2022ലെ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു... 83.87 ശതമാനമാണ് വിജയം, വിജയ ശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ്, നൂറുമേനി വിജയം നേടിയത് 78 സ്‌കൂളുകള്‍

2022ലെ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 83.87 ശതമാനമാണ് വിജയം.
പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയശതമാനം കൂടിയജില്ല കോഴിക്കോടും കുറഞ്ഞ ജില്ല വയനാടുമാണ്. വിഎച്ചഎസ്ഇ വിജയശതമാനത്തിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ്. നൂറുമേനി വിജയം നേടിയത് 78 സ്‌കൂളുകള്‍.
3,61,091 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 3,02,865 പേർ ജയിച്ചു. കോഴിക്കോടാണ് (87.79ശതമാനം) വിജയ ശതമാനം ഏറ്റവും കൂടുതൽ. വിജയശതമാനം ഏറ്റവും കുറവ് വയനാട്ടിലാണ് (75.07 ശതമാനം).
എഴുപത്തിയെട്ട് സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടി. 28,480 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞ വർഷം 48,383 പേരാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്.
ഗ്രേസ് മാർക്ക് ഇത്തവണയും ഇല്ല. വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികളെയും മന്ത്രി അഭിനന്ദിച്ചു.
ഉപരിപഠനത്തിന് യോഗ്യത നേടാൻ കഴിയാത്തവർക്ക് ജൂലായ് 25 മുതൽ സേ പരീക്ഷ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പുനർമൂല്യ നിർണയത്തിന് 27 വരെ അപേക്ഷിക്കാം
12 മണി മുതൽ www.results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും SAPHALAM 2022, iExaMS- Kerala, PRD Live എന്നീ മൊബൈൽ ആപ്പുകളിലും ലഭിക്കും.
" f
https://www.facebook.com/Malayalivartha
























