കോഴിക്കോട് കല്ലായി റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തെ ബേക്കറിക്ക് തീപിടിച്ചു..... ആറ് ലക്ഷം രൂപയുടെ നഷ്ടം....

കോഴിക്കോട് കല്ലായി റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തെ ബേക്കറിക്ക് തീപിടിച്ചു..... ആറ് ലക്ഷം രൂപയുടെ നഷ്ടം.... വേങ്ങേരി സ്വദേശി പി.ടി. ഫക്രുദീന്റെ ഉടമസ്ഥതയിലുള്ള കൊളംബോ ബേക്കറിക്കാണ് ഇന്ന് പുലര്‍ച്ചെയാണ് തീപിടിച്ചത്.
ബേക്കറി സാധനങ്ങള്‍, ജനറെറ്റര്‍, ഫ്രിഡ്ജ്, കൂളര്‍, കാബിനറ്റുകള്‍, റാക്കുകള്‍ തുടങ്ങി ഏകദേശം ആറ് ലക്ഷം രൂപയുടെ നഷ്ടം കണക്കാകുന്നു.
ഏകദേശം രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ഇഖ്‌റ കമ്മ്യൂണിറ്റി ക്ലിനിക്ക് പി.ആര്‍.ഒ റസാക്കാണ് ബേക്കറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. തുടര്‍ന്ന് മീഞ്ചന്ത അഗ്‌നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.
മീഞ്ചന്തയില്‍ നിന്നും രണ്ട് യൂനിറ്റ് അഗ്‌നിശമന വാഹനം എത്തിയാണ് തീയണച്ചത്. നിലയത്തില്‍ നിന്ന് റോബിന്‍ വര്‍ഗീസിന്റെയും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ ഇ. ശിഹാബുദീന്‍, കെ.വി. സജിലന്‍ എന്നിവരുടെയും നേതൃത്വത്തില്‍ ഫയര്‍ റെസ്‌ക്യു ഓഫീസര്‍മാരായ എന്‍. ബിനീഷ്, എ. ലൈജു, വി.പി. രാഗിന്‍, പി. രാഹുല്‍, വി.കെ അനൂപ്, സി.പി. ബിനീഷ്, കെ. ശിവദാസന്‍, ഒ.കെ പ്രജിത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
കെട്ടിടം പ്രമീള എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്. ബേക്കറിയിലുണ്ടായിരുന്ന രണ്ട് എല്‍.പി.ജി സിലിണ്ടറുകളും ഡീസല്‍ കാനും ഉടനെ മാറ്റിയതിനാലും കെ.എസ്.ഇ.ബിയില്‍ വിവരമറിയിച്ച് വൈദ്യുതി വിച്ഛേദിച്ചതിനാലും തീ പടരാതെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്ന് അഗ്‌നിശമന സേനാംഗങ്ങള്‍
"
https://www.facebook.com/Malayalivartha
























