ഭാര്യ മരിച്ചതോടെ ഭർത്താവുമായി പിണങ്ങി കഴിഞ്ഞ യുവതിയുമായി അടുത്തു, വിവാഹം ഉറപ്പിച്ചതോടെ വീട്ടുകാരിൽ നിന്ന് പലപ്പോഴായി പണം വാങ്ങി, രതീഷിനെക്കുറിച്ച് മോശമായ അഭിപ്രായം ഉണ്ടായതോടെ ബന്ധം തുടരേണ്ടേന്ന യുവതിയുടെ അമ്മയുടെ നിലപാട് പ്രകോപിപ്പിച്ചു, പിന്നാലെ യുവതിയെയും കൂട്ടി വർക്കല..കന്യാകുമാരി എന്നിവിടങ്ങളിലേക്ക് കടന്നു, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിൽ കഴിയുകയായിരുന്ന സിപിഎം പഞ്ചായത്ത് അംഗം അറസ്റ്റിൽ

കൊല്ലം കൊട്ടിയത്ത് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിൽ കഴിയുകയായിരുന്ന സിപിഎം പഞ്ചായത്ത് അംഗം അറസ്റ്റിൽ. ലൈംഗികപരമായും ശാരീരികമായും പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയെത്തുടർന്ന്, ഒളിവിൽ കഴിയവേ ആണ് ആദിച്ചനല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ വടക്കേമൈലക്കാട് ലക്ഷ്മിഭവനത്തിൽ രതീഷ്കുമാറിനെ(42)യാണ് അറസ്റ്റ് ചെയ്തത്.
അയാളുടെ ഭാര്യ കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച് മരിച്ചു. തുടർന്ന് ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി രതീഷ് വിവാഹ വാഗ്ദാനം നൽകി വീട്ടുകാരുടെ അറിവോടെ വിവാഹം ഉറപ്പിച്ചു. ഇയാൾ പലപ്പോഴായി സാമ്പത്തിക സഹായം അഭ്യർഥിച്ച് യുവതിയുടെ വീട്ടുകാരിൽനിന്ന് പണം വാങ്ങി.യുവതി ലോണെടുത്തും കടം വാങ്ങിയും പലപ്പോഴായി പണം നൽകി.
എന്നാൽ ഇതിനിടെ രതീഷിനെക്കുറിച്ച് മോശമായ അഭിപ്രായം ഉയർന്നു. ഇതോടെ ബന്ധം തുടരേണ്ട എന്ന നിലപാട് യുവതിയുടെ അമ്മ എടുത്തത് ഇയാളെ പ്രകോപിപ്പിച്ചു.യുവതിയെയും കൂട്ടി വർക്കല, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് ഇയാൾ വീട്ടുകാർ അറിയാതെ കടന്നു.
എന്നാൽ യുവതിയുടെ അമ്മ മകളെ കാണാനില്ലെന്ന പരാതിയുമായി കൊട്ടിയം പോലീസിനെ സമീപിച്ചു.ഏതാനും ദിവസത്തിനു ശേഷം ഇരുവരും കൊട്ടിയം പൊലീസ് സ്റ്റേഷനിലും പിന്നീട് കോടതിയിലും ഹാജരായി. ഇരുവരും മക്കളെ നോക്കി ഒന്നിച്ചു താമസിച്ചുകൊള്ളാമെന്ന് കോടതിയെ ബോധിപ്പിച്ചു.
പിന്നീട് ഇരുവരും കണ്ണനല്ലൂർ നെടുമ്പനയിൽ വാടക വീട്ടിൽ താമസം ആരംഭിച്ചു . ഇവിടെ വച്ചും രതീഷ്കുമാർ ശാരീരികമായി ഉപദ്രവിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറഞ്ഞു. പരാതി നൽകുമെന്ന് പറഞ്ഞതോടെ രതീഷ്കുമാർ ഒളിവിൽ പോകുകയായിരുന്നു എന്നാണ് കേസിനെപ്പറ്റി പൊലീസ് പറഞ്ഞത്.
https://www.facebook.com/Malayalivartha



























