അഴിമതി തടയുക അഴിമതി ചെയ്ത ആൾക്കാരെ പ്രോസിക്യൂട്ട് ചെയ്യുക എന്നതൊക്കെ വെറും അധരവ്യായാമം മാത്രമാണ്; സിഎജി റിപ്പോർട്ട് ഒക്കെ വരുന്നുണ്ട്; പക്ഷേ അതിനെയെല്ലാം സർക്കാർ തിരസ്കരിക്കുകയാണ്; സിഎജി പുല്ലാണ് എന്ന മനോഭാവമാണ് സർക്കാർ സ്വീകരിക്കുന്നത്; കേരളത്തിൽ അഴിമതി കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിച്ച് മുൻ എ ജി ജയിംസ് കെ ജോസഫ്

കേരളത്തിൽ അഴിമതി കൈകാര്യം ചെയ്യുന്ന രീതിയെ കുറിച്ച് വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ എ ജി ജയിംസ് കെ ജോസഫ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; അഴിമതിയുടെ കാര്യത്തിൽ സർക്കാർ നമുക്ക് നൽകുന്ന സന്ദേശം നമ്മൾ ആ കാര്യത്തിൽ വളരെയധികം ഗൗരവം ഉള്ളവരല്ല എന്നതാണ്. അഴിമതി വിചാരണ ചെയ്യാനോ അതിനെ തടസ്സപ്പെടുത്താനോ നമ്മൾ ഗൗരവമായി അതിനെ സമീപിക്കുന്നില്ല. കേരളത്തിൽ ആറ് വിജിലൻസ് കോടതികൾ ഉണ്ട് പക്ഷേ അതിൽ നാലെണ്ണത്തിൽ പ്രോസിക്യൂട്ടർ ഇല്ലാത്ത അവസ്ഥയാണ്.
പ്രോസിക്യൂഷൻ ഇല്ലാത്തതു കൊണ്ട് ഒന്നും നടക്കുന്നില്ല രണ്ടുപേർ മാത്രം ഉള്ളടത്ത് എല്ലാവരും അങ്ങോട്ട് ഓടി നടക്കുന്നുണ്ട്. മന്ത്രി കെടി ജലീൽ പുറത്തായത് ലോകായുക്തയുടെ നിർദ്ദേശപ്രകാരമാണ്. എന്നാൽ പിന്നീട് സർക്കാർ ലോകായുക്തയുടെ അധികാരം എടുത്തു മാറ്റി. അതൊരു പ്രത്യേക അധികാരമായിരുന്നു. ലോകായുക്ത മാത്രം മതിയായിരുന്നു അഴിമതിക്കാരെ പേടിപ്പിക്കാൻ. അഴിമതിയെ തടയുന്ന കാര്യത്തിൽ സർക്കാർ ഗൗരവകരമായ സമീപനം സ്വീകരിക്കുന്നില്ല എന്നതാണ് ഇതിൽ നിന്നൊക്കെ മനസ്സിലാക്കാൻ സാധിക്കുന്നത്.
കേരള സർക്കാരിന് വിജിലൻസ് ഉണ്ട്. അവർ വളരെ ഗൗരവകരമായിട്ടാണ് കാര്യങ്ങൾ ചെയ്യുന്നത്. ഡിജിപിയുടെ കേഡർ പോസ്റ്റാണ് വിജിലൻസ് കൈകാര്യം ചെയ്യുന്നത്. പക്ഷേ ഇപ്പോൾ ഇതിനെ തരംതാഴ്ത്തിയിരിക്കുകയാണ്. നേരത്തെ ഡിജിപി ആയിരുന്നു അത് കൈകാര്യം ചെയ്തത്. എന്നാൽ ഇപ്പോൾ ഐജി ആണ് ഇത് കൈകാര്യം ചെയ്യുന്നത്. പഞ്ചായത്തിലേക്ക് കേരള സർക്കാർ കൊടുക്കുന്ന ഗ്രാന്റുകൾ ഒത്തിരി ഉണ്ട് . പിന്നെ മുനിസിപ്പാലിറ്റി കോർപ്പറേഷൻ ലോക്കൽ ബോഡിസ് ഇവിടെ എല്ലാ ഇതൊക്കെ നോക്കാൻ ആയിട്ട് ഓംബുഡ്സ്മാൻ ഉണ്ട്.
റിട്ടയേഡ് ജഡ്ജിയാണ് ഓംബുഡ്സ്മാന് എത്തിയിരിക്കുന്നത്.പക്ഷേ ഇവയ്ക്കൊന്നും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ഇതിലൂടെ ഗവൺമെന്റ് വല്ല കാര്യത്തിലും ഗൗരവമായി സ്വീകരിക്കുന്നില്ലെന്ന് സന്ദേശമാണ് നൽകുന്നത് .കേരളത്തിൽ ആദ്യമായി ഒരു മന്ത്രി ജയിലിൽ പോരുന്നത് ബാലകൃഷ്ണപിള്ളയെ ആയിരുന്നു അതല്ലാതെ മറ്റൊരു നടപടി അഴിമതിക്കാർക്കെതിരെ സർക്കാർ സ്വീകരിച്ചിട്ടില്ല. അങ്ങിനെ ഒക്കെ ആണെങ്കിൽ പോലും ഒരു നടപടിയും നടക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
1998-9 ൽ കെ എസ് ഐ ഡിസിയിൽ മാനേജർ ഡയറക്ടറേറ്റ് ജോലി കരാർ അടിസ്ഥാനത്തിൽ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അഴിമതിക്കെതിരെ എന്തെങ്കിലും നടപടി എടുക്കുകയാണെങ്കിൽ പണി പോകുമെന്നും തനിക്ക് അറിയാമായിരുന്നു. അപ്പോൾ വേണമെങ്കിൽ തന്നെ ജോലിയിൽ നിന്നും മാറ്റുമായിരുന്നു. ഒരു ചാവേർ എന്ന രീതിയിൽ റേസിഗ്നേഷൻ ലെറ്റർ പോക്കറ്റിൽ ഇട്ടുകൊണ്ട് ആയിരുന്നു ജോലി ചെയ്തിരുന്നത്.
ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ പറ്റാത്ത ഒരു വകുപ്പാണ് അതുകൊണ്ടുതന്നെ എപ്പോൾ വേണമെങ്കിലും റേസിഗ്നേഷൻ കൊടുത്തിട്ട് ഇറങ്ങാൻ പാകത്തിൽ ആയിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. അതിൽ ടോപ് മാനേജർസിൽ ഒരാൾ അഴിമതിക്കാരനാണെന്ന് എനിക്ക് തോന്നി. കാരണം രണ്ടു മൂന്ന് കാറ് ഫ്ലാറ്റ് ഒക്കെ ഉണ്ടായിരുന്നു.അനധികൃതമായ സ്രോതസ്സ് ഉണ്ടായിരുന്നു. സ്വത്തുക്കളുടെ കാര്യത്തി തിട്ടപ്പെടുത്തിയ ഒരു രേഖ വേണമെന്ന് കേന്ദ്രസർക്കാർ വളരെ കൃത്യമായി ആയിട്ട് പറഞ്ഞിട്ടുണ്ട്. അഴിമതി തടയാനുള്ള ഏറ്റവും നല്ല ആയുധം പ്രോപ്പർട്ടി റിട്ടേൺസ് ആണ്.
എല്ലായിടത്തും ഇത് ഉണ്ടായിരിക്കേണ്ടതാണ് പക്ഷേ നിർഭാഗ്യവശാൽ കേരളത്തിലില്ല. ഇന്ന ദിവസത്തിനുള്ളിൽ തനിക്കുള്ള സ്വത്തിന്റെ വിവരമെല്ലാം സമർപ്പിക്കണമെന്ന് ഉണ്ടായിരുന്നു. ഞാൻ പറഞ്ഞ വ്യക്തി രണ്ടുമൂന്ന് കാറും ഫ്ലാറ്റും ഒക്കെ ഉള്ളതുകൊണ്ട് അയാൾക്ക് അത് പ്രയാസമായിരുന്നു. രേഖ സമർപ്പിക്കേണ്ട ഡേറ്റ് വരെ എനിക്ക് കാത്തിരിക്കേണ്ടി വന്നില്ല. അതിനു മുന്നേ തന്നെ ജോലിയിൽ നിന്നും പറഞ്ഞു വിട്ടു.
അഴിമതിക്കെതിരെ ഒന്നും ചെയ്യേണ്ട മര്യാദയ്ക്ക് വീട്ടിലിരുന്നാൽ മതി എന്ന സന്ദേശമാണ് തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും അന്നത്തെ ആ സംഭവത്തിലൂടെ കിട്ടിയത്. 23 വർഷങ്ങൾക്ക് മുന്നെയാണ് ഈ സംഭവം. ഇതിൽ നിന്നും കിട്ടുന്ന മെസ്സേജ് കേരളത്തിൽ അന്നും ഇന്നും ഒക്കെ അഴിമതി തടയുക അഴിമതി ചെയ്ത ആൾക്കാരെ പ്രോസിക്യൂട്ട് ചെയ്യുക എന്നതൊക്കെ വെറും അധരവ്യായാമം മാത്രമാണ്. സിഎജി റിപ്പോർട്ട് ഒക്കെ വരുന്നുണ്ട് പക്ഷേ അതിനെല്ലാം തിരസ്കരിക്കു യാണ് . സിഎജി പുല്ലാണ് എന്ന മനോഭാവമാണ് സർക്കാർ സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha



























