ജലീൽ 17 ടണ്‍ ഈന്തപ്പഴം കേരളത്തിലെത്തിച്ചു, ചില പെട്ടികള്‍ക്ക് അസാധാരണ തൂക്കം...ചിലത് കാണാതായി, ഈന്തപ്പഴം ഇറക്കുമതി ചെയ്തെ ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ ജലീലിന്റെ ബിനാമിയാണെന്ന് കോൺസുൽ ജനറൽ തന്നോട് പറഞ്ഞിട്ടുണ്ട്...,സ്വപ്‌ന സുരേഷ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ ശ്രീരാമകൃഷ്ണനെതിരേയും ജലീലിനെതിരേയും ഗുരുതര പരാമർശങ്ങൾ...!

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സത്യവാങ്മൂലത്തിലുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരേയും കെ.ടി ജലീലിനെതിരേയും സത്യവാങ്മൂലത്തിൽ പരാമർശമുണ്ട്.
കോണ്‍സല്‍ ജനറലുമായി ജലീലിന് അടുത്ത ബന്ധമുണ്ടെന്നും ഇവര്‍ തമ്മില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും സ്വപ്ന ആരോപിക്കുന്നു. '17 ടണ്‍ ഈന്തപ്പഴം കേരളത്തിലെത്തിച്ചു. മുംബൈയിലെ ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് വഴി കെടി ജലീൽ ഈന്തപ്പഴം ഇറക്കുമതി ചെയ്തെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഇതിലെ ചില പെട്ടികള്‍ക്ക് അസാധാരണ തൂക്കമുണ്ടായിരുന്നു. ഇറക്കുമതി ചെയ്ത ചില പെട്ടികള്‍ പിന്നീട് കാണാതായി.മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനിയുടെ ഉടമ മാധവ വാര്യർ കെടി ജലീലിന്റെ ബിനാമിയാണെന്ന് കോൺസുൽ ജനറൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന സത്യവാങ്മൂലത്തിൽ ആരോപിക്കുന്നുണ്ട്.ഖുറാൻ ഇറക്കുമതി ചെയ്തു. ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് വഴി സംസ്ഥാനത്തിന് പുറത്തും ഇറക്കുമതി ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് സ്വപ്ന സത്യവാങ്മൂലത്തിൽ ഉന്നയിക്കുന്നത്.
സത്യവാങ്മൂലത്തില്‍ മുന്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെയും പരാമര്‍ശമുണ്ട്. ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. താന്‍ ഇടപെട്ട് അതിന് അവസരമൊരുക്കി. മിഡില്‍ ഈസ്റ്റ് കോളേജിന് ഭൂമിക്കുവേണ്ടിയായിരുന്നു കൂടിക്കാഴ്ച.
ഇടപാടിനായി ബാഗ് നിറയെ പണം കോണ്‍സല്‍ ജനറലിന് കൈക്കൂലി നല്‍കി. സരിത്തിനെയാണ് പണം അടങ്ങിയ ബാഗ് ഏല്‍പിച്ചത്. പണം കോണ്‍സല്‍ ജനറലിന് നല്‍കിയ ശേഷം ബാഗ് സരിത്ത് എടുത്തു. ഈ ബാഗ് സരിത്തിന്റെ വീട്ടില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തിരുന്നുവെന്നുമാണ് പരാമര്‍ശം.
കസ്റ്റംസ് വളരെ വിശദമായിത്തന്നെ ഇതിനെക്കുറിച്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നു. എന്നാൽ അന്ന് ശ്രീരാമകൃഷ്ണനോ കെടിജലീലിനോ കേസുമായി ഒരു ബന്ധവും കണ്ടെത്താൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കേസില്‍ കസ്റ്റംസ് തുടരന്വേഷണമുണ്ടാകാനിടയില്ല.അതേസമയം സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിന്റെയും രഹസ്യമൊഴിയുടെയും പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു.
https://www.facebook.com/Malayalivartha
























