രണ്ടര മണിക്കൂറിനുള്ളിലെത്തിച്ച വൃക്ക നാൽ മണിക്കൂറുകളോളം വെറുതെയിരുന്നു; മണിക്കൂറുകളോളം വെറുതെ ഇരുന്നാൽ അതിനു എന്ത് സംഭവിക്കുമെന്ന് അറിയാമായിരുന്നിട്ടും അലഷ്യമായി ഈ സംഭവത്തെ കണ്ട് ഡോക്ടർമാർ

എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്ന് പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക എത്തിച്ചിരുന്നു. രണ്ടര മണിക്കൂറിനുള്ളിൽ വൃക്ക എത്തിക്കുകയും ചെയ്തു. എന്നാൽ നാല് മണിക്കൂറോളം ഈ വൃക്ക വെറുതെ ഇരുന്നു. നാൽ മണിക്കൂറുകളോളം വെറുതെ ഇരുന്നാൽ അതിനു എന്ത് സംഭവിക്കുമെന്ന് ഡോക്ടർമാർക്ക് അറിയാവുന്നതാണ്. എന്നിട്ടും ഡോക്ടർമാർ അലഷ്യമായി ഈ സംഭവത്തെ കണ്ടിരിക്കുകയാണ്. വൃക്ക സ്വീകരിക്കാൻ ആളെ തയ്യാറാക്കി നിർത്തിയാണ് സാധാരണ അവയവങ്ങൾ മിന്നൽ വേഗത്തിലെത്തിക്കുന്നത്.
നെഫ്രോളജി, യൂറോളജി വിഭാഗങ്ങൾ സംയുക്തമായി നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് ആവശ്യമായ മുന്നൊരുക്കം ഇവിടെ നടത്തിയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഞായറാഴ്ചയായതിനാൽ രോഗിയെ സജ്ജമാക്കുന്നതിൽ ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ച പറ്റി. വൃക്ക ഓപ്പേറഷൻ തീയേറ്ററിന് പുറത്ത് സൂക്ഷിച്ചിരിക്കുന്ന വിവരം ആശുപത്രി സൂപ്രണ്ട് നിസാറിനെ ബന്ധപ്പെട്ടവർ അറിയിച്ചു. ഇതോടെ രാത്രി 9.30ന് ശേഷം ശസ്ത്രക്രിയ തുടങ്ങി .
ശനിയാഴ്ച രാത്രി രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരുന്ന 34കാരന് മസ്തിഷ്ക മരണം സംഭവിച്ചിരുന്നു . ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളജിനും മറ്റൊരു വൃക്ക പാൻക്രിയാസും കൊച്ചി അമൃതയ്ക്കും കരൾ രാജിഗിരിക്കും കൊടുക്കുകയായിരുന്നു.
എന്നാൽ കോട്ടയം മെഡിക്കൽ കോളേജിൽ അനുയോജ്യമായ രോഗിയില്ലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ആവശ്യപ്രകാരം ഇവിടേക്ക് കൊടുക്കുകയായിരുന്നു. ഇന്നലെ രാവിലെ നാല് മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർ സ്വകാര്യ ആംബുലൻസിൽ രാജഗിരിയിലേക്ക് പുറപ്പെടുകയായിരുന്നു.
രാവിലെ 10 മണിയോടെ ആശുപത്രിയിലെത്തി. മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയിൽ നിന്നും അവയവം എടുത്തുമാറ്റുന്ന ശസ്ത്രക്രിയ ഉച്ചയ്ക്ക് 2.45ഓടെ പൂർത്തിയാക്കി. മൂന്ന് മണിക്ക് ആംബുലൻസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.
രാജഗിരി മുതൽ ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പൊലീസ് അകമ്പടിയായി കൊണ്ട് പോകുകയായിരുന്നു. സിഗ്നൽ ലൈറ്റുകളെല്ലാം ഓഫാക്കി പൊലീസ് ഗ്രീൻ ചാനൽ ഒരുക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയ വൃക്ക യഥാസമയം ശസ്ത്രക്രിയ നടത്തി ഘടിപ്പിക്കേണ്ടത് നെഫ്രോളജി,യൂറോളജി വിഭാഗങ്ങളിലെ ഡോക്ടർമാരാണ്.
https://www.facebook.com/Malayalivartha


























