ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ചീഫ് ഓഫീസ് വളഞ്ഞ് സിഐടിയു... ജീവനക്കാരെ അകത്ത് പ്രവേശിപ്പിക്കാതെ ഉപരോധം...ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ചീഫ് ഓഫീസ് വളഞ്ഞ് സിഐടിയു... ജീവനക്കാരെ അകത്ത് പ്രവേശിപ്പിക്കാതെ ഉപരോധം...

ശമ്പളപ്രതിസന്ധിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ചീഫ് ഓഫീസ് വളഞ്ഞ് സിഐടിയു. ഓഫീസിന്റെ അഞ്ച് ഗേറ്റുകളും പ്രതിഷേധക്കാര്‍ ഉപരോധിക്കുകയാണ്.
ജീവനക്കാരെ അകത്ത് പ്രവേശിപ്പിക്കാതെയാണ് ഉപരോധം. നേരത്തേയെത്തിയ കണ്‍ട്രോള്‍ റൂം ജീവനക്കാര്‍ മാത്രമാണ് ഓഫീസിലുള്ളത്.
രാവിലെ മുതല്‍ വൈകിട്ട് വരെ നടക്കുന്ന ഉപരോധ സമരത്തില്‍ ജീവനക്കാരെ ആരെയും ഓഫീസിനകത്ത് കടക്കാന്‍ അനുവദിക്കില്ലെന്ന് നേതാക്കള്‍ നേരത്തേ അറിയിച്ചിരുന്നു.
ശമ്പള പ്രതിസന്ധി അടക്കം കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നടത്തുന്ന സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നതോടെയാണ് ശക്തമാക്കാന്‍ യൂണിയന്‍ തീരുമാനിച്ചത്. സമരം സര്‍വീസുകളെ ബാധിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. നാളെ ഐഎന്‍ടിയുസിയും ചീഫ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്.
ബിഎംഎസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുകയാണ്. സിഐടിയു ഒഴികെയുള്ള സംഘടനകള്‍ ഈ ആഴ്ച യോഗം ചേര്‍ന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ 27-ാം തീയതി യൂണിയന്‍ നേതാക്കളെ വിശദമായ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഗതാഗത മന്ത്രി.
https://www.facebook.com/Malayalivartha



























