കടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ പാകിസ്ഥാന്റെ അടവ്; ചായ കുടിക്കുന്നത് കുറയ്‌ക്കണമെന്ന നിർദ്ദേശവുമായി മന്ത്രി അഹ്‌സൽ ഇഖ്ബാൽ; തീരുമാനത്തിന് വിമർശനം

പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. അതിനെ നേരിടാൻ പല വഴികളും അവർ പയറ്റുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി നേരിടാൻ ചായ കുടിക്കുന്നത് കുറയ്‌ക്കണമെന്ന നിർദ്ദേശമാണ് മന്ത്രി അഹ്‌സൽ ഇഖ്ബാൽ അറിയിച്ചത്. ജനങ്ങൾ ഇറക്കു മതി ചെയ്ത് ഉപയോഗിക്കുന്ന സാധനങ്ങൾ കുറയ്‌ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ചായകുടി കുറച്ചാൽ തന്നെ രാജ്യം രക്ഷപ്പെടുമെന്നും അഹ്‌സൽ ഇഖ്ബാൽ വ്യക്തമാക്കി.
‘തേയില ഇറക്കുമതി ചെയ്യാൻ രാജ്യത്തിന് പണം കടം വാങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, പ്രതിദിനം ഒന്നോ രണ്ടോ കപ്പ് ചായയെങ്കിലും കുറയ്‌ക്കാനാണ് ജനങ്ങളോട് പറഞ്ഞിരിക്കുന്നത്. ഇറക്കുമതി സർക്കാരിന് അധിക സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇപ്പോൾ തേയില ഇറക്കുമതി ചെയ്യുന്നത്
കടം വാങ്ങിയ പണം ഉപയോഗിച്ചാണ്.
ഒരു ദിവസം ഒരു കപ്പ് ചായ മാത്രം കുടിക്കുന്നത് പതിവാക്കിയാൽ വലിയൊരു തുക ലാഭിക്കാൻ സാധിക്കും. എന്നാൽ ചായകുടി കുറയ്‌ക്കണമെന്ന മന്ത്രിയുടെ നിർദ്ദേശം വിമർശന വിധേയമായിരിക്കുകയാണ്. പൊതു സ്വത്ത് ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ വസതിയിലെ നീന്തൽക്കുളം പുതുക്കിപ്പണിയുന്നതും അത്യാഢംബര അത്താഴവിരുന്നുകൾ നടത്തുന്നതും പാക് ജനത ചോദ്യം ചെയ്തിട്ടുണ്ട്. ജനോപകാരപ്രദമായ പദ്ധതികൾ ആസൂത്രണം ചെയ്യാതെ ചായ കുറയ്‌ക്കണമെന്ന ഉത്തരവിനെ മാനിക്കില്ലെന്ന് ജനം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























