റാങ്ക് പട്ടികകളുടെ കാലാവധി നീട്ടൽ; ഓരോ റാങ്ക് പട്ടികയ്ക്കും കുറഞ്ഞത് മൂന്നുമാസം സമയം നീട്ടിനല്‍കണമായിരുന്നെന്ന് ഹൈക്കോടതി, റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ ഹര്‍ജിക്കാരുടെ ക്‌ളെയിം പരിഗണിച്ച് രണ്ടുമാസത്തിനകം നടപടിയെടുക്കണമെന്നും കോടതി

കൊറോണ വ്യാപന സമയത്ത് ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാതിരുന്നതു കണക്കിലെടുത്ത് റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയപ്പോള്‍ ഓരോ റാങ്ക് പട്ടികയ്ക്കും കുറഞ്ഞത് മൂന്നുമാസം സമയം നീട്ടിനല്‍കണമായിരുന്നെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഇക്കാലയളവില്‍ തന്നെ കാലാവധി കഴിഞ്ഞ റാങ്ക് പട്ടികകള്‍ക്ക് മൂന്നുമാസംകൂടി നീട്ടിനല്‍കിയതായി കണക്കാക്കണം.
ആ സമയത്ത് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ ഹര്‍ജിക്കാരുടെ ക്‌ളെയിം പരിഗണിച്ച് രണ്ടുമാസത്തിനകം നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിക്കുകയുണ്ടായി. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്.
അതോടൊപ്പം തന്നെ 2021 ഫെബ്രുവരി അഞ്ചിനും ഓഗസ്റ്റ് മൂന്നിനുമിടയ്ക്ക് കാലാവധി കഴിഞ്ഞ പട്ടികകള്‍ക്ക് 2021 ഓഗസ്റ്റ് നാലുവരെ പി.എസ്.സി. സമയം നീട്ടിനല്‍കിയിരുന്നു. ഇങ്ങനെ നീട്ടിനല്‍കിയപ്പോള്‍ തന്നെ ചില റാങ്ക് പട്ടികകള്‍ക്ക് മൂന്നുമാസത്തില്‍ കുറവാണ് ലഭിച്ചതെന്നും ഏകീകൃതസ്വഭാവമില്ലെന്നും ചൂണ്ടിക്കാട്ടി ഒരുകൂട്ടം ഉദ്യോഗാര്‍ഥികള്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ് നൽകിയിട്ടുള്ളത്.
കൂടാതെ ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹര്‍ജി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലും (കെ.എ.ടി.) സിംഗിള്‍ ബെഞ്ചും തള്ളിയതിനെത്തുടര്‍ന്നായിരുന്നു അപ്പീല്‍. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നുവന്നാല്‍ മൂന്നുമാസം മുതല്‍ ഒന്നരവര്‍ഷംവരെ ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ ചട്ടപ്രകാരം പി.എസ്.സി.ക്ക് അധികാരവുമുണ്ട്. നീട്ടുന്ന കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് പട്ടികയിലുള്ളവരെ പരിഗണിച്ച് അഡൈ്വസ് നല്‍കണമെന്നും വ്യവസ്ഥയുണ്ടെന്ന് കോടതി വിലയിരുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha
























