കുടിയന്മാര്‍ വീണ്ടും പെട്ടു... സംസ്ഥാനത്ത് മദ്യ നികുതി വര്‍ധിപ്പിച്ചു; കബീയറിന് 10 രൂപ മുതലും വൈനിന് 25 രൂപ മുതലും കൂടും

സംസ്ഥാനത്ത് മദ്യ നികുതി വര്‍ധിപ്പിച്ചു. മദ്യ നികുതി വര്‍ധിപ്പിച്ചതിനു പിന്നാലെ പുതുക്കിയ വിലയുടെ പട്ടിക പുറത്തുവിട്ടു ബവ്‌റിജസ് കോര്‍പറേഷന്‍. ബീയര്‍, വൈന്‍ എന്നിവയ്ക്ക് 10 ശതമാനവും മറ്റുള്ളവയ്ക്ക് 35 ശതമാനം വരെയും നികുതി വര്‍ധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ബാറുകളില്‍ നിന്നു മദ്യക്കുപ്പികള്‍ പാഴ്‌സല്‍ നല്‍കാനും അനുമതി നല്‍കി.
ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം അടക്കം പുതിയ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അബ്കാരി നിയമത്തില്‍ ഭേദഗതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.ലോക്ഡൗണ്‍ സമയത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടന്നത് മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കനാണ് വില വര്‍ധിപ്പിച്ചത്. ഈ സാഹചര്യത്തില്‍ ബാറുകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വില ഉയരും.ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും ബാറുകളിലും ഇനി മുതല്‍ രണ്ടു നിരക്കിലായിരിക്കും മദ്യവില്‍പന.
ബാറുകള്‍ക്കുള്ള മാര്‍ജിനില്‍ 25 ശതമാനമായും കണ്‍സ്യൂമര്‍ഫെഡിന്റെ മാര്‍ജിനില്‍ 20 ശതമാനമായിരിക്കുമെന്നും നികുതി വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. ബെവ്‌കോ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിലേക്ക് എത്തിയത്.
https://www.facebook.com/Malayalivartha























