വേറിട്ട വിജയവുമായി നേപ്പാളി വിദ്യാര്‍ത്ഥിനി....മലയാളമടക്കം 4 വിഷയങ്ങള്‍ക്ക് എ പ്ലസ് , ഭാവിയില്‍ നഴ്‌സ് ആകണമെന്ന മോഹവുമായി സീതാകുമാരി

വേറിട്ട വിജയവുമായി നേപ്പാളി വിദ്യാര്‍ത്ഥിനി....മലയാളമടക്കം 4 വിഷയങ്ങള്‍ക്ക് എ പ്ലസ് , ഭാവിയില്‍ നഴ്‌സ് ആകണമെന്ന മോഹവുമായി സീതാകുമാരി.
നെടുംകുന്നം സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്‌കൂളിലെ നേപ്പാള്‍ സ്വദേശിനി സീതാകുമാരി മലയാളമടക്കം 4 വിഷയങ്ങള്‍ക്ക് എ പ്ലസ് നേടി. 2 എയും ഒരു ബിയും 3 ബി പ്ലസും നേടിയാണ് സീതാകുമാരിയുടെ വേറിട്ട വിജയം.
21 വര്‍ഷം മുന്‍പ് നേപ്പാളില്‍ നിന്നു നെടുംകുന്നത്ത് ഗൂര്‍ഖയായി എത്തിയതാണ് പിതാവ് ഷാഹിയും അമ്മ മിട്ടു ദേവി ഷാഹിയും.
മൂന്നാം ക്ലാസ് വരെ നേപ്പാളിലായിരുന്നു സീതാകുമാരിയുടെ പഠനം. സീതാകുമാരിയുടെ സഹോദരന്‍ അലങ്കാര്‍ ഷാഹി നെടുംകുന്നം സെന്റ് ജോണ്‍സ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.
"
https://www.facebook.com/Malayalivartha
























