അടിപിടിയിൽ പരിക്കേറ്റ് ആശുപത്രിയിലെത്തി; പരിക്കേറ്റവരെ തേടി വീണ്ടും ആശുപത്രിയിലേക്ക് കുതിച്ചെത്തി അക്രമികൾ; പിന്നെ അവിടെ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ

ചേർത്തല താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ആക്രമണം. ഞായറാഴ്ച രാത്രി 11.30 നായിരുന്നു സംഭവം നടന്നത്. മൂന്നുപേർ ചേർന്നാണ് ആക്രമണം നടത്തിയത്. അക്രമത്തിൽ ഒരാളെ പൊലീസ് പിടിക്കൂടുകയും ചെയ്തു. പട്ടണക്കാടു അടിപിടിയുണ്ടായി ചികിത്സ തേടി ചിലർ ആശുപത്രിയിലെത്തി. അവരെ ലക്ഷ്യമിട്ടെത്തിയതായിരുന്നു മൂന്നംഗ സംഘം.
പട്ടണക്കാട് അന്ധകാരനഴി സ്വദേശികളായ ജീൻ ആന്റണി(38) ജസ്റ്റിൻതോമസ്(49)എന്നിവരെ തേടിയാണ് സംഘമെത്തിയത്. ഇവർ ആശുപത്രിയിൽ ആക്രമണം അഴിച്ച് വിടുകയായിരുന്നു. വീൽചെയറും ചില്ലുകളും തല്ലിതകർത്തു. ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചു.
ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി. ജീവനക്കാരറിയിച്ചതിനെ തുടർന്ന് പൊലീസെത്തി അക്രമികളിലൊരാളെ പിടികൂടി. മറ്റു രണ്ടു പേർക്കായുള്ള അന്വേഷണംശക്തമാക്കി. അന്ധകാരനഴി കാട്ടുങ്കൽ തയ്യിൽ സിബിൻ(34)ആണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചതിനും ജീവനക്കാരെ കയ്യേറ്റം ചെയ്തതിനും അടക്കമുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തി.
അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം തടസ്സപ്പെടുകയുണ്ടായി. ഇതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച ആശുപത്രിവളപ്പിൽ പി. ആർ. ഒ രാജീവ് മുരളിക്കുനേരെയും അക്രമുണ്ടായി. ഏതാനും പേർ ഭീഷണിപെടുത്തി കൈകൾ പിടിച്ചു തിരിക്കുകയായിരുന്നു. ജീവനക്കാരും ഡോക്ടർമാരുമെത്തിയപ്പോഴായിരുന്നു ഈ സംഘം അടി നിർത്തി പോയത്.
https://www.facebook.com/Malayalivartha
























