പൊരിവെയിലത്ത്, പൂന്തോട്ട പരിപാലനവും കളപറിയും, ടിവി കാണാതെ വായന മാത്രം; ഞെട്ടിച്ച് വിസ്മയ കേസിലെ പ്രതി കിരണ്‍കുമാര്‍; ഇത് ഘാതകന്റെ പതിനെട്ടാമത്തെ അടവ്? അമ്പരന്ന് വാര്‍ഡന്മാര്‍..

കേരളത്തില്‍ ഏറെ വിവാദം ഉണ്ടായക്കിയ കേസായിരുന്നു വിസ്മയയുടെ മരണം. ഭര്‍ത്താവിന്റെ കൊടിയ പീഡനം കാരണമാണ് ഈ പെണ്‍കുട്ടി ആത്മഹത്യചെയ്തത്. തുടര്‍ന്ന് മാസങ്ങള്‍ നീണ്ടു നിന്ന നിയമ പോരാട്ടത്തിനൊടുവില്‍ മെയ് 25നാണ് വിസ്മയക്ക് നീതി ലഭിച്ചത്. ഭര്‍ത്താവ് കിരണിന് 10 വര്‍ഷം കഠിന തടവും 12 ലക്ഷം രൂപ പിഴയുമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്.
പിന്നീട് കുറച്ചു ദിവസം കിരണ്‍കുമാറിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നില്ല എങ്കിലും ഇപ്പോഴിതാ വീണ്ടും ആ പേര് ഉയര്‍ന്നുവന്നിരിക്കുകയാണ്. കിരണ്‍ കുമാറിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് കേരളക്കര ചര്‍ച്ച ചെയ്യുന്നത്. നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കിരണ്‍ ഇപ്പോള്‍ ജയിലിലെ തോട്ടക്കാരനാണ്. മുമ്പ് മോട്ടോര്‍വാഹന വകുപ്പിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. കേസും വിവാദവുമെല്ലാമായപ്പോള്‍ തന്നെ ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു.
ജയിലില്‍ പൂന്തോട്ട പരിപാലനമാണെങ്കിലും പ്രധാന ജോലി കളപറിക്കലാണെന്നാണ് ലഭിക്കുന്ന വിവരം. എന്നും രാവിലെ ഏഴ് മണിക്ക് സെല്ലില്‍ നിന്നും ഇറക്കിയാല്‍ വൈകീട്ട് നാലു മണി വരെ പൂന്തോട്ട പരിപാലനവും പരിസരം വൃത്തിയാക്കലുമാണ് കിരണിന്റെ ജോലി. ഉച്ചക്ക് ഒരു മണിക്കൂര്‍ ലഞ്ച് ബ്രേക്ക് ഒഴിച്ചാല്‍ ബാക്കിയുള്ള സമയം മുഴുവന്‍ ഇത്തരം ജോലികളുമായി സെല്ലിന് പുറത്തുതന്നെയാണ്.
എന്നാല്‍ കിരണിന്റെ ദിവസക്കൂലി കേട്ടാണ് കേരളക്കര ഞെട്ടി നില്‍ക്കുന്നത്. കിരണിന് ഒരു ദിവസം ജയില്‍ വകുപ്പ് അനുവദിച്ചിരിക്കുന്നത് 63 രൂപയാണ്. ഇത് കിരണിന്റെ ജയില്‍ അക്കൗണ്ടിലേക്കാണ് പോകുന്നത്. ജയില്‍ കാന്റീനില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും സോപ്പ് , പേസ്റ്റ് ,അടക്കമുള്ള സാധനങ്ങള്‍ വാങ്ങാനും ഈ പണം കിരണിന് ഉപയോഗിക്കാം.
അതേസമയം ഒരു കുറ്റവാളിയാണെന്ന് കിരണിനെ കണ്ടാല്‍ ഇപ്പോള്‍ ആരും പറയില്ല എന്നാണ് ജയിലിലെ വാര്‍ഡന്മാര്‍ പറയുന്നത്. പൊരിവെയിലത്തും മഴയത്തുമൊക്കെ ചെടി പരിപാലനവും പൂന്തോട്ടം വൃത്തിയാക്കലുമായി നടക്കുന്ന കിരണ്‍ പുതിയ മനുഷ്യനായെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. താന്‍ മോട്ടോര്‍വാഹന വകുപ്പിലായിരുന്നു എന്നോ അല്ലെങ്കില്‍ സമൂഹത്തില്‍ ഉന്നത സ്ഥാനത്ത് ഉണ്ടായിരുന്ന ആളാണ് എന്നോ ഉള്ള യാതൊരുവിധ അഹങ്കാരവും ഇപ്പോള്‍ ആമുഖത്തില്ല. വളരെ കൃത്യതയോടും അനുസരണയോടും കൂടി കിരണ്‍ എല്ലാ ജോലികളും ചെയ്യുന്നുണ്ട് എന്നാണ് ജയിലിലെ വാര്‍ഡന്മാര്‍ പറയുന്നത്.
മാത്രമല്ല കിരണ്‍ ഇപ്പോള്‍ അധികം ആരോടും സംസാരിക്കാറില്ല എന്നും കുറ്റബോധം അയാളുടെ പെരുമാറ്റത്തിലും മുഖത്തും അലയടിക്കുന്നുണ്ട് എന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല കിരണിന്റെ മറ്റൊരു ഹോബിയും ഇപ്പോള്‍ ഏവരേയും അമ്പരപ്പിച്ചിട്ടുണ്ട്. അതായത്, കളപറിക്കലും പൂന്തോട്ടം പരിപാലിക്കലുമൊക്കെ കഴിഞ്ഞ് എട്ടാം ബ്ലോക്കിലെ തന്റെ സെല്ലിലെത്തിയാല്‍ പിന്നെ പുസ്തക വായനയാണ് പ്രധാനം. വൈകുന്നേരം തടവുപുള്ളികള്‍ക്ക് ടിവി കാണാന്‍ അനുവദമുണ്ട്. എന്നാല്‍ കിരണ്‍ ആ പരിപാടിക്ക് നില്‍ക്കാറില്ല..
അതേസമയം നേരത്തെ കിരണ്‍ വാര്‍ഡന്മാര്‍ക്കും സൂപ്രണ്ടിനും മുന്നില്‍ ഒരാപേക്ഷയുമായി എത്തിയിരുന്നു. താന്‍ വിദ്യഭ്യാസമുള്ളയാളാണെന്നും ഓഫീസ് സംബന്ധമായ ജോലികള്‍ എന്തെങ്കിലും കിട്ടിയാല്‍ സഹായമായെന്നുമായിരുന്നു കിരണ്‍ വാക്കാല്‍ അപേക്ഷിച്ചത്. എന്നാല്‍ വളരെയധികം ശ്രദ്ധ പിടിച്ചുപറഅറിയ കേസായതിനാല്‍ ഇത് നിരസിച്ച് കിരണിനെ പൂന്തൊട്ടത്തിലേക്ക് അയക്കുകയാണ് ഉണ്ടായത്.
വിസ്മയ ആത്മഹത്യ ചെയ്ത് 11 മാസവും മൂന്നുദിവസവും തികഞ്ഞ ദിവസമായിരുന്നു കേസില്‍ ശിക്ഷ വിധിച്ചത്. പത്തുവര്‍ഷത്തെ തടവും 12 ലക്ഷം രൂപ പിഴയുമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി കിരണ്‍കുമാറിന് ശിക്ഷയായി വിധിച്ചത്.
സ്ത്രീധന പീഡനത്തിന് ഐപിസി 304 ബി പ്രകാരം പത്ത് വര്‍ഷം തടവും ആത്മഹത്യാപ്രേരണയ്ക്ക് ഐപിസി 306 പ്രകാരം ആറുവര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാതിരുന്നാല്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം. ഗാര്‍ഹിക പീഡനത്തിന് ഐപിസി 498 എ പ്രകാരം രണ്ടുവര്‍ഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാല്‍ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം. സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്ന് പ്രകാരം ആറുവര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാല്‍ 18 മാസം കൂടി തടവ് അനുഭവിക്കണം. സ്ത്രീധന നിരോധനത്തിലെ സെക്ഷന്‍ നാല് പ്രകാരം ഒരുവര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാല്‍ 15 ദിവസം കൂടി തടവ് അനുഭവിക്കണം.
12 ലക്ഷം പിഴയില്‍ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി വിധിച്ചിരുന്നു.
https://www.facebook.com/Malayalivartha
























