽ വിങ്ങലായി അച്ഛൻ; വിജയം അച്ഛന് സമർപ്പിച്ച് പത്താം ക്ലാസ്സുകാരൻ

കഴിഞ്ഞ ദിവസം എസ്എസ്എൽസി പരീക്ഷ ഫലം വന്നിരുന്നു. ഒരുപാട് കുട്ടികൾക്ക് മികച്ച വിജയം നേടാൻ സാധിച്ചിട്ടുണ്ട്. ഇപ്പോളിതാ അത്തരത്തിൽ മികച്ച വിജയം നേടിയ ഒരു കുട്ടിയുടെ കഥ വളരെയധികം ശ്രദ്ധേയമാകുകയാണ്.
എസ്എസ്എൽസി പരീക്ഷയിൽ 8 എ പ്ലസോടെ വിജയം നേടിയ അക്ഷയ്കുമാർ എന്ന കുട്ടി ഒരു പ്രചോദനമായി മാറിയിരിക്കുകയാണ്. മികച്ച വിജയം നേടിയപ്പോൾ അക്ഷയിന്റെ മനസ്സ് മുഴുവൻ അച്ഛനായിരുന്നു. 8 എ പ്ലസും ഒരു എയും ഒരു ബി പ്ലസും നേടിയാണ് അക്ഷയ് എസ്എസ്എല്‍സിയിൽ മികച്ച വിജയം നേടിയത്
അച്ഛൻ ആഗ്രഹിച്ചിരുന്ന വിജയമാണ് ആ മകൻ നേടിയത്. എന്നാൽ ഫലം എത്തിയപ്പോൾ അതു കാണാനുള്ള ഭാഗ്യം ആ അച്ഛനുണ്ടായില്ല. കഴിഞ്ഞ മാസം 4നായിരുന്നു വെള്ളിമണിൽ കിണർ വൃത്തിയാക്കാനിറങ്ങിയ ഗിരീഷ്കുമാർ (47) ഉള്ളിൽ കുടുങ്ങി മരിച്ചത്. ഇരുമ്പനങ്ങാട് കൊച്ചുതുണ്ടിൽസ്വദേശിയാണ്.
അദ്ദേഹത്തിന്റെ ഇളയ മകനാണ് ഇരുമ്പനങ്ങാട് എഇപിഎംഎച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാർഥിയായ അക്ഷയ് കുമാർ. ഗിരീഷ് മരിച്ചതിന്റെ പിറ്റേന്ന് അക്ഷയിന്റെ ഐടി പ്രാക്ടിക്കൽ പരീക്ഷയായിരുന്നു. മരണവിവരം അക്ഷയിനെ അറിയിക്കാൻ ആരും തയ്യാറായില്ല . പരീക്ഷ കഴിഞ്ഞെത്തിയപ്പോഴാണ് അച്ഛന്റെ വേർപാട് അക്ഷയ് അറിഞ്ഞത്. വളരെ വിഷമത്തോടെയാണ് ആ മകൻ ഇപ്പോൾ ഈ വിജയത്തെ സ്വീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























