ചെറായി രക്തേശ്വരി ബീച്ചില്‍ കുളിക്കുന്നതിനിടെ കാണാതായ ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി....

ചെറായി രക്തേശ്വരി ബീച്ചില്‍ കുളിക്കുന്നതിനിടെ കാണാതായ ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഷബാദ്(25)ന്റെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്.
ഞാറക്കല്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ച് മൃതദേഹം എറണാകുളം ജനറലാശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകുന്നേരമാണ് ഷബാദ് അപകടത്തില്‍ പെട്ടത്.
ഷബാദ് എറണാകുളം പുല്ലേപ്പടിയില്‍ താമസിക്കുന്ന അതിഥി തൊഴിലാളി സംഘത്തിലുള്ളയാളാണ് .
"
https://www.facebook.com/Malayalivartha
























