മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം മരിച്ച വ്യക്തിയുടെ പോസ്റ്റുമോർട്ടം ഇന്ന്

മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം മരിച്ച വ്യക്തിയുടെ പോസ്റ്റുമോർട്ടം ഇന്നാണ്. സുരേഷിന്‍റെ സഹോദരന്‍റെ പരാതിയിൽ കേസെടുത്തിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് പൊലീസ് ഇന്നലെ അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു.
അതേസമയം ഗുരുതര വീഴ്ച ആരോപിച്ച് മെഡിക്കൽ കോളേജിലെ രണ്ട് വകുപ്പ് മേധാവിമാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധം മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടന നടത്തി. കെജിഎംസിടിഎ
പറഞ്ഞിരിക്കുന്നത് ഡോക്ടർമാരെ ബലിയാടാക്കുന്ന നടപടിയാണ് സർക്കാരിന്റേതെന്നാണ്.
സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭ നടപടികളുമായി മുന്നോട്ടു പോകുകാനാണ് നീക്കം. സംഭവത്തിൽ ആരോഗ്യവകുപ്പിന്‍റെ സമഗ്രാന്വേഷണത്തിന്‍റെ ഭാഗമായുള്ള നടപടികൾ ഇന്നു നടക്കാനിരിക്കുകയാണ്.
മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ഡയാലിസ്സ് നടത്തേണ്ടിവന്നതിനാല്‍ 8:30 ഓടുകൂടി ശസ്ത്രക്രിയ തുടങ്ങിയെന്നാണ് ഡോക്‌ടർമാർ പറയുന്നത്. യൂറോളജി വിഭാഗം തലവന്റെയും നെഫ്രൊളജി വിഭാഗം സീനിയര്‍ ഡോക്ടര്‍മാരുടെയും നേത്രത്വത്തില്‍ പരമാവധി ചികില്‍സ നല്‍കി. എന്നിട്ടും രോഗി മരിച്ചു.
പക്ഷേ വിശദമായ ഒരു അന്വേഷണവും നടത്താതെ ചികില്‍സയ്ക്കു മുന്‍കൈയെടുത്ത വകുപ്പുമേധാവികളെ സസ്പ്പെൻഡ് ചെയ്തു. വളരെ പരിമിതമായ സൗകര്യങ്ങളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത് എന്നാണ് അവർ നൽകുന്ന വിശദീകരണം .
ആശുപത്രികളുടെ പരിമിതികള്‍ കാരണമുണ്ടാകുന്ന (രൂക്ഷമായ ഡോക്ടര്‍മാര്‍ ഉല്‍പ്പെടയുള്ള ജീവനക്കാരുടെ കുറവും) സംഭവങ്ങളില്‍ ഡോക്ടര്‍മാരെ മാത്രം ബലിയാടാക്കുന്ന പ്രവണത കൂടിവരുകയാണ്. ഇക്കഴിഞ്ഞ ആഴ്ചയിലും നിരപരാധിയായ ഡോക്ടറെ ത്യശ്ശൂരില്‍ സസ്പന്ഡ് ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha
























