സുരേഷ്‌ഗോപി കറിവേപ്പിലയോ? താരത്തിന്റെ പാര്‍ട്ടിവിടല്‍ ട്വിറ്ററില്‍ ചര്‍ച്ചയാകുന്നു!! ബിജെപിക്കാരെ പഞ്ഞിക്കിട്ട് ആരാധകര്‍.. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമോ? നിര്‍ണായക മണിക്കൂറുകള്‍..

ഒരു നടന്‍ എന്നതിന് പുറമെ രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും സുരേഷ് ഗോപി ഏറെ ശ്രദ്ധേയനാണ്. സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ പേര് എടുത്താന്‍ മുന്‍നിരയില്‍ തന്നെ സുരേഷ് ഗോപി സ്ഥാനം പിടിച്ചിട്ടുണ്ട്. ഒരു ബിജെപിക്കാരനാണെന്ന് പറഞ്ഞ് അദ്ദേഹത്തെ പലരും പരിഹസിക്കുകയും ചുട്ടമറുപടി തിരിച്ചുകൊടുത്ത് ഒരു സിംഹത്തെ പോലെ തലയുയര്‍ത്തി മടങ്ങുന്നതും നമ്മള്‍ കാണാറുണ്ട്.
എന്നാല്‍ ഇപ്പോള്‍ സുരേഷ് ഗോപി ബിജെപി വിട്ടു എന്നുള്ള അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
നമുക്കറിയാം രണ്ടു തവണ രാജ്യസഭാ എം.പിയായ അദ്ദേഹം പാര്‍ട്ടിഭേദമന്യേയാണ് ജനസേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യാറുള്ളത്. ഇത് പൊതുജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റാനും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പുകൡ മത്സരിച്ചെങ്കിലും വേണ്ട വിധത്തില്‍ ശോഭിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം. ജനവിധി തേടിയുള്ള അവസരങ്ങളില്‍ അദ്ദേഹത്തിന്റെ പേരില്‍ കേരളത്തില്‍ ബി.ജെ.പി. അക്കൗണ്ട് തുറന്നതുമില്ല.
അതിനിടയിലാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അദ്ദേഹം ബി.ജെ.പി. വിടുന്നു എന്നുള്ള ചര്‍ച്ചക്ക് ചൂടുപിടിച്ചിരിക്കുന്നത്. മാത്രമല്ല ഔദ്യോഗിക പദവികളില്ലാതെ ബിജെപിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചെന്നുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.
ഏതെങ്കിലും പദവി നല്‍കിയാല്‍ പ്രവര്‍ത്തിക്കാമെന്നാണ് അദ്ദേഹം അറിയിച്ചതെന്ന് ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യസഭയിലേക്ക് നോമിനേറ്റഡ് അംഗമായി എത്തിയ ശേഷം സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വി. മുരളീധരനാണ് കേന്ദ്ര മന്ത്രിയായത്. രാജ്യസഭ കാലാവധി പൂര്‍ത്തിയായതോടെ കേരളത്തില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെങ്കില്‍ അതിന് അര്‍ഹമായ പദവി നല്‍കണമെന്നാണ് സുരേഷ് ഗോപിയുടെ ആവശ്യം.
ഇത്തരം വാര്‍ത്തകൂടി വന്നതോടെ സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരന്റെ ആരാധകര്‍ക്ക് നെഞ്ചിടിപ്പ് കൂടി.
സുരേഷ് ഗോപിയെ നടനായും രാഷ്ട്രീയ നേതാവായും വളരെ ബഹുമാനത്തോടെ കാണുന്ന പലര്‍ക്കും ഈ വാര്‍ത്ത താങ്ങാവുന്നതിലും അപ്പുറമാണ്. ഒരു നെടുവീര്‍പ്പോടെയാണ് പലരും ഈ പോസ്റ്റുകള്‍ നോക്കിക്കാണുന്നത്. പലരും വികാരാധീതരായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ ഇത്തരം പോസ്റ്റുകള്‍ സത്യമാണോ അതോ ചില സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ രാഷ്ട്രീയക്കാരെ രാജിവെപ്പിക്കുന്നതുപോലെ വ്യാജ വാര്‍ത്തയാണോ എന്നു തുടങ്ങി ഈ പോസ്റ്റുകള്‍ക്ക് പിന്നിലെ സത്യം തേടിയും പലരും എത്തിയിട്ടുണ്ട്.
ഒരു സ്വകാര്യ യൂട്യൂബ് ചാനലാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവിട്ടത്. 'സുരേഷ് ഗോപി ബി.ജെ.പി. വിട്ടു... ഇനി ഒന്നിനുമില്ല' എന്ന തലക്കെട്ടോടെയാണ് വീഡിയോ വാര്‍ത്ത. ഇതിന്റെ ചുവടുപിടിച്ചാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച സജീവമായിരിക്കുന്നത്. അതേസമയം സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ കാരണമാണ് സുരേഷ് ഗോപി പാര്‍ട്ടി വിടാന്‍ തീരുമാനം എടുത്തിരിക്കുന്നത് എന്നുള്ള ആരോപണവും ശക്തമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല അണികള്‍ക്കും ചില ഇഷ്ടക്കേടുകള്‍ ഉണ്ടെന്നാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാകുന്നത്.
കഴിഞ്ഞയിടക്ക് പാര്‍ട്ടിയുടെ യുവജന വിഭാഗം ജില്ലാ ജനറല്‍ സെക്രട്ടറി പ്രസീദ് ദാസിന്റെ ഒരു ട്വീറ്റ് വൈറലായിരുന്നു.
'കേരള ബിജെപിയുടെ ശാപമാണ് വി മുരളീധരന്‍. കുമ്മനം ജി യുടെ പരാജയം നേമത്ത് ഉറപ്പാക്കി, ശ്രീധരന്‍ സാറിനെയും ജേക്കബ് തോമസിനെയും അവഗണിച്ചു, രാജ്യസഭയിലേക്ക് സുരേഷ് ഗോപിയുടെ രണ്ടാമത്തെ ടേമിനെ തടഞ്ഞു. ഈ ചതിക്ക് കാലം മാപ്പ് നല്‍കില്ല. കേന്ദ്രസഹമന്ത്രി സ്ഥാനത്ത് കാലാവധി തീരുന്ന അന്ന് കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വി മുരളീധരനെ വിമാനത്താവളത്തില്‍ നിന്ന് നരകത്തിലേക്ക് അയക്കും. ആ ദിവസം വന്നുചേരും,' എന്നായിരുന്നു പ്രസീദ് ദാസിന്റെ ട്വീറ്റ്.
ഇത്തരത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പൊട്ടിത്തെറികള്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് സുരേഷ്‌ഗോപിയുടെ പാര്‍ട്ടിവിടല്‍ പ്രഖ്യാപനവും ഉണ്ടായിരിക്കുന്നത്.
അതേസമയം സുരേഷ്‌ഗോപി അഭിനയത്തിന് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നു എന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. അടുത്തിടെ സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിച്ചഭിനയിച്ച 'പാപ്പന്‍' എന്ന ചിത്രം റിലീസിനെത്തുകയാണ്. കൂടാതെ 'കാവല്‍' എന്ന ചിത്രം റിലീസ് ചെയ്തു. കൂടാതെ ഒറ്റക്കൊമ്പന്‍, 'മേ ഹൂം മൂസ' എന്ന സിനിമളും പണിപ്പുരയിലുണ്ട്.
സുരേഷ് ഗോപി പാര്‍ട്ടി വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ തന്നെ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. എന്തായാലും ഇത് ബിജെപിക്ക് വലിയ ക്ഷീണമാകും എന്നതില്‍ സംശയമില്ല.
https://www.facebook.com/Malayalivartha
























