സ്വന്തം മകളെപ്പോലെ വളര്‍ത്തിയവള്‍ക്കു വേണ്ടി ളോഹ അല്‍പ്പനേരത്തേക്ക് അഴിച്ചുമാറ്റി കസവുമുണ്ടും ഷര്‍ട്ടും ധരിച്ചു... കതിര്‍മണ്ഡപത്തില്‍ ഹരിതയ്ക്ക് പിതൃസ്ഥാനീയനായി ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍......

സ്വന്തം മകളെപ്പോലെ വളര്‍ത്തിയവള്‍ക്കു വേണ്ടി ളോഹ അല്‍പ്പനേരത്തേക്ക് അഴിച്ചുമാറ്റി കസവുമുണ്ടും ഷര്‍ട്ടും ധരിച്ചു... കതിര്‍മണ്ഡപത്തില്‍ ഹരിതയ്ക്ക് പിതൃസ്ഥാനീയനായി ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍......
മാന്ദാമംഗലം മഹാവിഷ്ണുക്ഷേത്രത്തില്‍ താലികെട്ട് കഴിഞ്ഞ് ഹരിതയുടെയും ശിവദാസിന്റെയും കൈകള്‍ ചേര്‍ക്കുമ്പോള്‍ ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍ അച്ഛന്റെ സ്ഥാനത്തായിരുന്നു. ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തില്‍ രണ്ടുവയസ്സുള്ളപ്പോഴാണ് ഹരിത എത്തിപ്പെട്ടത്.
പിന്നീട് ഇതുവരെ ആശ്രമത്തിന്റെ മകളായിത്തന്നെ വളര്‍ന്നു. ഇതിനിടയില്‍ യു.പി. സ്‌കൂള്‍ പഠനത്തിന് മാളയിലെ ഒരു കോണ്‍വെന്റ് സ്‌കൂളില്‍ ചേര്‍ത്തു. ഇതേ സ്‌കൂളിലാണ് അമ്പഴക്കാട് സ്വദേശിയായ ശിവദാസും പഠിച്ചത്. പിന്നീട് ഇവര്‍ തമ്മില്‍ കണ്ടത് വിവാഹപ്പുടവ നല്‍കാന്‍ വെള്ളിയാഴ്ച ആശ്രമത്തിലെത്തിയപ്പോഴാണ്.
കുറച്ചുനാള്‍മുമ്പ് അന്നത്തെ യു.പി. ക്ലാസിലുണ്ടായിരുന്നവര്‍ നടത്തിയ ഓണ്‍ലൈന്‍ സൗഹൃദക്കൂട്ടായ്മയിലാണ് ഹരിതയും ശിവദാസും പഴയ സൗഹൃദം പങ്കിട്ടത്. യു.എ.ഇ.യില്‍ അക്കൗണ്ടന്റാണ് ശിവദാസ്. ഹരിത അഹമ്മദാബാദില്‍ നഴ്സ്.രണ്ടാമൂഴത്തിലെ പരിചയം വിവാഹാലോചനയിലെത്തി. ശിവദാസിന്റെ വീട്ടുകാര്‍ ആശ്രമത്തിലെത്തി പെണ്ണുകാണലും നടത്തി.
ദിവ്യഹൃദയാശ്രമത്തിന്റെ ഡയറക്ടറായ ഫാദര്‍ അച്ഛന്റെ സ്ഥാനത്തു നിന്നാണ് ക്ഷേത്രത്തിലെ ചടങ്ങുകളെല്ലാം നടത്തിയത്. ആശ്രമത്തില്‍ മറ്റ് അന്തേവാസികള്‍ക്കൊപ്പം വരന്റെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സദ്യയും നല്‍കിയ ശേഷം വൈകീട്ട് ആശ്രമത്തില്‍നിന്ന് 80 പേരുമായി വരന്റെ വീട്ടിലേക്ക് വിരുന്നിനും പോയി. അടുത്തമാസം ശിവദാസ് ദുബായിലേക്കു പോകുമ്പോള്‍ ഒപ്പം ഹരിതയെയും കൊണ്ടുപോകും.
"
https://www.facebook.com/Malayalivartha
























